മർക്കൊസ് 7 Κατὰ Μᾶρκον (Kata Markon)
പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
(മത്തായി 15:11-9)
7 1ഫരിസേയരും ഉർശലീമില്‍ നിന്നു വന്ന ചില ഉലമാക്കളും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ഹൌലിൽ കൂടി. 2ഈസാ അൽ മസീഹിന്റെ സാഹബാക്കളിൽ ചിലര്‍ യദ് കഴുകി വൌളു എടുക്കാതെ ഒചീനം കഴിക്കുന്നത് അവര്‍ കണ്ടു. 3അൻബിയാക്കളുടെ ശരീഅത്ത് ഇത്വാഅത്ത് ചെയ്ത് ഫരിസേയരും യൂദരും യദ് കഴുകാതെ ഒചീനം കഴിക്കാറില്ല. 4പൊതുസ്ഥലത്തു നിന്നു വരുമ്പോഴും വൌളു എടുക്കാതെ അവര്‍ ഒചീനം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല ശരീഅത്തുകളും അവര്‍ അനുഷ്ഠിച്ചുപോന്നു. 5ഫരിസേയരും ഉലമാക്കളും ഈസാ അൽ മസീഹിനോടു സുആലാക്കി: അങ്ങയുടെ സാഹബാക്കൾ അൻബിയാക്കളുടെ ശരീഅത്തിനു വിപരീതമായി നജീസായ കൈകൊണ്ടു ഒജീനിക്കുന്നത് എന്ത്?
6ഈസാ അൽ മസീഹ് പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാനബി (അ) ശരിയായിത്തന്നെ തനബ്ബുഅ് ചെയ്തു. നബി (അ) മക്തൂബാക്കിയിരിക്കുന്നു: ഈ ഖൌമ് അധരങ്ങള്‍കൊണ്ട് എന്നെ ഇക്രാം ചെയ്യുന്നു. എന്നാല്‍, അവരുടെ ഖൽബ് എന്നില്‍നിന്നു വളരെ ദൂരെയാണ്. 7ബാത്വിലായി അവര്‍ എനിക്ക് ഇബാദത്ത് ചെയ്യുന്നു; ഇൻസാനിയത്തിന്റെ അംറുകള്‍ ശരീഅത്തായി തഅലീം നൽകുകയും ചെയ്യുന്നു.
8അള്ളാഹുവിൻറെ ഹുക്മ് മത്രൂക്കാക്കി, ഇൻസാനിയത്തിന്റെ ശരീഅത്ത് നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9ഈസാ അൽ മസീഹ് തുടര്‍ന്നു: നിങ്ങൾ ശരീഅത്ത്് ഹിഫാളത്ത് ചെയ്യാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം അള്ളാഹുവിൻറെ ഹുക്മ് ഇഅ്റാളു ചെയ്യുന്നു. 10എന്തെന്നാല്‍, നിന്റെ ബാപ്പയെയും ഉമ്മയെയും ഇക്രാം ചെയ്യുക. ബാപ്പയെയോ ഉമ്മയെയോ ഫസാദാക്കി പറയുന്നവന്‍ മയ്യത്താകട്ടെ എന്നു മൂസാനബി (അ) പറഞ്ഞിട്ടുണ്ട്. 11എന്നാല്‍, അഹദ് തന്റെ ബാപ്പാനോടോ ഉമ്മാനോടോ നിങ്ങള്‍ക്ക് എന്നില്‍ നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ - അതായത് വഴി പാട് - ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. 12സുമ്മ ബാപ്പാനോടോ ഉമ്മാക്കോ വേണ്ടിയാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. 13അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച ശരീഅത്ത് വഴി അള്ളാഹുവിൻറെ കലിമത്ത് നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.
