അൽ-സബൂർ 114

മിസ്രിൽ നിന്നു പുറപ്പെട്ടപ്പോള്‍

114

1ഇസ്രായീല്‍ മിസ്രില്‍ നിന്നു പുറപ്പെട്ടപ്പോള്‍, യാഅ്ഖൂബിന്റെ ഉസ്രത്ത് അജമിയായ ഭാഷ സംസാരിക്കുന്ന ഖൌമുകളുടെ ഇടയില്‍നിന്നു പുറപ്പെട്ടപ്പോള്‍,

2യൂദാ അവിടുത്തെ മുഖദ്ദസായ ബൈത്തും ഇസ്രായീല്‍ അവിടുത്തെ സാമ്രാജ്യവും ആയി.

3അതു കണ്ടു കടല്‍ ഓടിയകന്നു,ഉർദൂൻ പിന്‍വാങ്ങി.

4ജബലുകൾ മുട്ടാടുകളെപ്പോലെയും, കുന്നുകള്‍ ആട്ടിന്‍ കുട്ടികളെപ്പോലെയും തുള്ളിച്ചാടി.

5ബഹ്റേ, ഓടിയകലാന്‍ നിനക്ക് എന്തുപറ്റി? ഉർദൂന്‍, നീ എന്തിനു പിന്‍വാങ്ങുന്നു?

6ജബലുകളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും, കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്?

7റബ്ബുൽ ആലമീന്റെ തിരു ഹള്ദ്രത്തിൽ, യാഅ്ഖൂബിന്റെ മഅബൂദിന്റെ തിരു ഹള്ദ്രത്തിൽ, അർള് വിറകൊള്ളട്ടെ!

8അവിടുന്നു പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി.