അൽ-സബൂർ 116

ശുക്ർ


116 1ഞാന്‍ റബ്ബുൽ ആലമീനെ ഹുബ്ബ് വെക്കുന്നു, എന്റെ ദുആയുടെ സൌത്ത് അവിടുന്നു കേട്ടു.

2അവിടുന്ന് എനിക്കു നേരെ ഉദ്ൻ ചായിച്ചു തന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തോട് ഇസ്ത്തിഹാഗാസ നടത്തും.

3മൌത്തിന്റെ കെണി എന്നെ ഇഹാത്വത്ത് ചെയ്തു; പാതാള പാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്ര വേദനയും എന്നെ ഗ്രസിക്കുന്നു.

4ഞാന്‍ റബ്ബുൽ ആലമീന്റെ ഇസ്മ്കൊണ്ട് ഇസ്ത്തിഹാഗാസ നടത്തി;യാ റബ്ബുൽ ആലമീൻ, ഞാന്‍ ദുആ ഇരക്കുന്നു; എന്റെ ഹയാത്തിനെ രക്ഷിക്കണമേ!

5റബ്ബുൽ ആലമീൻ റഹ്മാനും ആദിലുമാണ്; നമ്മുടെ മഅ്ബൂദ് ലത്വീഫാണ്.

6മുതവാളിഉകളെ റബ്ബുൽ ആലമീൻ ഹിഫാളത്ത് ചെയ്യുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ നജാത്തിലാക്കി.

7എന്റെ റൂഹേ, നീ സലാമത്തിലേക്കു മടങ്ങുക; റബ്ബുൽ ആലമീൻ നിന്റെ മേല്‍ ബറകത്തു വര്‍ഷിച്ചിരിക്കുന്നു.

8അവിടുന്ന് എന്റെ റൂഹിനെ മരണത്തില്‍ നിന്നും ദൃഷ്ടികളെ കണ്ണീരില്‍നിന്നും രിജ് ലുകളെ ഇടര്‍ച്ചയില്‍നിന്നും സലാമത്താക്കിയിരിക്കുന്നു.

9ഞാന്‍ ഹയാത്തുള്ളവരുടെ ബലദിൽ റബ്ബുൽ ആലമീന്റെ മുന്‍പില്‍ വ്യാപരിക്കും.

10ഞാന്‍ കൊടിയ മുസീബത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ ഈമാൻ കാത്തു സൂക്ഷിച്ചു.

11മനുഷ്യരെല്ലാവരും വഞ്ചകരാണെന്നു പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.

12റബ്ബുൽ ആലമീൻ എന്റെ മേല്‍ ചൊരിഞ്ഞ നിഅ്മത്തുകൾക്കു ഞാന്‍ എന്തു പകരം കൊടുക്കും?

13ഞാന്‍ നജാത്തിന്റെ കൂസുയര്‍ത്തി റബ്ബുൽ ആലമീന്റെ ഇസ്മ് കൊണ്ട് ഇസ്തിഹാഗാസ നടത്തും.

14അവിടുത്തെ ഖൌമിന്റെ മുന്‍പില്‍ റബ്ബുൽ ആലമീനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

15തന്റെ അത്ഖയാഇന്റെ മരണം റബ്ബുൽ ആലമീന് അമൂല്യമാണ്.

16യാറബ്ബുൽ ആലമീൻ, ഞാന്‍ അവിടുത്തെ അബ്ദാണ്; അവിടുത്തെ അബ്ദും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ; അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

17ഞാന്‍ അങ്ങേക്കു ശുക്ർന്റെ ഖുർബാനി അര്‍പ്പിക്കും; ഞാന്‍ റബ്ബുൽ ആലമീന്റെ ഇസ്മ് കൊണ്ട് ഇസ്തിഹാഗാസ നടത്തും.

18അവിടുത്തെ ഖൌമിന്റെ മുന്‍പില്‍ റബ്ബുൽ ആലമീനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

19റബ്ബുൽ ആലമീന്റെ ബൈത്തിന്റെ ഹറമിൽ, ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ, റബ്ബുൽ ആലമീന് മദ്ഹ് ചെയ്യുവിൻ.