ആന്തരികവും ബാഹ്യവുമായ ത്വഹാറത്ത്
(മത്തായി 15: 1015 : 20)
14നാസിനെ വീണ്ടും ഹള്റത്തിലേക്കു വിളിച്ച് ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ കലാം സംആക്കി അറഫാക്കുവിന്‍. 15പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 16സംആന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 17ഈസാ അൽ മസീഹ് നാസിനെ വിട്ട് കുടിയിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് സാഹബാക്കളോട്‍ സുആലാക്കി. 18ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളും വിവേചനാ ശക്തിയില്ലാത്തവരാണോ? പുറമേനിന്നു ഇൻസാന്റെ ബാത്വിനിൽ ദാഖിലാകുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നില്ലേ? 19സബബ്, അവ ഇൻസാന്റെ ഖൽബില്്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. കുല്ലു ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ ഇഅ് ലാൽ ചെയ്തു. 20ഈസാ അൽ മസീഹ് തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു ഖാരിജാകുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. 21എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, ഇൻസാന്റെ ഖൽബിൽ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, ദമ്, 22സിന, ദുരാഗ്രഹം, ശർറ്, ഖിയാനത്ത്, ഭോഗാസക്തി, കിബ്റ്, കദ്ദാബ്, കിബ്ർ, മൂഢത എന്നിവ ഖാരിജാകുന്നത്. 23ഈ ശർറുകളെല്ലാം ബാത്വിനിൽ നിന്നു വരുന്നു. അവ ഇൻസാനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
സീറോ-ഫിനേഷ്യന്‍ മർഅയുടെ ഈമാൻ
(മത്തായി 15:21-28)
24ഈസാ അൽ മസീഹ് അവിടെ നിന്ന് മുസ്തയ്ഖിളായി ടയിറിലേക്കു പോയി. അവിടെ ഒരു ബൈത്തിൽ ദാഖിലായി. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് ഈസാ അൽ മസീഹ് ആഗ്രഹിച്ചു. എങ്കിലും, ഈസാ അൽ മസീഹ് നു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. 25ഒരു ഹുറുമ ഈസാ അൽ മസീഹിനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് ശൈത്താൻ ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ ഹുറുമ വന്ന് ഈസാ അൽ മസീഹിന്റെ കാല്‍ക്കല്‍ വീണു. 26അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു ശൈത്താനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ ഈസാ അൽ മസീഹിനോട് ത്വലബ് ചെയ്തു. 27ഈസാ അൽ മസീഹ് ഇജാബ ചെയ്തു. മർറത്തൽ ഔലാദുകള്‍ ഒചീനിച്ച് തൃപ്തരാകട്ടെ. ഔലാദുകളുടെ ഖുബ്ബൂസ് എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു ഖയ്റല്ല. 28അവള്‍ ഇജാബത്ത് പറഞ്ഞു: റബ്ബേ, അതു സ്വഹീഹാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. 29ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; ശൈത്താൻ നിന്റെ ഇബ്നത്തിനെ വിട്ടുപോയിരിക്കുന്നു. 30അവള്‍ ബൈത്തിലേക്കു പോയി. സ്വബിയ്യ് സരീറിൽ കിടക്കുന്നത് അവള്‍ കണ്ടു. ശൈത്താൻ അവളെ വിട്ടുപോയിരുന്നു.
ബധിരനെ ശിഫയാക്കുന്നു
31ഈസാ അൽ മസീഹ് തയിര്‍ ദൌലയിൽ നിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. 32ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ ഈസാ അൽ മസീഹ് ന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേല്‍ യദുകൾ വയ്ക്കണമെന്ന് അവര്‍ ഈസാ അൽ മസീഹ് നോട് ത്വലബ് ചെയ്തു. 33ഈസാ അൽ മസീഹ് അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ ഇസ്ബഉകളിട്ടു; തുപ്പലുകൊണ്ട് അവന്റെ ലിസാനില്‍ സ്പര്‍ശിച്ചു. 34ജന്നത്തിലേക്കു നള്റാക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം. 35സുർഅത്തൻ അവന്റെ ചെവികള്‍ ഫത്ഹാക്കി. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി കലാമാക്കി. 36ഇക്കാര്യം ആരോടും പറയരുതെന്ന് ഈസാ അൽ മസീഹ് അവരെ വിലക്കി. എന്നാല്‍, എത്രയേറെ ഈസാ അൽ മസീഹ് വിലക്കിയോ അത്രയേറെ നശാത്തോടെ അവര്‍ അതു വയള് പറഞ്ഞു. 37അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: ഈസാ അൽ മസീഹ് എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാര ഖുവ്വത്തും നല്‍കുന്നു.