മർക്കൊസ് 2
തളര്‍വാതരോഗിയെ ശിഫയാക്കുന്നു
(മത്തായി 9:1-8; ലൂക്കാ 5:17-26)
2 1കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, ഈസാ അൽ മസീഹ് വീട്ടിലുണ്ട് എന്ന അഖ്ബാർ പ്രചരിച്ചു. 2ബാബിങ്കൽ പോലും നില്‍ക്കാന്‍ മകാൻ തികയാത്തവിധം കസീറായി ജനങ്ങൾ അവിടെക്കൂടി. ഈസാ അൽ മസീഹ് അവരോടു കലിമത്ത് പ്രസംഗിച്ചുകൊണ്ടിരുന്നു. 3അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. 4ജനക്കൂട്ടം നിമിത്തം ഈസാ അൽ മസീഹിൻറെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, ഈസാ അൽ മസീഹ് ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. 5അവരുടെ വിശ്വാസം കണ്ട് ഈസാ അൽ മസീഹ് തളര്‍വാത രോഗിയോടു പറഞ്ഞു: മകനേ, നിന്റെ ഖതീഅകള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 6നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: 7എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ അള്ളാഹുവിനെതിരെ കദ്ദാബ് പറയുന്നു. അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് ഖതീഅ ക്ഷമിക്കാന്‍ സാധിക്കുക? 8അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു അറഫായി ഈസാ അൽ മസീഹ് അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? 9ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ ഖതീഅകള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? 10എന്നാല്‍, ദുനിയാവിൽ ഖതീഅകള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് - ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: 11ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, ബൈത്തിലേക്കു പോവുക. 12ആ വക്തിൽ തന്നെ അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ അള്ളാഹുവിനെ തംജീദ് ചെയ്തു.
ലേവിയെ വിളിക്കുന്നു
(മത്തായി 9:9-13; ലൂക്കാ 5:27-32)
13ഈസാ അൽ മസീഹ് വീണ്ടും കടല്‍ത്തീരത്തേക്കു പോയി. ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി. ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു. 14ഈസാ അൽ മസീഹ് കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലീവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിമിനെ അനുഗമിച്ചു. 15ഈസാ അൽ മസീഹ് ലീവിയുടെ ബൈത്തില്‍ ഒചീനിക്കാനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും ഈസാ അൽ മസീഹിൻറെയും സാഹബാക്കളുടെയും കൂടെ ഇരുന്നു. കാരണം, ഈസാ അൽ മസീഹിനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. 16ഈസാ അൽ മസീഹ് പാപികളോടും ചുങ്കക്കാരോടുമൊപ്പം ഒചീനം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ സ്വഹാബികളോടു ചോദിച്ചു: ഈസാ അൽ മസീഹ് ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? 17ഇതു കേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.
നോമ്പിനെകുറിച്ചുള്ള തര്‍ക്കം
(മത്തായി 9:14-17; ലൂക്കാ 5:33-39)
18യഹിയ്യ നബി (അ) ൻറെ സാഹാബികളും ഫരിസേയരും നോമ്പ് നോക്കുമായിരുന്നു. ആളുകള്‍ വന്ന് ഈസാ അൽ മസീഹിനോടു ചോദിച്ചു: യഹിയ്യ നബി (അ) ൻറെയും ഫരിസേയരുടെയും സ്വഹാബികൾ നോമ്പ് നോക്കുകയും നിന്റെ സ്വഹാബികൾ നോമ്പ് നോക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 19ഈസാ അൽ മസീഹ് പറഞ്ഞു: പുതിയാപ്ല കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? പുതിയാപ്ല കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് നോമ്പ് നോക്കാനാവില്ല. 20പുതിയാപ്ല അവരില്‍നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ നോമ്പ് നോക്കും. 21ആരും പഴയ വസ്ത്രത്തില്‍ ജദീദായ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 22ആരും ജദീദായ നബീദ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും നബീദും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. ജദീദായ വീഞ്ഞി നു ജദീദായ തോല്‍ക്കുടങ്ങള്‍ വേണം.
സാബത്താചരണത്തെക്കുറിച്ചു വിവാദം
(മത്തായി 12:1-8; ലൂക്കാ 6:1-5)
23ഒരു സാബത്തു യൌമിൽ ഈസാ അൽ മസീഹ് വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, സ്വഹാബികൾ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. 24ഫരിസേയര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? 25ഈസാ അൽ മസീഹ് ചോദിച്ചു: ദാവീദും അനുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 26അബിയാഥാര്‍ പ്രധാന ഇമാമായിരിക്കെ ദാവൂദ് പള്ളിയിൽ ദുഖൂൽ ചെയ്ത്, ഇമാംമാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒചീനിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഒചീനിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? 27ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; ഇൻസാൻ സാബത്തിനുവേണ്ടിയല്ല. 28ഇബ്നുല്‍ ഇന്‍സാന്‍ സാബത്തിന്റെയും റബ്ബാണ്.