യഹിയ്യ 3  

ഈസാ അലൈസലാമും നിക്കൊദേമോസും

3 1ജൂദ പ്രമാണിമാരുടെ കൂട്ടത്തിൽ നിക്കൊദേമോസ് എന്നു ഇസ്മ് ഉള്ള ഒരു ഫരിസേയൻ ഉണ്ടായിരുന്നു. 2അദ്ദേഹം രാത്രിയിൽ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ)ന്റെ ഖരീബിൽ വന്നു പറഞ്ഞു: ബഹുമാന്യനായ ഉസ്താദെ, അങ്ങ് അള്ളാഹുവില്‍ നിന്നു വന്ന ഒരു ഇമാമാണെന്നു ഞങ്ങള്‍ക്ക് അറഫാകുന്നു. അള്ളാഹു [b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) കൂടെയില്ലെങ്കിൽ ഒരാൾക്കും അങ്ങ് ചെയ്യുന്ന ഈ മുഅ്ജിസാത്തുകൾ ചെയ്യുവാന്‍ കഴിയുകയില്ല. 3ഈസാ(അ) നിക്കൊദേമോസിനോട് പറഞ്ഞു: ആമീൻ, ആമീൻ, ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ആർക്കും ജന്നത്ത് നസീബാകയില്ല. 4നിക്കൊദേമോസ് ചോദിച്ചു: പ്രായമായ ഒരു മനുഷ്യന് ഇത് എങ്ങനെ സാധിക്കും? ഉമ്മാന്‍റെ പള്ളയില്‍ വീണ്ടും ദുഖൂൽ ചെയ്ത് അവനു ജനിക്കുവാന്‍ കഴിയുമോ? 5ഈസാ(അ) ഇജാപത്ത് പറഞ്ഞു: ആമീൻ, ആമീൻ, ഞാൻ നിന്നോടു പറയുന്നു; മാഇനാലും റൂഹിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരാൾക്കും ജന്നത്ത് നസീബാകയില്ല. 6ഇൻസാനില്‍ നിന്നു ജനിക്കുന്നതു ഹയാത്തുൽ ഇൻസാനും; റൂഹില്‍ നിന്നു ജനിക്കുന്നത് റൂഹുൽ ഹയാത്തും. 7നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതു കൊണ്ടു നീ ആശ്ചര്യപ്പെടേണ്ടാ.

8കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ സൌത്ത് നീ കേള്‍ക്കുന്നുണ്ടെങ്കിലും, അത് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിൻ്റെ ഇൽമിലില്ല. ഇതുപോലെയാണ് റൂഹുൽ ഹയാത്തും. 9ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ഈസാ(അ)നോട് ചോദിച്ചു. 10അതിന് ഈസാ(അ) പറഞ്ഞു: നീ ഇസ്രായീലിലെ ഒരു ഇമാമായിരുന്നിട്ടും ഇക്കാര്യമൊന്നും അറഫാകുന്നില്ലേ? 11ആമീൻ, ആമീൻ, ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറഫാകുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി ശഹാദത്ത് ചെയ്യുന്നു. എന്നിട്ടും ഞങ്ങളുടെ ശഹാദത്ത് നിങ്ങള്‍ ഖുബൂലാക്കുന്നില്ല. 12ഈ ദുനിയാവിലെ കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ ഈമാൻ വെക്കുന്നില്ലെങ്കില്‍ ജന്നത്തിലെ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ ഈമാൻ വെക്കും? 13ജന്നത്തില്‍ നിന്നിറങ്ങി വന്ന ഇബ്നുള്ള അല്ലാതെ മറ്റാരും ഇതുവരെ ജന്നത്തില്‍ കയറിയിട്ടില്ല. 14മൂസാ നബി (അ) സഹ്റായില്‍ സുഅ്ബാനെ ഉയര്‍ത്തിയതു പോലെ ഇബ്നുള്ളയും ഉയര്‍ത്തപ്പെടേണ്ടതാകുന്നു 15അവനില്‍ ഈമാൻ വെക്കുന്ന ഏതൊരാൾക്കും ഹയാത്തുൽ അബദിയാ നസീബാകേണ്ടതിന് വേണ്ടിയാണിത്.

16എന്തെന്നാല്‍, ഈസാ(അ)ല്‍ ഈമാൻ വെക്കുന്ന ഏതൊരാളും ഹലാക്കായി പോകാതെ ആഖിറത്തിൽ ഹയാത്തുൽ അബദിയാ ലഭിക്കുന്നതിനു വേണ്ടി, തന്‍റെ ഏകമൌലൂദിനെ നല്‍കുവാന്‍ തക്കവിധം അള്ളാഹു ദുനിയാവിനെ അത്രമാത്രം ഹുബ്ബ് വച്ചു. 17അള്ളാഹു ഇബ്നുള്ളയെ ദുനിയാവിലേക്കയച്ചത് ഈ ദുനിയാവിനെ ഹിസാബു ചെയ്യുവാനല്ല. ഈസാ(അ) വഴി ദുനിയാവിലുള്ളവരെയെല്ലാം സുബര്‍ഗ്ഗത്തിലാക്കുന്നതിനു വേണ്ടിയാണ്. 18ഈസാ(അ)ല്‍ ഈമാൻ വെക്കുന്ന ആരെയും ഹിസാബ് ചെയ്യുന്നില്ല. ഈമാൻ വെക്കാത്തവനോ, അള്ളാഹുവിന്‍റെ ഏകമൌലൂദിന്റെ ഇസ്മിൽ ഈമാൻ വെക്കാത്തതുമൂലം, നേരത്തേതന്നെ ജഹന്നത്തിന്നായി ഹിസാബ് ചെയ്യപ്പെട്ടിരിക്കുന്നു. 19ഇതാണു ഹിസാബിന്നടിസ്ഥാനം: ദുനിയാവിലേക്കു അന്നൂര്‍ വന്നിട്ടും ജനങ്ങൾ അന്നൂറിനേക്കാള്‍ അധികമായി ളുൽമത്തിനെ ഹുബ്ബ് വച്ചു. കാരണം, അവരുടെ അമലുകള്‍ ശർറ് നിറഞ്ഞവയായിരുന്നു. 20ശർറ് പ്രവര്‍ത്തിക്കുന്നവന്‍ അന്നൂറിനെ ബുഗ്ള് ചെയ്യുന്നു. അവന്‍റെ അമലുകള്‍ പരസ്യമാകുമെന്ന ഖൌഫ് നിമിത്തം അന്നൂറിലേക്ക് വരുന്നതുമില്ല. 21ഹഖ് പ്രവര്‍ത്തിക്കുന്നവന്‍ അന്നൂറിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ അമലുകൾ അള്ളാഹുവിനെ മുൻനിർത്തി ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

യഹിയ്യ നബി (അ) ന്‍റെ ദഅ് വത്ത്

22ഇതിനു ബഅ്ദായായി ഈസാ(അ) സ്വഹാബികളും യഹൂദിയാ ബലദിലേക്കു പോയി. അവിടെ ഈസാ(അ) അവരോടൊത്തു പാർത്ത് ഗുസല്‍[c] 3.22 ഗുസ്ല്‍ = കുളി, നല്‍കുകയും ചെയ്തു. 23സാലിം എന്ന ചെറു പട്ടണത്തിനടുത്തുള്ള ഏനോൻ എന്ന മകാനിൽ മാഅ് ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യഹിയ്യ നബി (അ) ഗുസല്‍ നല്‍കികൊണ്ടിരുന്നു. ആളുകള്‍ നബിയുടെ അടുത്തു വന്ന് ഗുസല്‍ സ്വീകരിച്ചിരുന്നു. 24യഹിയ്യ നബി (അ) അപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടിരുന്നില്ല.

