യഹിയ്യ 7  

ഈദുൽ മളാൽ

[a] 7.1 ഈദുൽ മളാൽ = (കൂടാരപ്പെരുനാള്‍)

7 1ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) ഗലീലിയില്‍ മുസാഫിർ ആയിരുന്നു. യൂദര്‍ അവനെ ഖത്ൽ ചെയ്യാൻ നേരം നോക്കിയിരുന്നതിനാല്‍ യൂദയായില്‍ മുസാഫിറാകാൻ അവന്‍ ഇഷ്ടപ്പെട്ടില്ല. 2യൂദരുടെ ഈദുൽ മളാൽ അടുത്തിരുന്നു. 3അവന്റെ അഖുമാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന അമലുകള്‍ നിന്റെ സ്വഹാബികൾ കാണേണ്ടതിന് നീ ഇവിടം വിട്ടു യൂദയായിലേക്കു പോവുക. 4ജഹ്റായി മഅറൂഫാകാൻ ആഗ്രഹിക്കുന്നവന്‍ ശിറ്ആയി അമൽ ചെയ്യുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെ ദുനിയാവിനു ളുഹൂറാക്കുക. 5അവന്റെ അഖുമാര്‍ പോലും അവനില്‍ ഈമാൻ വെച്ചിരുന്നില്ല. 6ഈസാ(അ) പറഞ്ഞു: എന്റെ വഖ്ത് ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ ദാഇമായി സ്വാലിഹായ വഖ്ത് ആണല്ലോ. 7ദുനിയാവിനു നിങ്ങളെ വെറുക്കാന്‍ കഴിയുകയില്ല. എന്നാല്‍, അതിന്റെ അമലുകള്‍ ശർറ് ആണെന്നു ഞാന്‍ ശഹാദത്ത് ചെയ്യുന്നതിനാല്‍ അത് എന്നെ ബുഗ്ള് ചെയ്യുന്നു. 8നിങ്ങള്‍ ഈദിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ ഈദിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ വഖ്ത് ഇനിയും കാമിലായിട്ടില്ല. 9ഇമ്മാതിരി പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെ പാർത്തു.

10എന്നാല്‍, അവന്റെ അഖുമാര്‍ ഈദിനു പോയതിനു ബഅ്ദായായി അവനും പോയി; ജഹ്റായല്ല, സിർറ് ആയി. 11അവനെവിടെ എന്നു ചോദിച്ചു കൊണ്ട് ഈദിനു യൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു. 12ആളുകള്‍ അവനെപ്പറ്റി ജഹ്റായും സിർറായും പലതും പറഞ്ഞിരുന്നു. അവന്‍ ഒരു സ്വാലിഹായ മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ മുനാഫിക്കാക്കുന്നു എന്നു മറ്റു ചിലരും. 13എങ്കിലും യൂദരോടുള്ള ഖൌഫ് കൊണ്ട് ആരും അവനെപ്പറ്റി ജഹറായി ഒന്നും സംസാരിച്ചില്ല.

ഈസാ(അ)ന്റെ ഇൽമ്

14ഈദ് പകുതിയായപ്പോള്‍ ഈസാ(അ) പള്ളിയിൽ ചെന്നു തഅലീം കൊടുത്തു തുടങ്ങി. 15യാതൊരു തഅലീമുമില്ലാത്ത, ഇവന് ഇത്രയും ഇൽമ് എവിടുന്നു കിട്ടി എന്നു പറഞ്ഞു യൂദര്‍ അന്തം വിട്ടു. 16ഈസാ(അ) പറഞ്ഞു: എന്റെ തഅലീം എന്റേതല്ല, എന്നെ മുർസലാക്കിയവന്‍േറതത്രേ. 17ഖൽബിൽ അവിടുത്തെ മശീഅത്ത് നിറവേറ്റുന്നവന്‍ ഈ തഅലീം അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനഹു വതഅലായില്‍ നിന്നുള്ളതോ അതോ ഞാന്‍ നഫ്സിയായി നല്‍കുന്നതോ എന്നു അറഫാക്കും. 18നഫ് സിയായി സംസാരിക്കുന്നവന്‍ സ്വന്തം മദ്ഹ് തേടുന്നു; എന്നാല്‍, തന്നെ മുർസ്സലാക്കിയവന്റെ മദ്ഹ് അന്വേഷിക്കുന്നവന്‍ സ്വാദിഖാണ്. അവനില്‍ ളുൽമ് ഇല്ല. 19മൂസാ നബി (അ) നിങ്ങള്‍ക്കു ശരീഅത്ത് നല്‍കിയില്ലേ? എന്നിട്ടും നിങ്ങളാരും ആ ശരീഅത്ത് പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഖത്ൽ ചെയ്യാന്‍ ആലോചിക്കുന്നത്? 20അന്നാസ് പറഞ്ഞു: നിന്നിൽ ശൈത്താനുണ്ട്. ആരാണു നിന്നെ ഖത്ൽ ചെയ്യാൻ ആലോചിക്കുന്നത്? 21ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഞാന്‍ ഒരു അമൽ ചെയ്തു. അതില്‍ നിങ്ങളെല്ലാവരും അജബിലാകുന്നു. 22മൂസാ നബി(അ) നിങ്ങള്‍ക്കു സുന്നത്ത് ശരീഅത്തായി നല്‍കിയിരിക്കുന്നു. ഹഖീഖത്തില്‍ അതു മൂസാ നബി(അ) മില്‍ നിന്നല്ല, പിതാമഹൻമാരില്‍ നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ സൂന്നത്ത് കല്ല്യാണം നടത്തുന്നു. 23മൂസാ നബി (അ)ൻറെ ശരീഅത്ത് ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ യൌമുൽ സാബത്തിനു സുന്നത്ത് കല്ല്യാണം ഖബൂലാക്കുന്നുവെങ്കില്‍, യൌമുൽ സാബത്തിൽ ഒരു ഇൻസാനെ ഞാന്‍ കാമിലായി ശിഫയാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ? 24അലാവത്തായി കാണുന്നതനുസരിച്ചു ഹിസാബാക്കാതെ ആദിലായി ഹിസാബാക്കുവിൻ.

ഇവനാണോ അൽ മസീഹ്?

25ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ ഖത്ൽ ചെയ്യാൻ തേടുന്നത്? 26എന്നാല്‍ ഇതാ, ഇവന്‍ ജഹറായി ജനങ്ങളോട് മുലാഖത്താക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍ തന്നെയാണു അൽ മസീഹെന്ന് ഒരുപക്ഷേ ഹുഖുമത്തിലെ ആളുകൾക്ക് ഹഖായി അറഫായിരിക്കുമോ? 27ഇവന്‍ എവിടെ നിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, അൽ മസീഹ് വരുമ്പോള്‍ എവിടെ നിന്നാണു വരുന്നതെന്ന് ആർക്കും അറഫാവുകയില്ലല്ലോ. 28ബൈത്തുൽ മുഖദ്ദസ്സില്‍ തഅലീം കൊടുത്തു കൊണ്ടിരുന്നപ്പോള്‍ ഈസാ(അ) ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ നഫ് സിയായി വന്നവനല്ല. എന്നെ മുർസലാക്കിയവന്‍ സ്വാദിഖാണ്. അവനെ നിങ്ങള്‍ക്ക് അറഫാവില്ല. 29എനിക്ക് അള്ളാഹുവിനെ അറഫാവും. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ ഹള്റത്തിൽ നിന്നും വരുന്നു. അവിടുന്നാണ് എന്നെ മുർസലാക്കിയത്. 30അവനെ യർബത്ത്[d] 7.30 യർബത്ത് ബന്ധിക്കാൻ ചെയ്യാൻ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ വഖ്ത് ഇനിയും വന്നിരുന്നില്ല. 31ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ ഈമാൻ വച്ചു. അവര്‍ ചോദിച്ചു: അൽ മസീഹ് വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ മുഹ്ജിസാത്തുകൾ പ്രവര്‍ത്തിക്കുമോ?

വഫാത്തിനെക്കുറിച്ച്

32ജനക്കൂട്ടം അവനെക്കുറിച്ചു നമീമത്ത് പറയുന്നത് ഫരിസേയര്‍ കേട്ടു. ഇമാം മുദീറുമാരും ഫരിസേയരും അവനെ യർബത്ത് ചെയ്യാൻ ഖിദ്മത്ത്കാരെ അയച്ചു. 33ഈസാ(അ) പറഞ്ഞു: ഖലീലായ വഖ്ത് കൂടി ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. അതിനു ബഅ്ദായായി ഞാന്‍ എന്നെ മുർസലാക്കിയവന്റെ ഹള്റത്തിലേക്കു പോകും. 34നിങ്ങള്‍ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാന്‍ ഉള്ള മക്കാനിലേക്കു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. 35യൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്ത വിധം എവിടേക്കാണ് അവന്‍ പോവുക? യുനാനിയരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ ഖരീബില്‍ പോയി യുനാനികൾക്ക് തഅലീം കൊടുക്കാനായിരിക്കുമോ? 36നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞ ഈ കലിമ എന്താണ്?

