അൽ-സബൂർ 113
ഉന്നതനും റഹ്മാനുമായ ഇലാഹ്
113
1റബ്ബുൽ ആലമീന് തഹ് ലീൽ ചൊല്ലുവിൻ! റബ്ബുൽ ആലമീന്റെ ഇബാദേ, അവിടുത്തേക്ക് തസ്ബീഹ് ചൊല്ലുവിൻ! റബ്ബുൽ ആലമീന്റെ ഇസ്മിനെ തസ്ബീഹ് ചൊല്ലി വാഴ്ത്തുവിൻ!
2റബ്ബുൽ ആലമീന്റെ ഇസ്മ് ഇന്നുമുതൽ എന്നേക്കും മുബാറക്കാകട്ടെ!
3ശുറൂഖ് മുതല്‍ ഗുറൂബ് വരെ റബ്ബുൽ ആലമീന്റെ ഇസ്മ് സനാഅ് ചെയ്യപ്പെടട്ടെ!
4റബ്ബുൽ ആലമീൻ സകല ഖൌമുകളുടെയും മേല്‍ വാഴുന്നു; അവിടുത്തെ മജ്ദ് സമാഇനു മേലെ ഉയര്‍ന്നിരിക്കുന്നു.
5നമ്മുടെ റബ്ബുൽ ആലമീനായ തമ്പുരാനു നിദ്ദായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
6അവിടുന്നു കുനിഞ്ഞ് സമാഇനെയും അർളിനെയും നോക്കുന്നു.
7അവിടുന്നു മിസ്കീനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു; ഫകീറിനെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.
8അവരെ അശ്രാഫുകളോടൊപ്പം, തന്റെ ഖൌമിന്റെ അശ്രാഫുകളോടൊപ്പം, ഇരുത്തുന്നു.
9അവിടുന്നു മച്ചിക്കു ബൈത്ത് കൊടുക്കുന്നു; മക്കളെ നല്‍കി അവളെ മസ്രൂറത്താക്കുന്നു; റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ.