ഫൌലാപി 3
യഥാര്‍ഥ നീതി
3 1എന്റെ സഹോദരരേ, നിങ്ങള്‍ റബ്ബു ആലമീനില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടും എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല; നിങ്ങള്‍ക്ക് അതു കൂടുതല്‍ സുരക്ഷിതത്വം നല്‍കും.
2നായ്ക്കളെയും തിന്മകള് പ്രവര്‍ത്തിക്കുന്നവരെയും സുന്നത്ത് വാദികളെയും സൂക്ഷിച്ചുകൊള്ളുവിന്‍. 3നമ്മളാണ് യഥാര്‍ഥ സുന്നത്ത്കാര്‍ അള്ളാഹുവിനെ റൂഹുൽ ഖുദ്ധൂസില്‍ ഇബാദത്ത് ചെയ്യുകയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ആശ്രയം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍. 4എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. 5കാരണം, എട്ടാം ദിവസം സുന്നത്ത് ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായിലാഹ് വംശത്തിലും ബഞ്ചമിന് ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനിച്ച ഹെബ്രായന്‍; കാനൂനള്ളാ പ്രകാരം ഫരിസേയന്‍. 6തീക്ഷ്ണതകൊണ്ട് ജാമിയ്യായെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ കാനൂനള്ളാവിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന 7ഇവയെല്ലാം കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. 8ഇവ മാത്രമല്ല, എന്റെ റബ്ബുൽ ആലമീനായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. 9ഇത് ഈസാ അൽ മസീഹിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു ശരീഅത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ഈസാ അൽ മസീഹിലുള്ള ഈമാൻ വഴി ലഭിക്കുന്ന നീതിയാണ്. അതായത്, ഈമാനെ ആസ്പദമാക്കി അള്ളാഹുവില്‍ നിന്നുള്ള നീതി. 10അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. 11അങ്ങനെ മരിച്ചവരില് നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
ലക്ഷ്യത്തിലേക്ക്
12ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് എന്നെ സ്വന്തമാക്കിയിരിക്കുന്നു. 13സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. 14കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലൂടെ ഉന്നതത്തിലേക്കുള്ള അള്ളാഹുവിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. 15അതിനാല്‍, നമ്മില്‍ പൂര്‍ണത പ്രാപിച്ചവര്‍ ഇങ്ങനെ തന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നിങ്ങള്‍ക്ക് അതു വ്യക്തമാക്കിത്തരും. 16എന്നാല്‍, നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാവണം നമ്മുടെ പ്രവര്‍ത്തനം.
17സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെ കൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. 18എന്നാല്‍, പലരും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ഖുർബാന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. 19നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ മഅബൂദ്. ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. 20ഈ ദുനിയാവിലുള്ളതു മാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം ജന്നത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ, നാം കാത്തിരിക്കുന്നു. 21സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബല ശരീരത്തെ തന്റെ മഹത്വമുള്ള ശരീരം പോലെ രൂപാന്തരപ്പെടുത്തും.