അൽ-ആവിയാനി (ലേവ്യാ) 20
മുഖ്തലിഫായ ശിക്ഷകള്‍
20 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായീൽ ഖൌമിനോടു പറയുക, യിസ്രായീൽ ജനത്തിലോ യിസ്രായിലാഹിൽ വന്നു പാർക്കുന്ന വിദേശികളിലോ നിന്ന് ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ഖുർബാനിയര്‍പ്പിക്കുന്നെങ്കില്‍ അവനെ ഖത്ൽ ചെയ്യണം. ദേശത്തിലെ അന്നാസ് അവനെ കല്ലെറിയണം. 3അവനെതിരേ ഞാന്‍ എന്റെ വജ്ഹ് തിരിക്കുകയും ഖൌമില്‍ നിന്ന് അവനെ വിച്‌ഛേദിച്ചു കളയുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ഖുർബാനിയര്‍പ്പിച്ചു. അങ്ങനെ എന്റെ വിശുദ്ധസ്ഥലം മലിനമാക്കുകയും എന്റെ പരിശുദ്ധനാമം നജസാക്കുകയും ചെയ്തിരിക്കുന്നു. 4അവന്‍ തന്റെ മക്കളില്‍ ഒരാളെ മോളെക്കിനു ഖുർബാനി കൊടുക്കുമ്പോള്‍ ദേശവാസികള്‍ അതിനുനേരേ കണ്ണടച്ചുകളയുകയും അവനെ കൊല്ലാതിരിക്കുകയും ചെയ്താല്‍, 5ഞാന്‍ അവനും അവന്റെ കുടുംബത്തിനുമെതിരായി എന്റെ വജ്ഹ് തിരിക്കുകയും അവനെയും മോളെക്കിന് ഇബാദത്ത് ചെയ്യുന്നതിന് അവന്റെ പിന്നാലെ പോയവരെയും സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും.
6ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകേ പോയി അന്യദേവന്‍മാർക്ക് ഇബാദത്ത് ചെയ്താൽ അവനെതിരേ ഞാന്‍ വജ്ഹ് തിരിക്കുകയും അവനെ സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും. 7അതിനാല്‍, നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരാകുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ. 8എന്റെ ശരീഅത്തുകൾ ഹിഫാളത്ത് ചെയ്യുകയും അവയനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, ഞാനാണ് നിങ്ങളെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീൻ. 9ഉപ്പാനെയോ ഉമ്മാനെയോ ശപിക്കുന്നവനെ ഖത്ൽ ചെയ്യണം. ഉപ്പാനെയോ ഉമ്മാനെയോ ശപിച്ചതിനാല്‍ അവന്റെ ദമ് അവന്റെ മേല്‍ത്തന്നെ പതിക്കട്ടെ.
10ഒരുവന്‍ ജിറാന്റെ ബീവിയുമായി സിന ചെയ്താല്‍ അവനും അവളും മരണശിക്ഷ അനുഭവിക്കണം. 11അബ്ബയുടെ ബീവിയോടുകൂടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവൻ അബ്ബയുടെ തന്നെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണം. അവരുടെ ദമ് അവരുടെമേല്‍ ആയിരിക്കട്ടെ. 12ഒരാള്‍ തന്റെ മരുമകളുമൊന്നിച്ചു ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇരുവരെയും ഖത്ൽ ചെയ്യണം. അവര്‍ രിജ്സ് ചെയ്തിരിക്കുന്നു. അവരുടെ ദമ് അവരുടെമേല്‍ ആയിരിക്കട്ടെ. 13ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ ഖത്ൽ ചെയ്യണം. അവരുടെ ദമ് അവരുടെമേല്‍ ആയിരിക്കട്ടെ. 14ഒരാള്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ഹീനകൃത്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇതുപോലുള്ള രിജ്സ് ഉണ്ടാകാതിരിക്കാനായി മൂന്നു പേരെയും നാറില്‍ നാറുകൊണ്ട് കരിക്കണം. 15മൃഗത്തോടുകൂടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവനെ ഖത്ൽ ചെയ്യണം. മൃഗത്തെയും ഖത്ൽ ചെയ്യണം. 16ഒരു ഹുറുമ ഏതെങ്കിലും മൃഗത്തെ സമീപിച്ച് അതിന്റെ കൂടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ അവളെയും മൃഗത്തെയും നിങ്ങള്‍ ഖത്ൽ ചെയ്യണം. അവര്‍ മരണശിക്ഷ അനുഭവിക്കണം. അവരുടെ ദമ് അവരുടെമേല്‍ ആയിരിക്കട്ടെ.
