യഹിയ്യ 4  

ഈസാ(അ) സമരിയാക്കാരിയും

4 1യഹിയ്യ നബി (അ) നെക്കാള്‍ അധികം ആളുകളെ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) ശാകിർദുകളാക്കുകയും ഗുസല്‍ [b] 4.1 ഗുസല്‍ =കുളി, കഴുകുക മഅമൂദിയ = കുളി നല്കുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി ഈസാ(അ)മിന് അറഫായി. 2യഥാർത്ഥത്തില്‍, സ്വഹാബികളല്ലാതെ ഈസാ(അ) നേരിട്ട് ആര്‍ക്കും ഗുസല്‍ നല്‍കിയിരുന്നില്ല. 3ഇതറിഞ്ഞപ്പോൾ ഈസാ(അ) യഹൂദിയാ വിട്ട് ഗലീലിയിലേക്കു മടങ്ങി പോയി. 4ഈസാ(അ)ന് സമരിയായിൽ കൂടിയായിരുന്നു പോകേണ്ടിയിരുന്നത്. 5സമരിയായിലെ സിഖാര്‍ എന്ന മദീനയിൽ ഈസാ(അ) എത്തി. യഅ്ഖൂബ് നബി (അ)ന്‍റെ ഴബ്നായ യൂസുഫ് നബി (അ)നു നല്‍കിയ വയലിന് സമീപത്തായിരുന്ന ഈ പട്ടണം. 6അവിടെയായിരുന്നു യഅ്ഖൂബ് നബി(അ)ന്‍റെ കിണര്‍. സഫർ ചെയ്തു തഅബാനായ ഈസാ(അ) ആ കിണറിന്‍റെ വക്കിൽ ഇരുന്നു. അപ്പോള്‍ തഖ് രീബൻ ഉച്ചസമയമായിരുന്നു.

7ആ വഖ്ത് ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. ഈസാ(അ) അവളോട് എനിക്കു കുടിക്കാന്‍ അൽപ്പം മാഅ് തരുമോ എന്നു ചോദിച്ചു. 8ഈസാ(അ)ന്‍റെ സ്വഹാബികളാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയിലേക്കു പോയിരുന്നു. 9ആ സമരിയാക്കാരി ഈസാ(അ)നോടു ചോദിച്ചു: അങ്ങ് ഒരു ജൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? ജൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. 10ഈസാ(അ) അവളോടു പറഞ്ഞു: അള്ളാഹുവിന്‍റെ ബര്‍ക്കത്ത് എന്തെന്നും മാഅ് ചോദിക്കുന്നത് ആരെന്നും അറഫായിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവൻ നിനക്കു മാഉൽ ഹയാത്ത്[c] 4.10 മാഉൽ ഹയാത്ത് = ജീവൻ നൽകുന്ന മാഅ് നൽകുകയും ചെയ്യുമായിരുന്നു. 11അവള്‍ പറഞ്ഞു: റബ്ബേ, മാഅ് കോരാന്‍ അങ്ങേക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ മാഉൽ ഹയാത്ത് അങ്ങേക്കു എവിടെ നിന്നു കിട്ടും? 12ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ അബ്ബയായ യഅ്ഖൂബ് നബി (അ)നേക്കാള്‍ അങ്ങ് വലിയവനാണോ? നബിയും ഔലാദുകളും വളർത്തു മൃഗങ്ങളും ഈ കിണറ്റില്‍ നിന്നാണു കുടിച്ചിരുന്നത്. 13ഈസാ(അ) പറഞ്ഞു: ഈ മാഅ് കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. 14എന്നാല്‍, ഞാന്‍ നല്‍കുന്ന മാഅ് കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന മാഅ് അവനില്‍ ഹയാത്തുല്‍ അബദിയായിലേക്ക് നയിക്കുന്ന നീരുറവയായിത്തീരും. 15അപ്പോള്‍ അവള്‍ പറഞ്ഞു: ആ മാഅ് എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. മാഅ് കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.

