മത്തി 12
സാബത്തിനെക്കുറിച്ചു വിവാദം
(മര്‍ക്കോസ് 2:23-28; ലൂക്കാ 6:1-5)
12 1ആ സമാനിൽ, ഒരു സാബത്തില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഗോതമ്പു വയലിലൂടെ കടന്നു പോവുകയായിരുന്നു. അവന്റെ സ്വഹാബികൾക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. 2ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്‍മാര്‍ ചെയ്യുന്നു. 3അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്‍മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 4അവന്‍ അള്ളാഹുവിൻറെ ബൈത്തില്‍ ദുഖൂൽ ചെയ്ത്, ഇമാംമാര്‍ക്കല്ലാതെ തനിക്കോ സഹചരന്‍മാര്‍ക്കോ ഒചീനിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? 5അല്ലെങ്കില്‍, സാബത്തു യൌമിൽ പള്ളിയിലെ ഇമാംമാര്‍ സാബത്തു ഖിലാഫായി പ്രവർത്തിക്കുകയും അതേ വഖ്ത് കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ ശരീഅത്തില്‍ വായിച്ചിട്ടില്ലേ? 6എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പള്ളിയേക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. 7ഖുർബാനിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ മഅന മനസ്‌സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ ജറീമത്ത് വിധിക്കുമായിരുന്നില്ല. 8എന്തെന്നാല്‍, ഇബ്നുല്‍ ഇന്‍സാന്‍ സാബത്തിന്റെയും റബ്ബാണ്.
സാബത്തില്‍ ശിഫ നല്‍കുന്നു
(മര്‍ക്കോസ് 3:1-6; ലൂക്കാ 6:6-11)
9ഈസാ അൽ മസീഹ് അവിടെ നിന്നു യാത്രതിരിച്ച് അവരുടെ സിനഗോഗിലെത്തി. 10അവിടെ യദ് ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. ഈസാ അൽ മസീഹില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ ശിഫ നല്‍കുന്നത് അനുവദനീയമാണോ? 11അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്, തന്റെ ആട് സാബത്തില്‍ ഹുഫ്റിൽ വീണാല്‍ പിടിച്ചു കയറ്റാത്തത്? 12ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു ഇൻസാൻ! അതിനാല്‍, സാബത്തില്‍ നന്‍മചെയ്യുക അനുവദനീയമാണ്. 13ബഅ്ദായായി, അവന്‍ ആ ഇൻസാനോടു പറഞ്ഞു: യദ് നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖം പ്രാപിച്ച് മറ്റേ യദ് പോലെയായി. 14ഫരിസേയര്‍ അവിടെ നിന്നു പോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി.
റബ്ബുൽ ആലമീന്റെ തിരഞ്ഞെടുക്കപ്പെട്ട ഖാദിം
15ഇതു അറഫാക്കിയ ഈസാ അൽ മസീഹ് അവിടെ നിന്നു മാറിപ്പോയി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. 16തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു അംറാക്കി. 17ഇത് എഹ്യ്യാ നബി (അ) വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനു വേണ്ടിയാണ്:
18ഇതാ, ഞാന്‍ മുഖ്താറാക്കിയ എന്റെ ഖാദിം; എന്റെ റൂഹ് പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ റൂഹിനെ മുർസലാക്കും;
19അവന്‍ കാഫിറുകളെ ഹുകുമ അറഫാക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളം കൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ സൌത്ത് ആരും കേള്‍ക്കുകയില്ല.
20അദ്ൽനെ വിജയത്തിലെത്തിക്കുന്നതു വരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല.
ഈസാ അൽ മസീഹും ബേല്‍സെബൂലും
(മര്‍ക്കോസ് 3:20-30; ലൂക്കാ 11:14-23; ലൂക്കാ 12:10)
22ബഅ്ദായായി, അന്ധനും ഊമനുമായ ഒരു ഇബിലീസു ബാധിതനെ അവര്‍ ഈസാ അൽ മസീഹിന്റെ അടുത്തു കൊണ്ടു വന്നു. ഈസാ അൽ മസീഹ് അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു. 23ജനക്കൂട്ടം മുഴുവന്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവൂദ് നബി (അ) ൻറെ പുത്രന്‍? 24എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ ഇബിലീസുകളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടു തന്നെയാണ് ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നത്. 25അവരുടെ വിചാരങ്ങള്‍ അറഫാക്കിയ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും ഹലാക്കായി പോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല. 26ശൈത്താൻ ശൈത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്ഥിതിക്ക് അവന്റെ ദൌല എങ്ങനെ നിലനില്‍ക്കും? 27ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, നിങ്ങളുടെ ഇബ്നുമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. 28എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെക്കൊണ്ടാണു ഞാന്‍ ഇബിലീസുകളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, അള്ളാഹുവിൻറെ ദൌല നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു. 29അഥവാ, അസീറായ ഒരു മനുഷ്യന്റെ ബൈത്തില്‍ ദുഖൂൽ ചെയ്ത് വസ്തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാല്‍ കവര്‍ച്ച ചെയ്യാന്‍ കഴിയും. 30എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു. 31അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ മഅ്സിയത്തും അള്ളാഹുവിനെതിരെയുള്ള ദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെതിരായ കദ്ദാബ് ക്ഷമിക്കപ്പെടുകയില്ല. 32മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, റൂഹുൽ ഖുദ്ദൂസിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈയുഗത്തിലോ വരാനിരിക്കുന്നയുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
33ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. 34അണലി ഔലാദുകളേ! ദുഷ്ടരായിരിക്കെ, ജയ്യിദായ കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്. 35ജയ്യിദായ ഇൻസാൻ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു ഖൈറ് പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു ശർറ് പുറപ്പെടുവിക്കുന്നു. 36ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ഖിയാമത്തു നാളിൽ കണക്കുകൊടുക്കേണ്ടിവരും. 37നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ ജറീമത്ത് വിധിക്കപ്പെടുകയും ചെയ്യും.
യൂനുസ് നബി (അ) ന്റെ അടയാളം
(മര്‍ക്കോസ് 3:11-12; ലൂക്കാ 11:16; ലൂക്കാ 11:29-32)
38അപ്പോള്‍, ഉലമാക്കളും ഫരിസേയരിലുംപെട്ട ചിലര്‍ അവനോടു പറഞ്ഞു: മുഅല്ലീം, നിന്നില്‍നിന്ന് ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 39അവന്‍ ഇജാപത്ത് പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ ജീൽ അടയാളം തേടുന്നു. 40യൂനുസ് നബി (അ) ന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യൂനുസ് നബി (അ) മൂന്നു ലയ്-ലും മൂന്നു നഹാറും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു ലയ്-ലും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും. 41നിനെവേ നിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ ജറീമത്ത് ഹിസാബ് ചെയ്യും. എന്തെന്നാല്‍, യൂനുസ് നബി (അ) ൻറെ വയള് കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യൂനുസ് നബി (അ) ക്കാള്‍ വലിയവന്‍! 42ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ ജറീമത്ത് വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സുലൈമാൻ നബി (അ) ന്റെ മഅ്റഫത്ത് ശ്രവിക്കാന്‍ അവള്‍ അർളിന്റെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സുലൈമാൻ നബി (അ) നെക്കാള്‍ വലിയവന്‍!
ബദ്റൂഹ് തിരിച്ചുവരുന്നു
(ലൂക്കാ 11:24-26)
43ബദ്റൂഹ് ഒരു ഇൻസാനെ വിട്ടു പോകുമ്പോള്‍ അത് ആശ്വാസം തേടി ജാഫായ സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: 44ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ മകാൻ ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. 45അപ്പോള്‍ അതു പുറപ്പെട്ടു ചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ഫസാദാക്കി തലമുറയ്ക്കും ഇതു തന്നെയായിരിക്കും അനുഭവം.
ഈസാ അൽ മസീഹിന്റെ ഉമ്മയും സഹോദരരും
(മര്‍ക്കോസ് 3:31-35; ലൂക്കാ 8:19-21)
46അവന്‍ ജനക്കൂട്ടത്തോടു വയള് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ അവന്റെ ഉമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. 47ഒരുവന്‍ അവനോടു പറഞ്ഞു: നിന്റെ ഉമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു. 48ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ആരാണ് എന്റെ ഉമ്മ? ആരാണ് എന്റെ ഇഖ് വാനീങ്ങൾ? 49തന്റെ സ്വഹാബികളുടെ നേരേ യദ് ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ ഉമ്മയും സഹോദരരും. 50ജന്നത്തിലെ എന്റെ അബ്ബയുടെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും ഉഖ്തിയും ഉമ്മയും.