അൽ-സബൂർ 107
നജാത്തിലാക്കപ്പെട്ടവന്റെ ശുക്ർ
107 1റബ്ബുൽ ആലമീനു ശുക്ർ ചെയ്യുവിന്‍; അവിടുന്നു ത്വയ്യിബാണ്; അവിടുത്തെ റഹ്മത്ത് അബദിയായി നിലനില്‍ക്കുന്നു.
2റബ്ബുൽ ആലമീനാല്‍ നജാത്തിലാക്കപ്പെട്ടവര്‍ ഇങ്ങനെ പറയട്ടെ! കഷ്ടപ്പാടില്‍നിന്ന് അവിടുന്ന് അവരെ നജാത്തിലാക്കി.
3ബലദുകളില്‍നിന്നും, ശർഖിൽനിന്നും ഗർബിൽനിന്നും ശമാലിൽനിന്നും ജനൂബിൽനിന്നും അവിടുന്ന് അവരെ ഒന്നിച്ചുകൂട്ടി.
4വാസയോഗ്യമായ മദീനത്തിലേക്കു ത്വരീഖ് കണ്ടെണ്ടത്താതെ ചിലര്‍ സ്വഹ്റായിലൂടെ അലഞ്ഞുനടന്നു.
5ജാഇആയും ആത്വിശായും അവര്‍ വലഞ്ഞു.
6അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ റബ്ബുൽ ആലമീനോട് ഇസ്തിഗാസ ചെയ്തു; അവരുടെ കഷ്ടതയില്‍നിന്ന് അവിടുന്ന്അവരെ രക്ഷിച്ചു.
7വാസയോഗ്യമായ മദീനത്തില്‍ എത്തുവോളം അവരെ അവിടുന്നു സിറാത്തുൽ മുസ്തഖീമിലേക്കു നയിച്ചു.
8അവര്‍ റബ്ബുൽ ആലമീന് അവിടുത്തെ റഹ്മത്തിനെ ചൊല്ലിയും ആദംമക്കള്‍ക്കായി അവിടുന്നു ചെയ്ത അജീബായ കാര്യങ്ങളെ ചൊല്ലിയും ശുക്ർ ചെയ്യട്ടെ!
9എന്തെന്നാല്‍, അവിടുന്നു ളംആനു രിളാ വരുത്തുകയും, ജൂഉ ഉള്ളവനു വിശിഷ്ടമായ ത്വആമിന്റെ വിഭവങ്ങള്‍കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
10പീഡിതരും അസീറുമാരുമായി ചിലര്‍ ളുൽമത്തിലും മൌത്തിന്റെ ളില്ലിലും ഇരുന്നു.
11എന്തെന്നാല്‍, അവര്‍ അള്ളാഹുവിന്റെ കലിമത്തുകള്‍ ധിക്കരിച്ചു; അത്യുന്നതന്റെ നസ്വീഹത്ത് തള്ളിക്കളഞ്ഞു.
12ഉബൂദിയ്യത്തുകൊണ്ട് അവരുടെ മനം ഇടിഞ്ഞു; അവര്‍ വീണു; സഹായിക്കാനാരുമുണ്ടായില്ല.
13അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ റബ്ബുൽ ആലമീനോടു ഇസ്തിഗാസ നടത്തി; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു നജാത്തിലാക്കി.
14ളുൽമത്തില്‍നിന്നും മൌത്തിന്റെ ളില്ലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവന്നു; അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു.
15അവര്‍ റബ്ബുൽ ആലമീന് അവിടുത്തെ റഹ്മത്തിന്റെ കാര്യത്തിലും ആദംമക്കള്‍ക്കായി അവിടുന്നു ചെയ്ത അജീബായ അമലുകളുടെ കാര്യത്തിലും ശുക്ർ ചെയ്യട്ടെ!
16എന്തെന്നാല്‍, അവിടുന്നു പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു;
17പാപകരമായ സബീലുകൾ പിന്തുടര്‍ന്നു ചിലര്‍ മരീളുകളായിത്തീര്‍ന്നു: തങ്ങളുടെ ഖത്തീഅത്തുകളാൽ അവര്‍ മുസീബത്തിലായി.
18അവര്‍ എല്ലാ ത്വആമിനെയും വെറുത്തു; അവര്‍ മൌത്തിന്റെ ബാബുകളെ സമീപിച്ചു.
19അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ റബ്ബുൽ ആലമീനോടു ഇസ്തിഗാസ നടത്തി; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
20അവിടുന്നു തന്റെ കലിമത്തിനെ അയച്ച്, അവരെ സൗഖ്യമാക്കി; ഹലാക്കിൽനിന്നു വിടുവിച്ചു.
21അവര്‍ റബ്ബുൽ ആലമീന് അവിടുത്തെ റഹ്മത്തിന്റെ കാര്യയത്തിലും ആദം[a] യഥാർത്ഥ ഹീബ്രു: אָדָ֧ם (’āḏām) മക്കള്‍ക്കായി അവിടുന്ന് ചെയ്ത അജീബായ കാര്യങ്ങളിലും ശുക്ർ ചെയ്യട്ടെ!
22അവര്‍ ശുക്ർന്റെ ഖുർബാൻ അര്‍പ്പിക്കട്ടെ; ആനന്ദഗീതമാലപിച്ച് അവിടുത്തെ അമലുകളെ ഹംദ് ചെയ്യട്ടെ!
23ചിലര്‍ ബഹറിലെ വ്യാപാരം ചെയ്യാന്‍ കപ്പലുകളില്‍ പുറപ്പെട്ടു.
24അവര്‍ റബ്ബുൽ ആലമീന്റെ അമലുകള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തിച്ച ആജീബായ കാര്യങ്ങള്‍, കണ്ടു.
25അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; ബഹറില്‍ മൌജുകളുയര്‍ന്നു.
26അവ സമാഅ്ഓളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെ ശജാഅ് ചോര്‍ന്നുപോയി.
27അവര്‍ സക്രാൻമാരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല.
28അപ്പോള്‍ തങ്ങളുടെ ഇടങ്ങേറുകളിൽ അവര്‍ റബ്ബുൽ ആലമീനോടു ഇസ്തിഗാസ നടത്തി; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു.
29അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ സാകിനത്തായി.
30സകീനത്ത് വന്നതുകൊണ്ട് അവര്‍ സുറൂറിലായി; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു.
31അവര്‍ റബ്ബുൽ ആലമീന് അവിടുത്തെ റഹ്മത്തിന്റെ കാര്യത്തിലും ആദംമക്കളില്‍ അവിടുന്നു ചെയ്ത അജീബായ അമലുകളുടെ കാര്യത്തിലും ശുക്ർ ചെയ്യട്ടെ!
32ഖൌമിന്റെ ജാമിഅയില്‍ അവര്‍ അവിടുത്തെ തംജീദ് ചെയ്യട്ടെ! ശ്രേഷ്ഠന്‍മാരുടെ ജാമിഅയില്‍ അവിടുത്തെ ഹംദ് ചെയ്യട്ടെ!
33അവിടുന്നു അൻഹാറിനെ സ്വഹ്റാആയും നീരുറവകളെ ജാഫായ നിലമായും മാറ്റുന്നു.
34അവിടുന്നു ഫലപുഷ്ടിയാര്‍ന്ന അർളിനെ ഓരുനിലമാക്കുന്നു; ഇതെല്ലാം ദേശവാസികളുടെ ശർറാണ് ഇതിന്റെയെല്ലാം സബബ്.
35അവിടുന്നു സ്വഹ്റഇനെ തടാകങ്ങളായും ജാഫ്ഫായ അർളിനെ അൻഹാറായും മാറ്റുന്നു.
36അവിടുന്നു ജൂഉള്ളവരെ അവിടെ പാര്‍പ്പിക്കുന്നു; അവിടെ താമസിക്കാന്‍ അവര്‍ ഒരു മദീനത്തിനെ സ്ഥാപിക്കുന്നു.
37അവര്‍ ഹഖ് ലുകളിൽ വിതയ്ക്കുകയും ഇനബിന്റെ തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും കസീറായി[b] 107.37 കസീറായി ബർഖത്തായി വിളവു നേടുകയും ചെയ്യുന്നു.
38അവിടുത്തെ ബറകത്തുകൊണ്ട്അവരുടെ എണ്ണംപെരുകി; അവരുടെ അൻആം കുറഞ്ഞുപോകാന്‍ അവിടുന്നു സമ്മതിച്ചില്ല.
39പീഡനവും കഷ്ടതകളും സങ്കടവുംകൊണ്ട് അദദ് കുറഞ്ഞ് അവര്‍ ളുഅഫായി.
40അപ്പോള്‍ അവിടുന്നു ഉമറാഇനെ നിന്ദാപാത്രങ്ങളാക്കുകയും വഴിയില്ലാത്ത ശൂന്യപ്രദേശങ്ങളില്‍ ഉഴലാന്‍ അവര്‍ക്ക് ഇടവരുത്തുകയും ചെയ്തു.
41എന്നാല്‍, മിസ്കീൻമാരെ അവിടുന്നുപീഡനത്തില്‍നിന്നു കരകയറ്റി; ആട്ടിന്‍പറ്റത്തെയെന്നപോലെഅവരുടെ ഉസ്രത്തുകളെ വര്‍ധിപ്പിച്ചു.
42ഇസ്തിഖാമത്തുകൾ ഇതുകണ്ടു ഫറഹിലാകുകയും; ശർറായവർ സുകൂത്തിലാവുകയും ചെയ്യുന്നു.
43ഹിൽമുള്ളവര്‍ ഇതു ശ്രദ്ധിച്ചു ഫഹ്മാകട്ടെ; അന്നാസ് റബ്ബുൽ ആലമീന്റെ റഹ്മത്തിനെപ്പറ്റി ചിന്തിക്കട്ടെ!