മാഉൽ ഹയാത്തിന്റെ അൻഹാർ

[e] 7.37 മാഉൽ ഹയാത്തിന്റെ അൻഹാർ ജീവ ജലത്തിന്റെ നീരുറവകൾ

37ഈദിന്റെ അവസാനത്തെ പോരിഷയാക്കപ്പെട്ട മഹാ ദിനത്തിൽ ഈസാ(അ) എഴുന്നേറ്റു നിന്നു ഖൊഫിൽപ്പറഞ്ഞു: ആര്‍ക്കെങ്കിലും അദ്ശാനുണ്ടെങ്കില്‍ അവന്‍ എന്റെ ഖരീബില്‍ വന്നു കുടിക്കട്ടെ 38എന്നില്‍ ഈമാൻ കൊള്ളുന്നവന്റെ ഖൽബില്‍ നിന്ന്, കിത്താബുൽ മുഖദ്ദസ് പ്രസ്താവിക്കുന്നതു പോലെ, ഹയാത്തുൽ മാഅ്ന്റെ തയ്യാറാത്ത് ഒഴുകും. 39അവന്‍ ഇതു പറഞ്ഞതു തന്നില്‍ ഈമാൻ വെക്കുന്നവര്‍ ഖുബൂലാക്കാനിരിക്കുന്ന റൂഹിനെപ്പറ്റിയാണ്. അതുവരെയും റൂഹ്[f] 7.39 റൂഹ് റൂഹുൽ ഖുദ്ദൂസ്

സുൽത്താന്മാരുടെ കുഫ്ർ

40ഈ കലിമ കേട്ടപ്പോള്‍, ഇവന്‍ ഹഖായ നബിയാണ്[g] 7.40 നബിയാണ് മുഹ്ജിസാത്താണ് എന്നു ചിലര്‍ പറഞ്ഞു. 41മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ അൽ മസീഹാണ്. എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: അൽ മസീഹ് ഗലീലിയില്‍ നിന്നാണോ വരുക? 42അൽ മസീഹ് ദാവൂദ് നബിയുടെ നെസ് ലിയാണെന്നും ദാവൂദ് നബിയുടെ ഖരിയ്യയായ ബൈത്തുൽ ലെഹമില്‍ നിന്നും അവന്‍ വരുമെന്നുമല്ലേ കിതാബുകളിൽ പറയുന്നത്? 43അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഇഖ്ത്തിലാഫുണ്ടായി. 44ചിലര്‍ അവനെ റബത്ത് ചെയ്യാൻ ആഗ്രഹിച്ചു. എന്നാല്‍, ആരും അവന്റെ മേല്‍ കൈവച്ചില്ല.

45ഖിദ്മത്ത്കാർ തിരിച്ചു ചെന്നപ്പോള്‍ ഇമാം മുദീറുമാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ ഹാളിറാക്കാത്തത്? 46അവര്‍ ഇജാപത്ത് പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. 47അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ? 48സുൽത്താന്മാരിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ ഈമാൻ വച്ചിട്ടുണ്ടോ? 49ശരീഅത്ത് അറഫായി കൂടാത്ത ഈ ജനക്കൂട്ടം ലഅനത്താക്കപ്പെട്ടവരാണ്. 50മുമ്പൊരിക്കല്‍ ഈസാ(അ)ന്റെ ഖരീബില്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: 51ഒരുവനു പറയാനുള്ളത് ആദ്യം കേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറഫാവാതെയും അവനെ ഹിസാബ് ചെയ്യാൻ നമ്മുടെ ശരീഅത്ത് അനുവദിക്കുന്നുണ്ടോ? 52അവര്‍ ഇജാപത്ത് പറഞ്ഞു: നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു നബിയും ഗലീലിയില്‍ നിന്നു വരുന്നില്ല എന്ന് അപ്പോള്‍ അറഫാകും. 53ഓരോരുത്തരും സ്വന്തം പുരകളിലേക്കു പോയി.


Footnotes