മർക്കൊസ് 1  

യഹ്യാ നബി (അ) ൻറെ പ്രഭാഷണം

(മത്തായി 3:1-12, ലൂക്കാ 3:1-9, ലൂക്കാ 3:15-17)

1 1ഇബ്നുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ ഇൻഞ്ചീലിൻറെ ആരംഭം. 2ഇതാ, നിനക്കു മുമ്പേ ഞാന്‍ എന്റെ മലക്കിനെ അയയ്ക്കുന്നു. അവന്‍ നിന്റെ വഴി ഒരുക്കും. 3മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം: റബ്ബിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍ എന്ന് യസഹിയാ നബി (അ) ന്റെ കിത്താബില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, 4പാപമോചനത്തിനുള്ള അനുതാപത്തിന്റെ ബാപ്തിസ്മ പ്രസംഗിച്ചു കൊണ്ട് യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. 5യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങള്‍ അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ജോര്‍ദാന്‍ നദിയില്‍ വച്ചു ബാപ്തിസ്മ സ്വീകരിച്ചു. 6യഹ്യാ നബി (അ) ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. 7അവന്‍ ഇപ്രകാരം ഉത്ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അദ്ദേഹത്തിന്‍െറ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. 8ഞാന്‍ നിങ്ങള്‍ക്കു ജലം കൊണ്ടുള്ള ബാപ്തിസ്മ നല്‍കി. അങ്ങുന്നു റൂഹിൽ ഖുദ്ദൂസിനാല്‍ നിങ്ങള്‍ക്കു ബാപ്തിസ്മ നല്‍കും.

ഈസാ അൽ മസീഹിന്റെ ബാപ്തിസ്മ

(മത്തായി 3:13-17, ലൂക്കാ 3:21-22)

9അന്നൊരിക്കല്‍,ഈസാ അൽ മസീഹ് ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍ വച്ച് യഹ്യാ നബി (അ) ല്‍ നിന്നു ബാപ്തിസ്മ സ്വീകരിച്ചു. 10വെള്ളത്തില്‍ നിന്നു കേറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും റൂഹുൽ ഖുദ്ദൂസ് പ്രാവിന്‍റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. 11ജന്നത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

മരുഭൂമിയിലെ പരീക്ഷ

(മത്തായി 4:1-11, ലൂക്കാ 4:1-13)

12ഉടനെ റൂഹ് ഈസാ അൽ മസീഹിനെ മരുഭൂമിയിലേക്കു നയിച്ചു. 13ഇബലീസിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം ഈസാ അൽ മസീഹ് മരുഭൂമിയില്‍ വസിച്ചു. ഈസാ അൽ മസീഹ് വന്യമൃഗങ്ങളോടുകൂടെയായിരുന്നു. അള്ളാഹുവിൻറെ മലക്കുകൾ ഈസാ അൽ മസീഹിനെ ശുശ്രൂഷിച്ചു.

ദൗത്യം ആരംഭിക്കുന്നു

(മത്തായി 4:12-17)

14യഹ്യാ നബി ബന്ധനസ്ഥനായപ്പോള്‍ ഈസാ അൽ മസീഹ് അള്ളാഹുവിൻറെ ഇൻജീൽ പ്രസംഗിച്ചു കൊണ്ട് ഗലീലിയിലേക്കു വന്നു. 15അദ്ദേഹം പറഞ്ഞു: സമയം പൂര്‍ത്തിയായി, അള്ളാഹുവിൻറെ രാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് ഇൻജീലില്‍ വിശ്വസിക്കുവിന്‍.

ആദ്യസാഹബാക്കൾ

(മത്തായി 4:18-22, ലൂക്കാ 5:1-11)

16അദ്ദേഹം ഗലീലിക്കടല്‍ത്തീരത്തു കൂടെ കടന്നു പോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. 17ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18ഉടനെ വലയുപേക്ഷിച്ച്, അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. 19കുറച്ചുദൂരം കൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ തോണിയിലിരുന്നു വലയുടെ കേടു പോക്കുകയായിരുന്നു. 20ഉടനെ അദ്ദേഹം അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം തോണിയില്‍ വിട്ട് നബിയെ അനുഗമിച്ചു.

