അൽ-സബൂർ 106
ഇസ്രായീലിന്റെ അവിശ്വസ്തതയും അള്ളാഹുവിന്റെ റഹ്മത്തും
106
1റബ്ബുൽ ആലമീന് മദ്ഹ് ചെയ്യുവിൻ!റബ്ബുൽ ആലമീനു ശുക്ർ ചെയ്യുവിൻ! അവിടുന്നു നല്ലവനാണ്; അവിടുത്തെ റഹ്മത്ത് അബദിയ്യായി നിലനില്‍ക്കുന്നു.
2റബ്ബുൽ ആലമീന്റെ അജീബായ അമലുകൾ ആരു വര്ണിക്കും? അവിടുത്തെ മദ്ഹുകൾ ആരു പാടി പുകഴ്ത്തും?
3ന്യായം പാലിക്കുകയും അദ്ൽ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്.
4യാ റബ്ബുൽ ആലമീൻ, അവിടുന്നു ഖൌമിനോടു റഹ്മത്ത് കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ! അവിടുന്ന് അവരെ നജാത്തിലാക്കുമ്പോള്‍ എന്നെ സഹായിക്കണമേ!
5അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഐശ്വര്യം കാണാന്‍ എനിക്ക് ഇടയാകട്ടെ! അങ്ങയുടെ ഖൌമിന്റെ സുറൂറിൽ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ ഫഖ്ർ കൊള്ളട്ടെ!
6ഞങ്ങളും ഞങ്ങളുടെ ഉപ്പാപ്പമാരും ഖത്തീഅത്ത് ചെയ്തു; ഞങ്ങള്‍ ളുൽമ് പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ശർറോടെ പെരുമാറി.
7ഞങ്ങളുടെ ഉപ്പാപ്പമാര്‍ മിസ്ർലായിരുന്നപ്പോള്‍, അങ്ങയുടെ അജീബായ കാര്യങ്ങളെ ഗൗനിച്ചില്ല;അങ്ങയുടെ ശഫഖത്തിന്റെ കസ്രത്തിനെ അനുസ്മരിച്ചില്ല; അവര്‍ ചെങ്കടല്‍ത്തീരത്തുവച്ച് അത്യുന്നതനെതിരേ മത്‌സരിച്ചു.
8എന്നിട്ടും അവിടുന്നു തന്റെ വലിയ ഖുവ്വത്ത് വെളിപ്പെടുത്താന്വേണ്ടി തന്റെ ഇസ്മിന്റെ ബറഖത്തിനാൽ അവരെ രക്ഷിച്ചു.
9അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്ന് അവരെ സ്വഹ്റായിലൂടെയെന്നപോലെ ബഹ്റിലൂടെ നടത്തി.
10അവിടുന്ന് അവരെ അഅ്ദാഉകളുടെ കൈയില്‍നിന്നു രക്ഷിച്ചു; അദുവ്വുകളുടെ പിടിയില്‍നിന്നു സലാമത്താക്കി.
11മാഅ് അവരുടെ അഅ്ദാവുകളെ മൂടിക്കളഞ്ഞു; അവരിലാരും ബാക്കിയായില്ല.
13അവര്‍ അവിടുത്തേക്കു മദ്ഹും പാടി. എങ്കിലും, അവര്‍ അവിടുത്തെ അമലുകള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ നസ്വീഹത്ത് തേടിയില്ല.
14സ്വഹ്റായില്വച്ച് ആസക്തി അവരെകീഴടക്കി; വിജനമായ ബലദിൽ വച്ച് അവര്‍ അള്ളാഹുവിനെ പരീക്ഷിച്ചു;
15അവര്‍ ചോദിച്ചത് അവിടുന്ന് അവര്‍ക്കുകൊടുത്തു; എങ്കിലും, അവരുടെയിടയിലേക്കു മാരക വരത്തം അയച്ചു.
16ഖൌമ് പാളയത്തില്വച്ചു മൂസായുടെയും റബ്ബുൽ ആലമീന്റെ മുഖദ്ദസായ ഹാറൂന്റെയും നേരെ ഹാസിദുകളായി;
17അപ്പോള്‍ അർള് പിളര്‍ന്നു ദാഥാനെ വിഴുങ്ങുകയും, അബീറാമിന്റെ സംഘത്തെ മൂടിക്കളയുകയും ചെയ്തു.
18അവരുടെ സമൂഹത്തില്‍ അഗ്‌നിബാധയുണ്ടായി; അഗ്‌നിജ്വാല ശർറായവരെ ദഹിപ്പിച്ചുകളഞ്ഞു.
19അവര്‍ ഹോറബില്‍വച്ചു സൌറിന്റെ കുട്ടിയെ ഉണ്ടാക്കി; ആ വാര്‍പ്പു തിംസാലിന് അവര്‍ ഇബാദത്ത് ചെയ്തു.
20അങ്ങനെ അവര്‍ അള്ളാഹുവിനു നല്‍കേണ്ട മജ്ദിനെ പുല്ലുതിന്നുന്ന കാളയുടെ വസനിനു നല്‍കി.
21മ്സ്റില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത തങ്ങളുടെ മുൻജിയായ മഅബൂദിനെ അവര്‍ മറന്നു.
22ഹാമിന്റെ ബലദില്‍വച്ചു അജബായ അമലുകളും ചെങ്കടലില്‍വച്ചു ഖൌഫ് ഉണ്ടാക്കുന്നതുമായ കാര്യങ്ങളും ചെയ്തവനെ അവര്‍ വിസ്മരിച്ചു.
23അവരെ ഹലാക്കാക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തു; അവിടുന്ന് തിരഞ്ഞെടുത്ത മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ജനത്തിനു മറയായി. അവിടുത്തെ മുന്‍പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു.
24അവര്‍ മനോഹരമായ ദേശം നിരസിച്ചു; അവിടുത്തെ വഅ്ദ് വിശ്വസിച്ചില്ല.
25അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; റബ്ബുൽ ആലമീന്റെ കല്പന അനുസരിച്ചില്ല.
26സ്വഹ്റാഇല്‍ അവരെ വീഴ്ത്തുമെന്നും,
27അവരുടെ ഔലാദുകളെ ഖൌമുകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു യദ് ഉയര്‍ത്തി ഖസം ചെയ്തു.
28അവര്‍ ഫഗൂറിലെ ബഅ് ലിന്റെ അനുയായികളായി; ജീവനില്ലാത്ത ആലിഹത്തിന് ഖുർബാനിയർപ്പിച്ച വസ്തുക്കള്‍ ഭക്ഷിച്ചു.
29അവര്‍ തങ്ങളുടെ അമലുകള്‍കൊണ്ടു റബ്ബുൽ ആലമീന്റെ ഗളബിനെ ആളിക്കത്തിച്ചു; അവരുടെയിടയില്‍ ഒരു വലിയ വരത്തം പടര്‍ന്നുപിടിച്ചു.
32മെരീബാഹൌളിനടുത്തുവച്ച് അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു; അവര്‍മൂലം മൂസായ്ക്കും ദോഷമുണ്ടായി.
33അവര്‍ അവന്റെ മനസ് വേദനിപ്പിച്ചു; അവന്‍ വിവേകരഹിതമായി സംസാരിച്ചു.
34റബ്ബുൽ ആലമീൻ കല്പിച്ചതുപോലെ അവര്‍ ഖൌമുകളെ നശിപ്പിച്ചില്ല.
35അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെആചാരങ്ങള് ശീലിച്ചു.
36അവരുടെ തിംസാലുകളെ അവര്‍ സേവിച്ചു; അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു.
37അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരെ ഇബിലീസുകള്‍ക്കു ഖുർബാനിയര്‍പ്പിച്ചു.
38അവര്‍ ഇഖ് ലാസ് രക്തം ചൊരിഞ്ഞു; കാനാനിലെ തിംസാലുകള്‍ക്ക് അവര്‍ ഖർബാനിയര്പ്പിച്ച തങ്ങളുടെ പുത്രീപുത്രന്‍മാരുടെ രക്തംതന്നെ; അങ്ങനെ നാടു രക്തംകൊണ്ടു മലിനമായി.
39അവര്‍ തങ്ങളുടെ അമൽകള്കൊണ്ട് അശുദ്ധരായിത്തീര്‍ന്നു; ഈ അമലുകള്വഴി അവര്‍ അള്ളാഹുവിനോട് അയ്മാൻ കാണിച്ചു.
40റബ്ബുൽ ആലമീന്റെ ഗളബ് തന്റെ ഖൌമിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു.
41അവിടുന്ന് അവരെ ഖൌമുകളുടെ കൈയില് ഏല്‍പിച്ചുകൊടുത്തു; അവരുടെ അദുവ്വുകള്‍ അവരെ ഭരിച്ചു.
42അവരുടെ അഅ്ദാഉകൾ അവരെ ഞെരുക്കി, അവര്‍ അവരുടെ അധികാരത്തിനു ചോട്ടിലമർന്നു.
43പലപ്രാവശ്യം അവിടുന്ന് അവർക്ക് മഗ്ഫിറത്ത് നൽകി; എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ ശർറ് നിമിത്തം അവര്‍ അധഃപതിച്ചു.
44എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ മശക്കത്തിനെ ഇഅ്തിബാർ ചെയ്തു.
45അവിടുന്ന് അവര്‍ക്കുവേണ്ടി തന്റെ അഹ്ദ് ഓര്‍മിച്ചു; തന്റെ ശഫഖത്തിന്റെ കസ്രത്തുകൊണ്ട് അവിടുത്തെ മനസ്‌സലിഞ്ഞു.
46അവരെ തടവുകാരാക്കിയവര്‍ക്ക് അവരോടു സഹതാപം തോന്നാന്‍ അവിടുന്ന് ഇടയാക്കി.
47ഞങ്ങളുടെ റബ്ബുൽ ആലമീനായ മഅബൂദേ,ഞങ്ങളെ രക്ഷിക്കണമേ! ഖൌമുകളുടെയിടയില്‍ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ ഖുദ്ദൂസിയായ ഇസ്മിനു ശുക്ർ അര്‍പ്പിക്കാനും അവിടുത്തെ ഹംദിൽ ഫഖ്ർ കൊള്ളാനും ഞങ്ങള്‍ക്ക് ഇടവരട്ടെ!
48ഇസ്രായീലിന്റെ റബ്ബുൽ ആലമീനായ മഅബൂദ് അബദിയായി സനാഅ് ചെയ്യപ്പെട്ടവനാകട്ടെ! ഖൌമ് മുഴുവനും ആമീന്‍ എന്നു പറയട്ടെ! റബ്ബുൽ ആലമീനെ മദ്ഹ് ചെയ്യുവിൻ.