അൽ-സബൂർ 115

റബ്ബുൽ ആലമീൻ മാത്രമാണു മഅബൂദ്

115

1ഞങ്ങള്‍ക്കല്ല, റബ്ബേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ റഹ്മത്തിന്റെയും അമാനത്തിന്റെയും പേരിൽ അങ്ങയുടെ ഇസ്മിനാണു മഹത്വം നല്‍കപ്പെടേണ്ടത്.

2അവരുടെ മഅബൂദെവിടെ എന്നു ഖൌമുകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്?

3നമ്മുടെ ഇലാഹ് ജന്നത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.

4അവരുടെ സ്വനമുകൾ ദഹബും ഫിള്ളത്തുമാണ്; ഇൻസാന്റെ കൈവേലകള്‍ മാത്രമാണവ!

5അവയ്ക്കു ഫമുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; അയ്നുണ്ട്, എന്നാല്‍ കാണുന്നില്ല.

6അവയ്ക്കു ഉദ്നുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: അംഫുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.

7അവയ്ക്കു യദുണ്ട്, എന്നാല്‍ തൊടുന്നില്ല; രിജ് ലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ തൊണ്ടയില്‍നിന്നു സൌത്ത് ഉയരുന്നില്ല.

8അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ.

9ഇസ്രായീലേ, റബ്ബിൽ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

10ഹാറൂന്റെ ബൈത്തേ, റബ്ബിൽ തഅവുദ് വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

11റബ്ബിനോട് തഖ് വയുള്ളവരേ, റബ്ബിൽ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും.

12റബ്ബുൽ ആലമീനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ അനുഗ്രഹിക്കും; അവിടുന്ന് ബനൂ ഇസ്രായീലിനെ ആശീര്‍വദിക്കും; ഹാറൂന്റെ ബൈത്തിനെ അനുഗ്രഹിക്കും.

13റബ്ബിനോട് തഖ് വയുള്ളവരേ, സഗീറിനെയും കബീറിനെയും, അവിടുന്ന് അനുഗ്രഹിക്കും.

14റബ്ബുൽ ആലമീൻ നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ! നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും.

15സമാഅ്ഉം അർളും സൃഷ്ടിച്ച റബ്ബുൽ ആലമീൻ നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ!

16സമാഅ് റബ്ബുൽ ആലമീനു മാത്രമുള്ളത്; എന്നാല്‍, അർള് അവിടുന്നു ആദംമക്കള്‍ക്കു നല്‍കിയിരിക്കുന്നു.

17മൌത്തായവരും സുകൂത്തിൽ ആണ്ടുപോയവരും റബ്ബുൽ ആലമീനെ ഹംദു ചെയ്യുന്നില്ല.

18എന്നാല്‍, നമ്മള്‍ ദാഇമായി റബ്ബുൽ ആലമീനെ ഹംദ് ചെയ്യും; റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ.