അൽ-ആവിയാനി (ലേവ്യാ) 10

നാദാബും അബിഹുവും

10 1ഹാറൂന്റെ പുത്രന്‍മാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്ത് തീ കൊളുത്തി. അതില്‍ കുന്തുരുക്കമിട്ട് റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ അര്‍പ്പിച്ചു. അവിടുന്ന് കല്‍പിച്ചിട്ടില്ലായ്കയാല്‍ ആ നാർ അവിശുദ്ധമായിരുന്നു. 2അതിനാല്‍, റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍നിന്ന് നാർ ഇറങ്ങിവന്ന് അവരെ വിഴുങ്ങി. അവര്‍ അവിടുത്തെ മുന്‍പില്‍വച്ചു മൌത്തായി. 3അപ്പോള്‍ മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഹാറൂനോടു പറഞ്ഞു: റബ്ബ്ൽ ആലമീൻ അരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവര്‍ക്ക് ഞാന്‍ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയും മുന്‍പില്‍ എന്റെ തംജീദ് ഞാന്‍ വെളിപ്പെടുത്തും. ഹാറൂന്‍ നിശ്ശബ്ദനായിരുന്നു.

4മൂസാ ഹാറൂന്റെ പിതൃസഹോദരനായ ഉസിയേലിന്റെ പുത്രന്‍മാരായ മിഷായെലിനെയും എല്‍സഫാനെയും വിളിച്ചുപറഞ്ഞു: വന്നു നിങ്ങളുടെ സഹോദരന്‍മാരെ കൂടാരത്തിനു മുന്‍പില്‍നിന്നു മഹല്ലത്തിനു വെളിയില്‍ കൊണ്ടുപോകുവിന്‍. 5മൂസാ പറഞ്ഞതു പോലെ അവര്‍ ചെന്ന് അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു മഹല്ലത്തിനു പുറത്തുകൊണ്ടുപോയി. 6ബഅ്ദായായി, മൂസാ ഹാറൂനോടും അവന്റെ പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങള്‍ റഅ്സ് നഗ്‌നമാക്കുകയോ ലിബാസ് വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താല്‍, നിങ്ങള്‍ മയ്യിത്താവുകയും ഖൌമ് മുഴുവന്റെയും മേല്‍ റബ്ബുൽ ആലമീന്റെ ഗളബ് നിപതിക്കുകയും ചെയ്യും. എന്നാല്‍, യിസ്രായീൽ ബൈത്ത് മുഴുവനിലുമുള്ള നിങ്ങളുടെ ഇഖ് വാനീങ്ങൾ റബ്ബ്ൽ ആലമീൻ മുർസലാക്കിയ അഗ്‌നിയെക്കുറിച്ചു ബുകാഅ് ചെയ്തു കൊള്ളട്ടെ. 7റബ്ബ്ൽ ആലമീന്റെ അഭിഷേകതൈലം നിങ്ങളുടെമേല്‍ ഉള്ളതിനാല്‍ നിങ്ങള്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍വിട്ടു പുറത്തുപോകരുത്. പോയാല്‍, നിങ്ങള്‍ മയ്യത്താകും. അവര്‍ മൂസായുടെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു.

ഇമാമുകൾക്കുള്ള ശരീഅത്തുകൾ

8റബ്ബ്ൽ ആലമീൻ ഹാറൂനോടു പറഞ്ഞു: 9നീയും ഇബ്നുമാരും ഖയാമത്തുൽ ഇബാദത്തിലേക്കു പോകുമ്പോള്‍ നബീദോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മയ്യത്താകും. ഇതു നിങ്ങള്‍ക്കു ജീലുകളോളം അബദിയായ നിയമമായിരിക്കും. 10വിശുദ്ധവും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം. 11റബ്ബ്ൽ ആലമീൻ മൂസാ വഴി കല്‍പിച്ചിട്ടുള്ളവയെല്ലാം അമൽ ചെയ്യാൻ നിങ്ങള്‍ യിസ്രായീൽ ജനത്തിന് തഅലീം നൽകുകയും വേണം.

