ലൂക്കാ 4  

മരുഭൂമിയിലെ പരീക്ഷ

4 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് റൂഹുൽ ഖുദ്ദൂസ് നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. റൂഹ് ഈസാ അൽ മസീഹിനെ മരുഭൂമിയിലേക്കു നയിച്ചു. 2ഈസാ അൽ മസീഹ് ഇബിലീസിനാൽ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ പാർത്തു. ആ ദിവസങ്ങളില്‍ ഈസാ അൽ മസീഹ് ഒന്നും തിന്നില്ല. അവസാനം അവനു വിശന്നു. 3അപ്പോള്‍ ഇബിലീസ് ഈസാ അൽ മസീഹിനോട് പറഞ്ഞു: നീ ഇബ്നുള്ളയാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്‍പിക്കുക. 4ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: അപ്പം കൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. 5പിന്നെ, ഇബിലീസ് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരം കൊണ്ട് ഈസാ അൽ മസീഹിനെ കാണിച്ചുകൊടുത്തു. 6ഇബിലീസ് ഈസാ അൽ മസീഹിനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടുക്കുന്നു. 7നീ എനിക്ക് സുജൂദ് ചെയ്താൽ ഇവയെല്ലാം നിൻറ്റേതാകും. 8ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: നിന്റെ സൃഷ്ടാവായ റബ്ബിന് നീ സുജൂദ് ചെയ്ത്; അവനു മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. 9അനന്തരം ഇബിലീസ് ഈസാ അൽ മസീഹിനെ ജറുസലെമിലേക്കു കൊണ്ടുപോയി, ബൈത്തുൽ മുഖദ്ദസ്സിന്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ഇബ്നുള്ളയാണെങ്കില്‍ ഇവിടെ നിന്നു താഴേക്കു ചാടുക. 10നിന്നെ സംരക്ഷിക്കാന്‍ അവന്‍ മലക്കുകളോടു കല്‍പിക്കുമെന്നും 11നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ. 12ഈസാ അൽ മസീഹ് പറഞ്ഞു: റബ്ബിൽ ആലമീനെ പരീക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു. 13അപ്പോള്‍ ഇബിലീസ് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് ഈസാ അൽ മസീഹിനെ വിട്ടുപോയി.

ഈസാ അൽ മസീഹ് ദൗത്യം ആരംഭിക്കുന്നു

14ഈസാ അൽ മസീഹ് റൂഹിൽ ഖുദ്ദൂസിൻറെ ശക്തിയോടു കൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. ഈസാ അൽ മസീഹിൻറെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. 15ഈസാ അൽ മസീഹ് അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും ഈസാ അൽ മസീഹിനെ പുകഴ്ത്തി.

ഈസാ അൽ മസീഹ് സ്വദേശത്ത് അവഗണിക്കപ്പെടുന്നു

16ഈസാ അൽ മസീഹ് താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം ഈസാ അൽ മസീഹ് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. 17ഏശയ്യാ നബിയുടെ കിത്താബ് ഈസാ അൽ മസീഹിനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് ഈസാ അൽ മസീഹ് കണ്ടു:

18റബ്ബിൻറെ റൂഹ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ ഇൻജീൽ അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും 19റബ്ബിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

20കിത്താബ് അടച്ചു ഇമാമിനെ ഏല്‍പിച്ചതിനുശേഷം ഈസാ അൽ മസീഹ് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 21ഈസാ അൽ മസീഹ് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. 22എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും റബ്ബിൻറെ നാവില്‍നിന്നു പുറപ്പെട്ട ഫദുലുൽ വചസ്‌സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു. 23ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചു കൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ണാമില്‍ നീ ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. 24എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു നബിയും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല. 25സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാനബി (അ) ന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. 26എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ നബി (അ) അയയ്ക്കപ്പെട്ടില്ല. 27ഏലീശാ നബി (അ) ന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. 28ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. 29അവര്‍ ഈസാ അൽ മസീഹിനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്തു. 30എന്നാല്‍, ഈസാ അൽ മസീഹ് അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

ഇബിലീസു ബാധിതനെ സുഖപ്പെടുത്തുന്നു

31പിന്നെ ഈസാ നബിഈസാ അൽ മസീഹ് ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. 32ഈസാ അൽ മസീഹിൻറെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം. 33അവിടെ സിനഗോഗില്‍ ബധ്റൂഹ് ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു: 34നസറായനായ ഈസായേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. അള്ളാഹുവിൻറെ പരിശുദ്ധന്‍. 35ഈസാ അൽ മസീഹ് അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ ശൈയ്താൻ ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനു ശേഷം അവനെ വിട്ടുപോയി. 36എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടും കൂടെ ബദ് റൂഹുക്കളോടു കല്‍പിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ. 37അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

ഈസാ അൽ മസീഹ് പത്രോസിന്റെ ഭവനത്തില്‍

38ഈസാ അൽ മസീഹ് സിനഗോഗില്‍ നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കു വേണ്ടി അവനോടു സഹായം അപേക്ഷിച്ചു. 39ഈസാ അൽ മസീഹ് അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.

40വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയും മേല്‍ കൈ വച്ച് ഈസാ അൽ മസീഹ് അവരെ സുഖപ്പെടുത്തി. 41നീ ഇബ്നുള്ളയാണ് എന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട് അനേകരില്‍ നിന്ന് ശൈത്താള്‍നുകൾ വിട്ടുപോയി. ഈസാ അൽ മസീഹ് അവയെ ശാസിച്ചു. താന്‍ ഈസാ അൽ മസീഹാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.

സിനഗോഗില്‍ പ്രസംഗിക്കുന്നു

42പ്രഭാതമായപ്പോള്‍ ഈസാ അൽ മസീഹ് ഒരു വിജന സ്ഥലത്തേക്കു പോയി. ജനക്കൂട്ടം ഈസാ അൽ മസീഹിനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ ഈസാ അൽ മസീഹിനെ നിര്‍ബന്ധിച്ചു. 43എന്നാല്‍,ഈസാ അൽ മസീഹ് പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാന്‍ റബ്ബിൻറെ രാജ്യത്തിന്റെ ഇൻജീൽ പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. 44ഈസാ അൽ മസീഹ് യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.


Footnotes