25ആദത്തനുസരിച്ചുള്ള ത്വഹാറത്തിനെപ്പറ്റി യഹിയ്യ നബി (അ)ന്റെ ശാഗിർദുകളിൽ ചിലർക്ക് ഒരു ജൂദനുമായി[d] 3:25 ചി.യദ്.പ്ര. ചില യെഹൂദരുമായി മുജാദല ഉണ്ടായി. 26അവര്‍ യഹിയ്യ നബി (അ) നെ സമീപിച്ചു പറഞ്ഞു: മുഅല്ലീം, ഉർദൂന്‍ നഹ്റിന്റെ അക്കരെ അങ്ങയോടു കൂടിയുണ്ടായിരുന്ന, അങ്ങ് ശഹാദത്ത് നൽകിയ ആ മനുഷ്യൻ ഇതാ, ഇവിടെ ഗുസല്‍ നല്‍കുന്നു. എല്ലാവരും അവന്‍റെ ഖരീബിലേക്കു പോവുകയാണ്. 27യഹിയ്യ നബി (അ) ഇജാപത്തായി പറഞ്ഞു: ജന്നത്തില്‍ നിന്നും നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും കിട്ടുകയില്ല. 28ഞാന്‍ അല്‍ മസീഹ് അല്ലെന്നും അദ്ദേഹത്തിനു മുമ്പായി മുർസലാക്കപ്പെട്ടവനാണെന്നും ഞാന്‍ പറഞ്ഞതിനു നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. 29പുതു മണവാട്ടിയെന്ന അറുസ്സത്തുള്ളവനാണ് അറൂസ് എന്ന പുത്യാപ്ല. കൂടെ നിൽക്കുന്ന സ്വദീഖ് അവന്‍റെ സംസാരത്തില്‍ വളരെ റാഹത്തിലും സുറൂറിലുമായിരിക്കുന്നു. അതുപോലെ, എന്‍റെ ഈ റാഹത്തും സുറൂറും ഇപ്പോള്‍ കാമിലായിരിക്കുന്നു. 30അവന്‍റെ പോരിഷ കൂടുകയും എൻറെ ഇസ്മ് കുറയുകയും വേണം.

31മേലെനിന്നു വരുന്നവന്‍ എല്ലാവരെക്കാളും ഉന്നതനാണ്. ദുനിയാവില്‍ നിന്നുള്ളവന്‍ ദുനിയാവിൻറേതാകുന്നു. അവന്‍ ദുനിയാവിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നു. ജന്നത്തില്‍ നിന്നു വരുന്നവന്‍ എല്ലാവരിലും ഒൌലയായവനാണ്. 32അവന്‍ കാണുകയും സംആക്കുകയും ചെയ്തതിനെപ്പറ്റി ശഹാദത്ത് ചെയ്യുന്നു; എങ്കിലും, അവന്‍റെ ശഹാദ ആരും ഖുബൂലാക്കുന്നില്ല. 33അവന്‍റെ ശഹാദ ഖുബൂലാക്കുന്നവന്‍ അള്ളാഹു സ്വാദിഖാണ് എന്നതിനെ സമ്മതിക്കുന്നു. 34അള്ളാഹു മുർസലാക്കിയവൻ അള്ളാഹുവിന്‍റെ ഖൌൽ സംസാരിക്കുന്നു; അള്ളാഹു അളന്നല്ല റൂഹിനെ കൊടുക്കുന്നത്. 35അബ്ബ ഇബ്നുവിനെ ഹുബ്ബ് വെക്കുന്നു. എല്ലാം അദ്ദേഹത്തിൻറെ യദുകളില്‍ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു. 36ഇബ്നുവിൽ ഈമാൻ വെക്കുന്നവനു ഹയാത്തുൽ അബദിയ നസീബാകുന്നു. എന്നാല്‍, ഇബ്നുവിനെ ഇത്വാത്ത് ചെയ്യാത്തവന് ആഖിറം ലഭിക്കുകയില്ല. അള്ളാഹുവിന്‍റെ അളബ് അവന്‍റെ മേല്‍ ഉണ്ട്.


Footnotes