അൽ-ആവിയാനി (ലേവ്യാ) 9
ഇമാമിക ശുശ്രൂഷ
9 1എട്ടാം ദിവസം മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഹാറൂനെയും പുത്രന്മാരെയും യിസ്രായിലാഹിലെ ശ്രേഷ്ഠന്മാരെയും വിളിച്ചു. 2അവന്‍ ഹാറൂനോടു പറഞ്ഞു: പാപപരിഹാര ഖുർബാനിക്കായി ഊനമറ്റ ഒരു കാളക്കുട്ടിയെയും ദഹന ഖുർബാനിക്കായി ഊനമറ്റ ഒരു മുട്ടാടിനെയും റബ്ബ്ൽ ആലമീന്റെ മുന്പില് സമര്പ്പിക്കണം. 3യിസ്രായിലാഹ് ജനത്തോടു പറയുക: പാപപരിഹാര ഖുർബാനിക്കായി ഒരു കോലാട്ടിന്‍ മുട്ടനെയും ദഹന ഖുർബാനിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും 4സമാധാന ഖുർബാനിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും റബ്ബ്ൽ ആലമീന്റെ മുന്പില് ഖുർബാനിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യ ഖുർബാനിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, റബ്ബ്ൽ ആലമീൻ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും. 5മൂസാ ആവശ്യപ്പെട്ടതെല്ലാം അവര്‍ ഖാമത്തുൽ ഇബാദത്തിന്റെ വാതില്ക്കല് കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന് റബ്ബ്ൽ ആലമീന്റെ സന്നിധിയില് നിലകൊണ്ടു. 6അപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു റബ്ബ്ൽ ആലമീൻ കല്‍പിച്ചകാര്യം ഇതാണ്. റബ്ബ്ൽ ആലമീന്റെ മഹത്ത്വം നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും. 7മൂസാ ഹാറൂനോടു പറഞ്ഞു: ഖുർബാനി പീഠത്തിങ്കലേക്കു വന്നു നിന്റെ പാപപരിഹാര ഖുർബാനിയും ദഹന ഖുർബാനിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച് അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു റബ്ബ്ൽ ആലമീൻ കല്‍പിച്ചിരിക്കുന്നത്.
8ഹാറൂന്‍[b] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) ഖുർബാനി പീഠത്തെ സമീപിച്ച് തന്റെ പാപപരിഹാര ഖുർബാനിക്കുള്ള കാളക്കുട്ടിയെ കൊന്നു. 9ഹാറൂന്റെ പുത്രന്മാര് അതിന്റെ രക്തം അവന്റെ മുന്പില് കൊണ്ടുവന്നു. അവന്‍ വിരല്‍ രക്തത്തില്‍ മുക്കി ഖുർബാനി പീഠത്തിന്റെ കൊമ്പുകളില് പുരട്ടി. 10ശേഷിച്ച രക്തം ഖുർബാനി പീഠത്തിനു ചുറ്റും ഒഴിച്ചു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചിരുന്നതു പോലെ ഖുർബാനി മൃഗത്തിന്റെ മേദസ്സും വൃക്കകളും കരളിനു മുകളിലുള്ള നെയ്‌വലയും ഖുർബാനി പീഠത്തില്‍വച്ചു ദഹിപ്പിച്ചു. 11മാംസവും തോലും പാളയത്തിനു വെളിയില്‍വച്ച് അഗ്നിയില് ദഹിപ്പിച്ചു.
12ഹാറൂന്‍ ദഹന ഖുർബാനിക്കുള്ള മൃഗത്തെയും കൊന്നു. അവന്റെ പുത്രന്മാര് അതിന്റെ രക്തം അവന്റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത് ഖുർബാനി പീഠത്തിനു ചുറ്റും തളിച്ചു. 13ദഹന ഖുർബാനി മൃഗത്തിന്റെ കഷണങ്ങളും തലയും അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അതു ഖുർബാനി പീഠത്തില്‍ വച്ചു ദഹിപ്പിച്ചു. 14അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകി അതിനോടൊപ്പം ഖുർബാനി പീഠത്തില്‍ വച്ചു ദഹിപ്പിച്ചു.
15അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്ച സമര്പ്പിച്ചു. പാപപരിഹാര ഖുർബാനിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെ അര്പ്പിച്ചു. 16അനന്തരം, ദഹന ഖുർബാനി വസ്തു കൊണ്ടുവന്ന് വിധിപ്രകാരം സമര്പ്പിച്ചു. 17പ്രഭാതത്തിലെ ദഹന ഖുർബാനിക്കു പുറമേ ധാന്യ ഖുർബാനിയും സമര്പ്പിച്ചു. അതില്‍ നിന്ന് ഒരു കൈനിറയെ എടുത്ത് ഖുർബാനി പീഠത്തില്‍വച്ചു ദഹിപ്പിച്ചു.
18ഹാറൂന്‍ ജനങ്ങള്‍ക്കു വേണ്ടി സമാധാന ഖുർബാനിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്മാര് അതിന്റെ രക്തം അവന്റെ അടുക്കല് കൊണ്ടുവന്നു. അവന്‍ അതു ഖുർബാനി പീഠത്തിനു ചുറ്റും തളിച്ചു. 19അവര്‍ കാളയുടെയും മുട്ടാടിന്റെയും കൊഴുത്ത വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്‌സും വൃക്കകളും കരളിന്‍മേലുള്ള നെയ്‌വലയും എടുത്തു. 20അവര്‍ മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതേ വച്ചു; അവന്‍ മേദസ്‌സു ഖുർബാനിപീഠത്തില്‍വച്ചു ദഹിപ്പിച്ചു. 21മൂസാ കല്‍പിച്ചിരുന്നതു പോലെ നെഞ്ചും വലത്തെ കുറകും ഹാറൂന്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയില് നീരാജനം ചെയ്തു.
22അതിനുശേഷം ഹാറൂന്‍ ജനത്തിന്റെ നേരേ കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. പാപപരിഹാര ഖുർബാനിയും ദഹന ഖുർബാനിയും സമാധാന ഖുർബാനിയും അര്‍പ്പിച്ചതിനുശേഷം അവന്‍ ഇറങ്ങിവന്നു. 23മൂസായും ഹാറൂനും ഖാമത്തുൽ ഇബാദത്തില്‍ പ്രവേശിച്ചു; പുറത്തിറങ്ങിവന്ന് അവര്‍ ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ റബ്ബ്ൽ ആലമീന്റെ മഹത്വം ജനത്തിനു പ്രത്യക്ഷമായി. 24റബ്ബ്ൽ ആലമീന്റെ സന്നിധിയില് നിന്ന് അഗ്നി പുറപ്പെട്ട് ഖുർബാനി പീഠത്തിലിരുന്ന ദഹന ഖുർബാനിയും മേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോള്‍ ജനമെല്ലാം ആര്‍ത്തുവിളിച്ച് സാഷ്ടാംഗം വീണു.