ഇബലീസ് ബാഗിച്ചവനെ സുഖപ്പെടുത്തുന്നു

(ലൂക്കാ 4:31-37)

21അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തു ദിവസം ഈസാ അൽ മസീഹ് സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22നബിയുടെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് ഈസാ അൽ മസീഹ് പഠിപ്പിച്ചത്. 23ഇബലീസ് ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24അവന്‍ അലറി: അള്ളാഹുവിൻറെ റസൂലേ, അവിടുന്നു എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ അവിടുന്നു വന്നിരിക്കുന്നത്? അങ്ങുന്നു ആരാണെന്ന് എനിക്കറിയാം – അള്ളാഹുവിൻറെ പരിശുദ്ധന്‍. 25ഈസാ അൽ മസീഹ് അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26ഇബലീസ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. 27എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? ഇബലീസ്ക്കളോടു പോലും അദ്ദേഹം ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. 28നബിയുടെഈസാ അൽ മസീഹ്ൻറെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.

ശിമയോന്റെ അമ്മായിയമ്മ

(മത്തായി 8:14-17, ലൂക്കാ 4:38-41)

29ഈസാ അൽ മസീഹ് സിനഗോഗില്‍ നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും കുടിയിലെത്തി. 30ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു. 31അദ്ദേഹം അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും ഇബലീസ്ബാധിതരുമായ എല്ലാവരെയും അവര്‍ ഈസാ അൽ മസീഹിൻറെ അടുത്തു കൊണ്ടുവന്നു. 33നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. 34വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ ഈസാ അൽ മസീഹ് സുഖപ്പെടുത്തി. അനേകം ഇബലീസുക്കളെ പുറത്താക്കി. ഇബലീസുകള്‍ തന്നെ അറിഞ്ഞിരുന്നതു കൊണ്ട്, സംസാരിക്കാന്‍ അവരെ ഈസാ അൽ മസീഹ് അനുവദിച്ചില്ല.

സിനഗോഗുകളില്‍ പ്രസംഗിക്കുന്നു

(ലൂക്കാ 4:42-44)

35അതിരാവിലെ ഈസാ അൽ മസീഹ് ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ ഈസാ അൽ മസീഹ് ദുആ ഇരക്കുകയായിരുന്നു. 36ശിമയോനും കൂടെയുണ്ടായിരുന്നവരും ഈസാ അൽ മസീഹിനെ തേടിപ്പുറപ്പെട്ടു. 37കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു. 38ഈസാ അൽ മസീഹ് പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39സിനഗോഗുകളില്‍ പ്രസംഗിച്ചു കൊണ്ടും ഇബലീസുക്കളെ പുറത്താക്കിക്കൊണ്ടും ഈസാ അൽ മസീഹ് ഗലീലിയിലുടനീളം സഞ്ചരിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു

(മത്തായി 8:1-4, ലൂക്കാ 5:12-16)

40ഒരു കുഷ്ഠരോഗി ഈസാ അൽ മസീഹിൻറെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41ഈസാ അൽ മസീഹ് കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. 43ഈസാ അൽ മസീഹ് അവനെ കര്‍ശനമായി താക്കീതു ചെയ്തു പറഞ്ഞയച്ചു: 44നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മൂസാ നബി (അ) ൻറെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45എന്നാല്‍, അവന്‍ പുറത്തു ചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ ഈസാ നബി (അ) വിനു സാധിച്ചില്ല. അദ്ദേഹം പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലും നിന്ന് നബിയുടെ അടുത്തു വന്നുകൊണ്ടിരുന്നു.


Footnotes