അൽ-സബൂർ 11
ആദിലിന്റെ ആശ്രയം
11 1ഞാന്‍ റബ്ബ്ൽ ആലമീനില്‍ മൽജഅ് തേടുന്നു; പക്ഷിയെപ്പോലെ ജബലുകളിൽ പോയി ഒളിക്കുക എന്ന് നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?
2ഇഖ് ലാസ് ഖൽബുള്ളവരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ശർറായവർ വില്ലുകുലച്ച് അമ്പു തൊടുത്തിരിക്കുന്നു.
4റബ്ബ്ൽ ആലമീൻ തന്റെ ബൈത്തുൽ മുഖദ്ദസ്സിലുണ്ട്; അവിടുത്തെ അർശ് ജന്നത്തിലാണ്. അവിടുത്തെ അയ്നുകള്‍ ഇബനു ആദമിനെ കാണുന്നു; അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
5റബ്ബ്ൽ ആലമീൻ ആദിലിനെയും ശർറായവനെയും പരിശോധിക്കുന്നു; അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു ബുഗ്ള് ചെയ്യുന്നു.
6ശർറായവരുടെമേല്‍ അവിടുന്നു തീക്കനലും ഗന്ധകവും വര്‍ഷിക്കും; അവരുടെ പാനപാത്രം നിറയെ ഉഷ്ണക്കാറ്റായിരിക്കും.
7റബ്ബ്ൽ ആലമീൻ ആദിലാണ്; അവിടുന്നു അദ് ലോടുകൂടിയ അമലുകൾ ഇഷ്ടപ്പെടുന്നു; ഹഖായ ഖൽബുള്ളവർ അവിടുത്തെ വജ്ഹ് ദര്‍ശിക്കും.