അൽ-ആവിയാനി (ലേവ്യാ) 19
മുഖ്തലിഫായ ശരീഅത്തുകൾ
19 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായീൽ ഉമ്മത്തിനോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ മഅബൂദും റബ്ബ്ൽ ആലമീനുമായ ഞാന്‍ ഖുദ്ദൂസാണ്. 3ഉമ്മാനെയും ബാപ്പാനെയും ബഹുമാനിക്കുകയും എന്റെ സാബത്ത് ആചരിക്കുകയും വേണം. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ. 4തിംസാലുകൾക്ക് ഇബാദത്ത് ചെയ്യുകയോ ആലിഹത്തുകളുടെ തിംസാലുകൾ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
5റബ്ബ്ൽ ആലമീനു സമാധാന ഖുർബാനിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക. 6അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു അക്ൽ ചെയ്യണം. മൂന്നാം ദിവസത്തേക്ക് എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം. 7മൂന്നാം യൌമിൽ അതു ഭക്ഷിക്കുന്നത് മുഹ്തഖിറാണ്. അതു സ്വീകാര്യമാവുകയില്ല. 8അതു ഒചീനിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ റബ്ബ്ൽ ആലമീന്റെ മുഖദ്ദിസ്സായ വസ്തു അശുദ്ധമാക്കി. അവന്‍ ഖൌമില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.
9നിങ്ങള്‍ ഹബ്ബ് കൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തി തീര്‍ത്ത് കൊയ്‌തെടുക്കരുത്. 10കൊയ്ത്തിനു ബഅ്ദായായി കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തു പറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
11നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം കദ്ദാബ് പറയുകയോ അരുത്. 12എന്റെ ഇസ്മിൽ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ മഅബൂദിന്റെ ഇസ്മ് അശുദ്ധമാക്കുകയുമരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
13നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു സുബ്ഹിക്ക് വരെ കാത്തിരിക്കരുത്. 14ചെകിടരെ ശപിക്കുകയോ കുരുടന്റെ സബീലിൽ തടസ്‌സം വയ്ക്കുകയോ അരുത്. നിങ്ങളുടെ മഅബൂദിനെ ഭയപ്പെടുക. ഞാനാണ് റബ്ബ്ൽ ആലമീൻ.
15അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു ഖാസ്സായ പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ അദ് ലോടെ വിധിക്കണം. 16ഏഷണി പറഞ്ഞു നടക്കുകയോ ജിറാന്റെ ഹയാത്തിനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
17അഖുവിന്റെ ഖൽബ് കൊണ്ട് വെറുക്കരുത്. ജിറാനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും. 18നിന്റെ ഖൌമിനോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും മുഹബത്ത് വെക്കുക. ഞാനാണ് റബ്ബ്ൽ ആലമീൻ.
19നിങ്ങള്‍ എന്റെ അംറുകള്‍ ഇത്വാഅത്ത് ചെയ്യുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട ബഹീമത്തുമായി ഇണ ചേര്‍ക്കരുത്. ഹഖ്-ലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്. കത്താനും കമ്പിളിയും ചേര്‍ത്ത് നെയ്‌തെടുത്ത ലിബസുകൾ ധരിക്കുകയുമരുത്.
20ഒരു പുരുഷന് നിക്കാഹിന് ഇദ്ൻ നല്‍കിയിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടാത്തവളും ഹുർരിയ്യത്ത് ലഭിക്കാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുവന്‍ ശയിച്ചാല്‍ അന്വേഷണം നടത്തി അവരെ ശിക്ഷിക്കണം. എന്നാല്‍, അവര്‍ക്ക് മരണശിക്ഷ വിധിക്കരുത്. എന്തെന്നാല്‍ അവള്‍ സ്വതന്ത്രയായിരുന്നില്ല. 21അവന്‍ തനിക്കുവേണ്ടി ഖയാമത്തുൽ ഇബാദത്തിന്റെ ബാബിങ്കൽ പ്രായശ്ചിത്ത ഖുർബാനിയായി ഒരു മുട്ടനാടിനെ റബ്ബ്ൽ ആലമീനു തഖ്ദീം ചെയ്യണം. 22ഇമാം പ്രായശ്ചിത്ത ഖുർബാനിക്കുള്ള മൃഗത്തെ റബ്ബ്ൽ ആലമീന്റെ മുന്പില് സമര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത ഖതീഅ ക്ഷമിക്കപ്പെടും.
23നിങ്ങള്‍ ദേശത്തുവന്ന് ഫല ശജറത്തുകൾ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക് അവയുടെ ഫാകിഹത്തുകള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവ നിങ്ങള്‍ അക്ൽ ചെയ്യരുത്. 24നാലാം സനത്ത് റബ്ബ്ൽ ആലമീന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും. 25അഞ്ചാം സനത്ത് അവയുടെ ഫാകിഹത്തുകള്‍ നിങ്ങള്‍ക്കു അക്ൽ ചെയ്യാം. അവ നിങ്ങളെ സമ്പന്നരാക്കും. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
26നിങ്ങള്‍ രക്തത്തോടുകൂടിയ ലഹ്മ് അക്ൽ ചെയ്യരുത്. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്. 27ചെന്നി ഹൽഖ് ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്. 28മൌത്തായവരെ പ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് റബ്ബ്ൽ ആലമീൻ.
29നിന്റെ പുത്രിയെ വേശ്യാവൃത്തിക്ക് ഏല്‍പിക്കരുത്. അങ്ങനെ ചെയ്താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്‍മകൊണ്ടു നിറയുകയും ചെയ്യാനിടയാകും. 30നിങ്ങള്‍ എന്റെ സാബത്ത് ആചരിക്കുകയും വിശുദ്ധസ്ഥലത്തെ ബഹുമാനിക്കുകയും ചെയ്യുവിന്‍. ഞാനാണ് റബ്ബ്ൽ ആലമീൻ.
31നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
32പ്രായം ചെന്നു നരച്ചവരുടെ മുന്പില് ആദരപൂര്‍വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം. നിന്റെ മഅബൂദിനെ ഭയപ്പെടുക. ഞാനാണു റബ്ബ്ൽ ആലമീൻ.
33നിങ്ങളുടെ ബലദിൽ വന്നു പാർക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്. 34നിങ്ങളുടെയിടയില്‍ പാർക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്‌നേഹിക്കണം. കാരണം, നിങ്ങള്‍ മിസ്ർ ദൌലയിൽ വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ.
35വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്. 36ശരിയായ തുലാസും കട്ടിയും ഏഫായും ഹിന്നും നിങ്ങള്‍ക്കുണ്ടായിരിക്കണം. മിസ്റ് ബലദിൽനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഞാനാണ്. 37നിങ്ങള്‍ എന്റെ അംറുകളും ഹുക്മുകളും ഇത്വാഅത്ത് ചെയ്ത് പ്രവര്‍ത്തിക്കണം. ഞാനാണു റബ്ബ്ൽ ആലമീൻ.