മർക്കൊസ് 3  

സാബത്തില്‍ രോഗശാന്തി

(മത്തായി 12:9-14, ലൂക്കാ 6:6-11)

3 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. 2ഈസാ അൽ മസീഹില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവിടുന്നു രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 3കൈ ശോഷിച്ചവനോട് ഈസാ അൽ മസീഹ് പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. 4അനന്തരം, ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. 5അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. 6ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, ഈസാ അൽ മസീഹിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി. കടല്‍ത്തീരത്തെ അദ്ഭുതങ്ങള്‍ 7ഈസാ അൽ മസീഹ് സാഹബാക്കളോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍ നിന്ന് ഒരു വലിയ ജനക്കൂട്ടം ഈസാ അൽ മസീഹിനെ അനുഗമിച്ചു. 8യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ജോര്‍ദാന്റെ മറുകരെ നിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്നും ധാരാളം ആളുകള്‍, ഈസാ അൽ മസീഹിനറെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, ഈസാ അൽ മസീഹിൻറെ അടുത്തെത്തി. 9ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അദ്ദേഹം സാഹബാക്കളോട് ഒരു തോണി ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു. 10എന്തെന്നാല്‍, ഈസാ അൽ മസീഹ് പലര്‍ക്കും രോഗശാന്തി നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം ഈസാ അൽ മസീഹിനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. 11ഇബലീസ് ബാദിച്ചവർ ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ ഈസാ അൽ മസീഹിന്റെ മുമ്പില്‍ വീണ്, നീ ഇബ്നുള്ളയാണ് എന്നു വിളിച്ചുപറഞ്ഞു. 12തന്നെ വെളിപ്പെടുത്തരുതെന്ന് ഈസാ അൽ മസീഹ് അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി.

സാഹബാക്കളെ തെരഞ്ഞെടുക്കുന്നു

13പിന്നെ, ഈസാ അൽ മസീഹ് മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ ഈസാ അൽ മസീഹിൻറെ സമീപത്തേക്കു ചെന്നു. 14തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും 15പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി ഈസാ അൽ മസീഹ് പന്ത്രണ്ടുപേരെ നിയോഗിച്ചു. 16അവര്‍, പത്രോസ് എന്ന് ഈസാ അൽ മസീഹ് പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള 17ബൊവനെര്‍ഗെസ് എന്നു പേരു നല്‍കിയ സെബദീപുത്രന്‍മാരായ യാക്കോബും സഹോദരന്‍ യഹിയ്യാ, 18അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, 19ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.

ഈസാ അൽ മസീഹും ബേല്‍സെബൂലും

മത്തായി 12:22- 32, ലൂക്കാ 11:14-23, ലൂക്കാ 12:10)

20അനന്തരം ഈസാ അൽ മസീഹ് ഒരു ഭവനത്തില്‍ പ്രവേശിച്ചു. ജനങ്ങള്‍ വീണ്ടും വന്നു കൂടിക്കൊണ്ടിരുന്നു. തന്‍മൂലം, ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. 21ഈസാ അൽ മസീഹിൻറെ സ്വന്തക്കാര്‍ ഇതുകേട്ട്, ഈസാ അൽ മസീഹിനെ പിടിച്ചു കൊണ്ടു പോകാന്‍ പുറപ്പെട്ടു. കാരണം, അദ്ദേഹത്തിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു. 22ജറുസലെമില്‍ നിന്നു വന്ന ഉലമാക്കൾ പറഞ്ഞു: ഈസാ അൽ മസീഹ് ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു: ഇബലീസിൻറെ തലവനെക്കൊണ്ടാണ് ഈസാ അൽ മസീഹ് ഇബലീസുക്കളെ പുറത്താക്കുന്നത്. 23നബി അവരെ അടുത്തു വിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: ഇബലീസിന് എങ്ങനെയാണ് ഇബലീസിനെ പുറത്താക്കാന്‍ കഴിയുക? 24അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. 25അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. 26ഇബലീസ് തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. 27ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ചനടത്താന്‍ കഴിയൂ. 28സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. 29എന്നാല്‍, റൂഹിൽ ഖുദ്ദൂസിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അദ്ദേഹം നിത്യപാപത്തിന് ഉത്തരവാദിയാകും. 30ഈസാ അൽ മസീഹ് ഇങ്ങനെ പറഞ്ഞത്, തനിക്ക് ജിന്ന് ബാദിച്ചിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.

ഈസാ അൽ മസീഹിന്റെ ഉമ്മയും സഹോദരരും

(മത്തായി 12:46-50, ലൂക്കാ 8:19-21)

31അദ്ദേഹത്തിന്‍െറ ഉമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നു കൊണ്ട് അദ്ദേഹത്തെ വിളിക്കാന്‍ ആളയച്ചു. 32ജനക്കൂട്ടം നബിക്ക് ചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: അങ്ങയുടെ ഉമ്മയും സഹോദരന്‍മാരും സഹോദരിമാരും അങ്ങയെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. 33ഈസാ അൽ മസീഹ് ചോദിച്ചു: ആരാണ് എന്റെ ഉമ്മയും സഹോദരങ്ങളും? 34ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: ഇതാ, എന്റെ ഉമ്മയും എന്റെ സഹോദരങ്ങളും! 35അള്ളാഹുവിന്റെ ഇഷ്ടം ചെയ്യുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും ഉമ്മയും.


Footnotes