12മൂസാ ഹാറൂനോടും അവന്റെ ശേഷിച്ച രണ്ടു വലദുകളായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: റബ്ബ്ൽ ആലമീനു സമര്‍പ്പിച്ച ധാന്യ ഖുർബാനിയില്‍നിന്ന് നാറില്‍ ദഹിപ്പിച്ചതിനു ശേഷമുള്ള ഭാഗമെടുത്ത് ഖുർബാനി പീഠത്തിനു സമീപംവച്ച് പുളിപ്പു ചേര്‍ക്കാതെ ഭക്ഷിക്കുക. എന്തെന്നാല്‍, അത് അതിവിശുദ്ധമാണ്. 13നിങ്ങള്‍ അതു മുഖദ്ദിസ്സായ മകാനിൽവച്ചു അക്ൽ ചെയ്യണം. കാരണം, അതു റബ്ബ്ൽ ആലമീന്റെ ഇഹ്റാഖ് ഖുർബാനികളില്‍ നിന്ന് നിനക്കും നിന്റെ പുത്രന്‍മാര്‍ക്കും ഉള്ള അവകാശമാണ്. ഇങ്ങനെയാണ് എന്നോടു കല്‍പിച്ചിരിക്കുന്നത്. 14എന്നാല്‍, നീരാജനം ചെയ്ത നെഞ്ചും കാഴ്ചവച്ച കുറകും ത്വാഹിറായ ഏതെങ്കിലും മകാനിൽവച്ച് നീയും നിന്റെ ഇബ്നുമാരും ബനാത്തും ഒചീനിച്ച് കൊള്ളുവിന്‍. യിസ്രായീൽ ഖൌമിന്റെ സമാധാന ഖുർബാനികളില്‍ നിന്നു നിനക്കും നിന്റെ സന്തതികള്‍ക്കുമുള്ള അവകാശമാണത്. 15അര്‍പ്പിക്കാനുള്ള കുറകും നീരാജനം ചെയ്യാനുള്ള നെഞ്ചും ഇഹ്റാഖ് ഖുർബാനിക്കുള്ള മേദസ്‌സോടുകൂടെ അവര്‍ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ നീരാജനം ചെയ്യാന്‍ കൊണ്ടുവരണം. റബ്ബ്ൽ ആലമീൻ അംറ് ചെയ്തിട്ടുള്ളതു പോലെ നിനക്കും നിന്റെ മക്കള്‍ക്കും ദാഇമായി നല്‍കിയിരിക്കുന്ന അവകാശമാണത്.

16ബഅ്ദായായി, മൂസാ പാപപരിഹാര ഖുർബാനിക്കുള്ള കോലാടിനെ അന്വേഷിച്ചപ്പോള്‍ അതു ദഹിപ്പിക്കപ്പെട്ടിരിക്കുന്നതായിക്കണ്ടു. അവന്‍ ഹാറൂന്റെ ശേഷിച്ച പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും അളബിൽ പറഞ്ഞു: 17നിങ്ങള്‍ എന്തുകൊണ്ട് പാപപരിഹാര ഖുർബാനി മുഖദ്ദിസ്സായ മകാനിൽവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും, സമൂഹത്തിന്റെ ജറീമത്ത് വഹിക്കാനും റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ അവര്‍ക്കുവേണ്ടി പരിഹാരം അനുഷ്ഠിക്കാനും ആയി നിങ്ങള്‍ക്കു തന്നിരുന്നതുമാണല്ലോ. 18അതിന്റെ ദമ് നിങ്ങള്‍ ഖയ്മകൾക്കകത്തു കൊണ്ടുവന്നില്ല; ഞാന്‍ നിങ്ങളോടു കല്‍പിച്ചിരുന്നതു പോലെ നിങ്ങള്‍ അതു മുഖദ്ദിസ്സായ മകാനിൽവച്ചു തന്നെ ഭക്ഷിക്കേണ്ടതായിരുന്നു. 19അപ്പോള്‍ ഹാറൂന്‍[b] യഥാർത്ഥ ഹീബ്രു: אַהֲרֹ֤ן (’ahărōn) മൂസായോടു പറഞ്ഞു: ഇതാ ഇന്ന് അവര്‍ തങ്ങളുടെ ഇഹ്റാഖ് ഖുർബാനിയും പാപപരിഹാര ഖുർബാനിയും റബ്ബ്ൽ ആലമീന്റെ ഹള്റത്തിൽ അര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാന്‍ ഇന്നു പാപപരിഹാര ഖുർബാനി ഭക്ഷിച്ചിരുന്നുവെങ്കില്‍ റബ്ബ്ൽ ആലമീന്റെ നള്റിൽ അതു സ്വീകാര്യമാകുമായിരുന്നോ? 20അതു കേട്ടപ്പോള്‍ മൂസായ്ക്കു തൃപ്തിയായി.


Footnotes