മർക്കൊസ് 8  

വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു

(മത്തി 15:32-39)

8 1ആ ദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചു കൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് സാഹബാക്കളെ വിളിച്ചു പറഞ്ഞു: 2ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടു കൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. 3അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്. 4സാഹബാക്കൾ നബിനോടുചോദിച്ചു: ഈ വിജന സ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? 5ഈസാ അൽ മസീഹ് ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ പറഞ്ഞു. 6ഈസാ അൽ മസീഹ് ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട്, ഈസാ അൽ മസീഹ് ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാ സ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ സാഹബാക്കളെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. 7കുറെ ചെറിയ മത്‌സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. ഈസാ അൽ മസീഹ് അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ സാഹബാക്കളെ ഏല്‍പിച്ചു. 8ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 9ഭക്ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. 10ഈസാ അൽ മസീഹ് അവരെ പറഞ്ഞയച്ചതിനു ശേഷം സാഹബാക്കളോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.

ഫരിസേയര്‍ അടയാളം ആവശ്യപ്പെടുന്നു

(മത്തായി 16:1-4)

11ഫരിസേയര്‍ വന്ന് ഈസാ അൽ മസീഹുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ ഈസാ അൽ മസീഹ് പരീക്ഷിച്ചു കൊണ്ട് ജന്നത്തില്‍ നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. 12ഈസാ അൽ മസീഹ് റൂഹിൽ‍ നെടുവീര്‍പ്പിട്ടു കൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തല മുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല. 13ഈസാ അൽ മസീഹ് അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.

ഫരിസേയരുടെ പുളിമാവ്

(മത്തി 16:5-12)

14സാഹബാക്കൾ അപ്പം എടുക്കാന്‍ മറന്നു പോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15ഈസാ അൽ മസീഹ് മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. 16ഈസാ അൽ മസീഹ് ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. 17ഇതു മനസ്‌സിലാക്കിയ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഖൽബ്‍ മന്ദീഭവിച്ചിരിക്കുന്നുവോ? 18കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? 19അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. 20ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ്എന്ന് അവര്‍ മറുപടി പറഞ്ഞു. 21ഈസാ അൽ മസീഹ് ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

അന്ധനു കാഴ്ച

22പിന്നീട് ഈസാ അൽ മസീഹ് ബേത്‌സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ ഈസാ അൽ മസീഹിന്റെ അടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. 23ഈസാ അൽ മസീഹ് അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? 24നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. 25വീണ്ടും ഈസാ അൽ മസീഹ് അവന്റെ കണ്ണുകളില്‍ കൈകള്‍വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. 26ഗ്രാമത്തില്‍ പ്രവേശിക്കുക പോലും ചെയ്യരുത് എന്നു പറഞ്ഞ് ഈസാ അൽ മസീഹ് അവനെ വീട്ടിലേക്ക് അയച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

(മത്തി 16:13-20 ; ലൂക്കാ 9:18-21)

27ഈസാ അൽ മസീഹും സാഹബാക്കളും കേസറിയാ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ ഈസാ അൽ മസീഹ് സാഹബാക്കളോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്? 28അവര്‍ പറഞ്ഞു: ചിലര്‍ യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ നബിമാരില്‍ ഒരുവന്‍ എന്നും പറയുന്നു. 29ഈസാ അൽ മസീഹ് ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ഈസാ അൽ മസീഹാണ്. 30തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് ഈസാ അൽ മസീഹ് അവരോടു കല്‍പിച്ചു.

പീഡാനുഭവവും ഉത്ഥാനവും -ഒന്നാം പ്രവചനം

(മത്തി 16:21-28 ; ലൂക്കാ 9:22-27)

31മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാന ഇമാംമാര്‍, ഉലമാക്കൾ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുക്കാൻ തുടങ്ങി. 32ഈസാ അൽ മസീഹ് ഇക്കാര്യം തുറന്നു പറഞ്ഞു. അപ്പോള്‍, പത്രോസ് ഈസാ അൽ മസീഹിനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സം പറയാന്‍ തുടങ്ങി. 33ഈസാ അൽ മസീഹ് പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ സാഹബാക്കൾ‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: ശൈത്താനേ, നീ എന്റെ മുമ്പില്‍ നിന്നു പോകൂ. നിന്റെ ചിന്ത ദീനിലുള്ളതല്ല, മാനുഷികമാണ്.

34ഈസാ അൽ മസീഹ് സാഹബാക്കളോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 35സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കു വേണ്ടിയോ ഇഞ്ചീലിനു വേണ്ടിയോ സ്വന്തം ഹ‍യാത്ത് നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. 36ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ റൂഹിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? 37മനുഷ്യന്‍ സ്വന്തം റൂഹിനു പകരമായി എന്തു കൊടുക്കും? 38പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയിൽ എന്നെക്കുറിച്ചോ എൻറെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തൻറെ പിതാവിൻറെ മഹത്വത്തിൽ അള്ളാഹുവിൻറെ മലക്കുകളോടു കൂടെ വരുമ്പോൾ ലജ്ജിക്കും.


Footnotes