അൽ-സബൂർ 108

ദാവൂദ് നബി ചൊല്ലിയ ഒരു തസ്ബീഹ്

108

1എന്റെ ഖൽബ് സാബിത്തായിരിക്കുന്നു; യാ അള്ളാ, എന്റെ ഖൽബ് സാബിത്തായിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.

2എന്റെ റൂഹേ, ഉണരുക; റബാബും കിന്നരവും ഉണരട്ടെ! സഹറിനെ ഞാന്‍ വിളിച്ചുണര്‍ത്തും.

3യാ റബ്ബുൽ ആലമീൻ, ഖൌമുകളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു ഹംദ് ചെയ്യും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങയെ മദ്ഹ് പാടി പുകഴ്ത്തും.

4അങ്ങയുടെ റഹ്മത്ത് ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ അമാനത്ത് മേഘങ്ങളോളമെത്തുന്നു.

5യാ അള്ളാഹ്, സമാഅ്നുമേല്‍ അങ്ങ് ഉയര്‍ന്നു നില്‍ക്കണമേ! അങ്ങയുടെ മജ് ദ് അർളിലെങ്ങും വ്യാപിക്കട്ടെ!

6അങ്ങയുടെ അഹിബ്ബാഅ് മഗ്ഫിറത്തിലാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ!

7അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തന്റെ മുഖദ്ദസ്സായ ബൈത്തില്‍ വച്ചു മൌഊദ് ചെയ്തു: ജയഘോഷത്തോടെ ഞാന്‍ ശകീമിനെ വിഭജിക്കും, സുക്കൂത്തു താഴ്‌വരയെ അളന്നു തിരിക്കും.

8ജിൽആദ് എനിക്കുള്ളതാണ്; മനാസ്‌സെയും എന്‍റേതാണ്; അഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ സൌലജാനുമാണ്.

9മൊവാബ് എന്റെ ക്ഷാളനപാത്രം; അദൂമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും.

10മുഹസ്സ്വനത്തായ മദീനത്തിലേക്ക് ആരെന്നെ നയിക്കും? അദൂമിലേക്ക് ആരെന്നെ കൊണ്ടുപോകും?

11യാ അള്ളാഹ്, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ഇലാഹേ, അങ്ങു ഞങ്ങളുടെ സൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ?

12ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം ബാത്വിലാണ്.

13അള്ളാഹു കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ഖുവ്വത്തോടെ ജിഹാദ് ചെയ്യും; അവിടുന്നാണു ഞങ്ങളുടെ അഅ്ദാഇനെ ചവിട്ടിമെതിക്കാന്‍ പോകുന്നത്.


Footnotes