സൂറ അൽ-യൂസാആ 13
ദേശ വിഭജനം
13 1യൂസാആ വൃദ്ധനായപ്പോള്‍ റബ്ബ്ൽ ആലമീൻ അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്. 2അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും 3ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രോന്‍റെ അതിര്‍ത്തികള്‍ വരെയുള്ള സ്ഥലവും ഫിലിസ്ത്യ രാജാക്കന്മാര് ഭരിച്ചിരുന്ന ഗാസാ, അഷ്‌ദോദ്, അഷ്‌കലോണ്‍, ഗത്ത്, എക്രോണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും 4തെക്ക് ആവിം ദേശവും കാനാന്‍ ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്‌വരെയും; 5ഗബാല്യരുടെ ദേശവും, ഹെര്മോണ് മലയുടെ താഴെ ബാല്‍ഗാദു മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനം വരെയും, 6ലബനോനും, മിസ്രെഹോത്മായിമിന്നും ലബനോനും ഇടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. യിസ്രായിലാഹ് ജനം മുന്നേറുന്നതനുസരിച്ച് ഞാന്‍ തന്നെ അവരെ അവിടെനിന്ന് ഓടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതു പോലെ നീ ആ ദേശം യിസ്രായിലാഹ്യര്‍ക്ക് അവകാശമായിക്കൊടുക്കണം. 7ഈ ദേശം ഒന്‍പതു ഗോത്രക്കാര്‍ക്കും മനാസ്സെയുടെ അര്ധഗോത്രത്തിനും അവകാശമായി വിഭജിച്ചു കൊടുക്കുക.
ഉർദൂനു കിഴക്ക്
8റൂബന്‍ വേഗാദു ഗോത്രങ്ങളും മനാസ്സെയുടെ മറ്റേ അര്‍ധഗോത്രവും, റബ്ബ്ൽ ആലമീന്‍റെ ദാസനായ മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) നല്‍കിയദേശം, നേരത്തെ തന്നെ കൈവശമാക്കിയിരുന്നു. ഉർദൂന് നദിയുടെ കിഴക്കു വശത്തായിരുന്നു അത്. 9അര്നോണ് താഴ്‌വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേര് മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍ വരെയും, 10ഹെഷ് ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍റെ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍ വരെയും, 11ഗിലയാദും ഗഷൂറും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും 12എദ്രേയിലും അസ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന് രാജാവായ ഓഗിന്‍റെ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിം കുലത്തില്‍ അവശേഷിച്ചിരുന്നുള്ളു. 13ഇവരെ മൂസാ തോല്‍പിച്ചു പുറത്താക്കി. എങ്കിലും യിസ്രായിലാഹ് ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും യിസ്രായിലാഹ്യരുടെ ഇടയില്‍ വസിക്കുന്നു.
14ലേവിയുടെ ഗോത്രത്തിനു മൂസാ അവകാശമൊന്നും നല്‍കിയില്ല. അവന്‍ അവരോടു പറഞ്ഞതുപോലെ യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീന് അര്‍പ്പിക്കുന്ന ദഹന ഖുർബാനികളാണ് അവരുടെ അവകാശം.
റൂബന്‍റെ ഓഹരി
15റൂബന്‍റെ ഗോത്രത്തിനും കുടുംബമനുസരിച്ച് മൂസാ അവകാശം കൊടുത്തു. 16മെദേബായോടു ചേര്‍ന്നു കിടക്കുന്ന സമതലങ്ങളും അര്നോണ് താഴ്‌വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്‌വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെ ദേശം. 17ഹെഷ്‌ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും 18യാഹാസും, കെദേമോത്തും, മെഫാത്തും 19കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും 20ബത്‌പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും 21ഹെഷ്‌ബോണ്‍ ഭരിച്ചിരുന്ന അമോര്യ രാജാവായ സീഹോന്‍റെ രാജ്യം മുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവന്‍റെയും മിദിയാനിലെ നേതാക്കന്‍മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മൂസാ തോല്‍പിച്ചു. സീഹോനിലെ പ്രഭുക്കന്‍മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു. 22യിസ്രായിലാഹ് ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിന്‍റെ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു. 23ഉർദൂന്‍ തീരം ആയിരുന്നു റൂബന്‍ ഗോത്രത്തിന്‍റെ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബ ക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
ഗാദിന്‍റെ ഓഹരി
24ഗാദ്‌ഗോത്രത്തിനും കുടുംബ ക്രമമനുസരിച്ചു മൂസാ അവകാശം നല്‍കി. 25അവരുടെ ദേശങ്ങള് യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിന്‍റെ പകുതി, 26ഹെഷ്‌ബോണ്‍ മുതല്‍ റാമാത്ത് മിസ്‌പെയും ബത്തോണിമും വരെ മഹനായിം മുതല്‍ ദബീറിന്‍റെ പ്രദേശം വരെ, 27താഴ്വരയിലെ ബത്ഹാറാം, ബത്‌നിമ്‌റാ, സുക്കോത്ത്, സാഫോന്‍, ഹെഷ്‌ബോണ്‍ രാജാവായ സീഹോന്‍റെ രാജ്യത്തിലെ ബാക്കി ഭാഗം എന്നിവയാണ്. കിന്നരോത്തു കടലിന്‍റെ താഴത്തേ അറ്റംവരെ ഉർദൂന്‍റെ കിഴക്കേത്തീരമാണ് അതിന്റെ അതിര്‍ത്തി. 28ഗാദ് ഗോത്രത്തിനു കുടുംബ ക്രമമനുസരിച്ച് അവകാശമായി ലഭിച്ച പട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
മനാസ്സെയുടെ ഓഹരി
29മനാസ്സെയുടെ അര്‍ധ ഗോത്രത്തിന് മൂസാ കുടുംബ ക്രമമനുസരിച്ച് അവകാശം നല്‍കി. 30അവരുടെ ദേശം മഹനായിം മുതല്‍ ബാഷാന് മുഴുവനും, ബാഷാന് രാജാവായ ഓഗിന്‍റെ രാജ്യം മുഴുവനും ബാഷാനിലുള്ള ജായിറിന്‍റെ എല്ലാ പട്ടണങ്ങളും - അറുപതു പട്ടണങ്ങളും, 31ഗിലയാദിന്‍റെ പകുതിയും, അഷ്താരോത്ത്, എദ്രെയി എന്നീ ബാഷാനിലെ ഓഗിന്‍റെ രാജ്യത്തുള്ള പട്ടണങ്ങളും - ഉള്‍പ്പെട്ടിരുന്നു. മനാസ്‌സെയുടെ മകനായ മാക്കീറിന്‍റെ സന്തതികളില്‍ പകുതിപ്പേര്‍ക്ക് കുടുംബ ക്രമമനുസരിച്ചു ലഭിച്ചതാണിവ.
32അരീഹായുടെ കിഴക്ക് ഉർദൂന് അക്കരെ മൊവാബ് സമതലത്തില് വച്ചു മൂസാ അവകാശമായി വിഭജിച്ചുകൊടുത്തവയാണിവ. 33എന്നാല്‍, ലേവിയുടെ ഗോത്രത്തിന് മൂസാ അവകാശമൊന്നും നല്‍കിയില്ല. അവന്‍ അവരോടു പറഞ്ഞതു പോലെ യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീൻ തന്നെയാണ് അവരുടെ അവകാശം.