17തന്റെ പിതാവില്‍നിന്നോ മാതാവില്‍ നിന്നോ ജനിച്ച സഹോദരിയെ ഒരുവന്‍ പരിഗ്രഹിക്കുകയും അവര്‍ പരസ്പരം തങ്ങളുടെ നഗ്‌നത കാണുകയും ചെയ്യുന്നത് നികൃഷ്ടമാണ്. സ്വജനത്തിന്റെ മുന്‍പില്‍വച്ച് അവരെ ഖത്ൽ ചെയ്യണം. അവന്‍ തന്റെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. അവന്‍ അതിന്റെ ജറീമത്ത് വഹിക്കണം. 18ഒരുവന്‍ ആര്‍ത്തവകാലത്ത് സ്ത്രീയോടുകൂടെ ഇള്ത്വിജാഅ് ചെയ്യുകയും അവളുടെ നഗ്‌നത അനാവൃതമാക്കുകയും ചെയ്താല്‍ അവന്‍ അവളുടെ സ്രാവം അനാവൃതമാക്കുന്നു; അവള്‍ തന്നെതന്റെ രക്തസ്രാവവും. രണ്ടുപേരെയും സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം. 19മാതൃസഹോദരിയുടെയോ പിതൃസഹോദരിയുടെയോ നഗ്‌നത അനാവൃതമാക്കരുത്. എന്തെന്നാല്‍, അത് സ്വന്തം ബന്ധുക്കളുടെ തന്നെ നഗ്‌നത അനാവൃതമാക്കലാണ്. അവര്‍ തങ്ങളുടെ ജറീമത്ത് വഹിക്കണം. 20പിതൃവ്യന്റെ ബീവിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവന്‍ അബ്ബയുടെ നഗ്‌നത അനാവൃതമാക്കുന്നു. അവരുടെ ഖതീഅ അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മൌത്താകണം. 21സഹോദര ഇംറത്തിനെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന്‍ തന്റെ അഖിന്റെ തന്നെ നഗ്‌നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു അത് ഫാലുകള്‍ ഉണ്ടാകരുത്.
22നിങ്ങള്‍ക്കു വസിക്കുവാനായി ഞാന്‍ നിങ്ങളെ എങ്ങോട്ടു നയിക്കുന്നോ ആ ദൌല നിങ്ങളെ തിരസ്‌കരിക്കാതിരിക്കാന്‍ നിങ്ങള്‍ എന്റെ ശരീഅത്തുകളും അംറുകളും ഇത്വാഅത്ത് ചെയ്യുകയും അമൽ ചെയ്യുകയും ചെയ്യുവിന്‍. 23നിങ്ങളുടെ മുന്‍പില്‍ നിന്നു ഞാന്‍ നീക്കിക്കളയുന്ന ഖൌമിന്റെ സബീലുകൾ നിങ്ങള്‍ പിന്തുടരരുത്. എന്തെന്നാല്‍, ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാനവരെ ബുഗ്ള് ചെയ്യുന്നു. 24എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങള്‍ക്ക് മീറാസായി തരാന്‍ പോകുന്ന, അസലും ലബനും ഫയ്ളാനാകുന്ന, അവരുടെ ദൌല നിങ്ങള്‍ സ്വന്തമാക്കും. നിങ്ങളെ മറ്റു ജനതകളില്‍നിന്നു വേര്‍തിരിച്ച നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ ഞാനാണ്. 25അതുകൊണ്ടു നിങ്ങള്‍ ശുദ്ധവും അശുദ്ധവുമായ ബഹീമത്തുകളെയും ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും വേര്‍തിരിക്കണം. അശുദ്ധമെന്നു ഞാന്‍ നിര്‍ണയിച്ചിരിക്കുന്ന ത്വയ്റുകള്‍, ബഹീമത്തുകൾ, ഇഴജന്തുക്കള്‍ എന്നിവ കൊണ്ടു നിങ്ങള്‍ അശുദ്ധരാകരുത്. 26എന്റെ മുന്‍പില്‍ നിങ്ങള്‍ വിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, റബ്ബ്ൽ ആലമീനായ ഞാന്‍ ഖുദ്ദൂസാണ്. നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു.
27മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്‍മാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ ഹജറെറിഞ്ഞു ഖത്ൽ ചെയ്യണം. അവരുടെ ദമ് അവരുടെമേല്‍ പതിക്കട്ടെ.