സൂറ അൽ-യൂസാആ 14
ഉർദൂനു പടിഞ്ഞാറ്
14 1കാനാന്‍ ദേശത്ത് യിസ്രായിലാഹ് ജനത്തിന് അവകാശമായി ലഭിച്ച സ്ഥലങ്ങള്‍ ഇവയാണ്. ഇമാമായ എലെയാസറും യൂസാആ ഇബ്നു നൂനും യിസ്രായിലാഹ് ഗോത്ര പിതാക്കന്മാരില് തലവന്മാരും കൂടി ഇവ അവര്‍ക്കു ഭാഗിച്ചു കൊടുത്തു. 2റബ്ബ്ൽ ആലമീൻ മൂസായോടു കല്പിച്ചതു പോലെ ഒന്‍പതു ഗോത്രത്തിനും അര്‍ധഗോത്രത്തിനും അവകാശങ്ങള്‍ ഭാഗിച്ചുകൊടുത്തത് നറുക്കിട്ടാണ്. 3ഉർദൂനു മറുകരയില്‍ രണ്ടു ഗോത്രങ്ങള്‍ക്കും അര്‍ധഗോത്രത്തിനുമായി മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) അവകാശം കൊടുത്തുകഴിഞ്ഞിരുന്നു. എന്നാല്‍, അവരുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമൊന്നും കൊടുത്തില്ല. 4യൂസുഫിന്‍റെ സന്തതികള്‍ മനാസ്‌സെ, എഫ്രായിം എന്നു രണ്ടു ഗോത്രങ്ങളായിരുന്നു. താമസിക്കുന്നതിനു പട്ടണങ്ങളും കന്നുകാലികളെ മേയ്ക്കുന്നതിന് പുല്‍മേടുകളും മാത്രമല്ലാതെ ലേവ്യര്‍ക്ക് അവിടെ വിഹിതമൊന്നും നല്‍കിയില്ല. 5റബ്ബ്ൽ ആലമീൻ മൂസായോടു കല്പിച്ചതു പോലെ തന്നെ അവര്‍ സ്ഥലം പങ്കിട്ടെടുത്തു.
6അതിനു ശേഷം യൂദായുടെ മക്കള്‍ ഗില്‍ഗാലില്‍ യൂസാആയുടെ അടുത്തുവന്നു. കെനീസ്യനായ കുല്യാബ് ഇബ്നു യഫുന്ന അവനോടു പറഞ്ഞു: റബ്ബ്ൽ ആലമീൻ മുഅ്മിനീനായ മൂസായോട് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും കാദെഷ് ബര്‍ണിയായില്‍വച്ച് എന്താണരുളിച്ചെയ്തതെന്നു നിനക്കറിയാമല്ലോ. 7കാദെഷ് ബര്‍ണിയായില്‍ നിന്നു ദേശം ഒറ്റുനോക്കുന്നതിന് റബ്ബ്ൽ ആലമീന്‍റെ ദാസനായ മൂസാ എന്നെ അയയ്ക്കുമ്പോള്‍ എനിക്കു നാല്‍പതു വയസ്‌സുണ്ടായിരുന്നു. ഞാന്‍ സത്യാവസ്ഥ അവനെ അറിയിക്കുകയും ചെയ്തു. 8എന്നാല്‍, എന്നോടുകൂടെ വന്ന സഹോദരന്മാര്, ജനത്തെ നിരുത്‌സാഹപ്പെടുത്തി. എന്നിട്ടും ഞാന്‍ എന്‍റെ മഅബൂദായ റബ്ബ്ൽ ആലമീനെ പൂര്‍ണമായി പിന്‍ചെന്നു. 9അന്നു മൂസാ ശപഥം ചെയ്തു പറഞ്ഞു: നീ കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിന്‍റെ സന്തതികള്‍ക്കും അവകാശമായിരിക്കും. എന്തെന്നാല്‍, എന്‍റെ മഅബൂദായ റബ്ബ്ൽ ആലമീനെ പൂര്‍ണമായും നീ പിന്‍ചെന്നിരിക്കുന്നു. 10യിസ്രായിലാഹ്യർ മരുഭൂമിയില്‍ സഞ്ചരിച്ച കാലത്ത് റബ്ബ്ൽ ആലമീൻ മൂസായോട് ഇക്കാര്യം സംസാരിച്ചതു മുതല്‍ നാല്‍പത്തഞ്ചു സംവത്സരങ്ങള്‍ അവിടുന്ന് എന്നെ ജീവിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ എനിക്ക് എണ്‍പത്തിയഞ്ചു വയസ്‌സായി. 11മൂസാ എന്നെ അയച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ശക്തി ഇന്നും എനിക്കുണ്ട്. യുദ്ധം ചെയ്യാനും മറ്റെന്തിനും അന്നത്തെ ശക്തി ഇന്നും എനിക്കുണ്ട്. 12ആകയാല്‍, റബ്ബ്ൽ ആലമീൻ അന്നു പറഞ്ഞ ഈ മലമ്പ്രദേശം എനിക്കു തന്നാലും. പ്രബലങ്ങളായ വലിയ പട്ടണങ്ങളോടു കൂടിയതും അനാക്കിമുകള്‍ വസിക്കുന്നതുമാണ് ഈ സ്ഥലം എന്നു നീ കേട്ടിട്ടുണ്ടല്ലോ. റബ്ബ്ൽ ആലമീൻ എന്നോടുകൂടെയുണ്ടെങ്കില്‍ അവിടുന്ന് എന്നോടു പറഞ്ഞിട്ടുള്ളതു പോലെ ഞാന്‍ അവരെ ഓടിച്ചുകളയും.
13യൂസാആ കുല്യാബ് ഇബ്നു യഫുന്നയെ അനുഗ്രഹിച്ച് അവന് ഹെബ്രോണ്‍ അവകാശമായിക്കൊടുത്തു. 14അങ്ങനെ ഇന്നുവരെ ഹെബ്രോണ്‍ കെനീസ്യനായ കുല്യാബ് ഇബ്നു യഫുന്നയുടെ അവകാശമാണ്. എന്തെന്നാല്‍, അവന്‍ യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീനെ പരിപൂര്‍ണമായി പിന്‍ചെന്നു. 15ഹെബ്രോണിന്‍റെ പേരു പണ്ടു കിരിയാത്ത് അര്‍ബ്ബാ എന്നായിരുന്നു. ഇത് അനാക്കിമുകളുടെ സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു. നാട്ടില്‍ സമാധാനമുണ്ടായി.