16ഈസാ(അ) പറഞ്ഞു: നീ ചെന്ന് നിന്‍റെ മാപ്പിളയെ കൂട്ടിക്കൊണ്ടു വരുക. 17എനിക്കു മാപ്പിളയില്ല എന്ന് ആ ഹുറുമ മറുപടി പറഞ്ഞു. ഈസാ(അ) അവളോടു പറഞ്ഞു: എനിക്കു മാപ്പിളയില്ല എന്നു നീ പറഞ്ഞതു സ്വഹീഹാണ്. 18നീ അഞ്ചു നിക്കാഹ് കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ളവന്‍ നിന്‍റെ മാപ്പിളയല്ല. നീ പറഞ്ഞതു ഹഖാണ്. 19അവള്‍ പറഞ്ഞു: റബ്ബേ, അങ്ങ് ഒരു റസൂലാണെന്നു ഞാന്‍ അറഫാക്കുന്നു. 20ഞങ്ങളുടെ പിതാമഹന്മാര്‍ ഈ ജബലില്‍ ഇബാദത്ത് ചെയ്തു; എന്നാല്‍, യഥാര്‍ഥമായ ഇബാദത്ത്ഖാന ബൈത്തുൽ മുഖദ്ദസ്സിലാണ് എന്നു നിങ്ങള്‍ പറയുന്നു. 21ഈസാ(അ) പറഞ്ഞു: സ്ത്രീയേ, എന്നിൽ ഈമാൻ വെക്കുക. ഈ ജബലിലോ ബൈത്തുൽ മുഖദ്ദസ്സിലോ അല്ല നിങ്ങള്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്യേണ്ടത് എന്ന കാലം വരുന്നു. 22നിങ്ങള്‍ അറഫാവാത്തതിന് ഇബാദത്ത് ചെയ്യുന്നു. ഞങ്ങള്‍ അറഫാകുന്നതിനെ ഇബാദത്ത് ചെയ്യുന്നു. എന്തെന്നാല്‍, നജാത്ത് ജൂദരില്‍ നിന്നാണ് വരുന്നത്. 23എന്നാല്‍, യഥാര്‍ഥ ഇബാദത്തുകാര്‍ റൂഹിലും ഹഖ്വീഖത്തിലും അബ്ബയെ ഇബാദത്ത് ചെയ്യുന്ന വഖ്ത് വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഇബാദത്ത് തന്നെയാണ് അബ്ബ ആഗ്രഹിക്കുന്നതും. 24അള്ളാഹു[d] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) റൂഹാണ്. അള്ളാഹുവിനെ ഇബാദത്ത് ചെയ്യുന്നവര്‍ റൂഹിലും ഹഖ്വീഖത്തിലുമാണ് ഇബാദത്ത് ചെയ്യണ്ടത്. 25ആ ഹുറുമ പറഞ്ഞു: അല്‍മസീഹ്- വരുമെന്ന് എനിക്ക് അറഫാണ്. അൽ മസീഹ് വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറഫാക്കും. 26ഈസാ(അ) അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അൽ മസീഹ്.

27ഈസാ(അ)ന്‍റെ സ്വഹാബികള്‍ തിരിച്ചെത്തിപ്പോൾ. ഈസാ(അ) ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും ഈസാ(അ)നോടു ചോദിച്ചില്ല. 28ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു: 29ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ആ ഇൻസാനെ നിങ്ങള്‍ വന്നു കാണുവിന്‍. അദ്ദേഹം തന്നെയായിരിക്കുമോ അല്‍ മസീഹ്? 30അവര്‍ അങ്ങാടിയില്‍ നിന്നും പുറപ്പെട്ട് ഈസാ(അ)ൻറെ അടുത്തു വന്നു.

31അപ്പോൾ സ്വഹാബികള്‍ ഈസാ(അ)നോടു ത്വലബ് ചെയ്തു: മുഅല്ലീം, ഒചീനം കഴിച്ചാലും. 32ഈസാ(അ) പറഞ്ഞു: നിങ്ങള്‍ക്ക് അറഫാവാത്ത ഒചീനം എനിക്കുണ്ട്. 33ആരെങ്കിലും ഈസാ(അ)നു ഒചീനം കൊണ്ടു വന്നു കൊടുത്തിരിക്കുമോ എന്നു സ്വഹാബികള്‍ പരസ്പരം പറഞ്ഞു. 34ഈസാ(അ) പറഞ്ഞു: എന്നെ മുർസലാക്കിയവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ അമല് കാമിലാക്കുകയുമാണ് എന്‍റെ ഒചീനം. 35നാലു ശഹ്ർ കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ തലയുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞു കൊയ്ത്തിനു പാകമായിരിക്കുന്നു. 36കൊയ്യുന്നവനു ഉജ്റത്ത് കിട്ടുകയും അവന്‍ ഹയാത്തുൽ അബദിയായിലേക്കു ജമ്അ ആക്കി വെക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സആദത്തിലാകുന്നു. 37വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്ന ചൊല്ല് ഇവിടെ ഹഖായിരിക്കുന്നു. 38നിങ്ങള്‍ എടുക്കാത്ത പണിയുടെ ഗല്ലത്ത് ജമആക്കാൻ ഞാന്‍ നിങ്ങളെ മുർസലാക്കി; എന്നാൽ പണിയെടുത്തത് മറ്റുള്ളവരാണ്. അവരുടെ പണിയുടെ കൂലിയിലേക്കു നിങ്ങള്‍ കടന്നിരിക്കുന്നു.

39ഞാന്‍ ചെയ്തതെല്ലാം ഈസാ(അ) എന്നോടു പറഞ്ഞു എന്ന ആ ഹുറുമയുടെ[e] 4.39 ഹുറുമയുടെ = സ്ത്രീയുടെ ശഹാദത്ത് സബബായി മദീനത്തിലെ സമരിയാക്കാരില്‍ ഒരുവിധക്കാരൊക്കെയും ഈസാ(അ)ല്‍ ഈമാൻ വെച്ചു. 40ആ സമരിയാക്കാര്‍ ഈസാ(അ)ൻറെ അടുത്തു വന്നു ഞങ്ങളോടൊത്തു പാർക്കണമെന്ന് അദ്ധേഹത്തോട് അപേക്ഷിക്കുകയും ഈസാ(അ) രണ്ടു യൌമിൽ അവിടെ പാർക്കയും ചെയ്തു. 41ഈസാ(അ)ൻറെ വയള് കേട്ട മറ്റു പലരും ഈസാ(അ)ൽ ഈമാൻ വെച്ചു. 42അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഈസാ(അ)ൽ ഞങ്ങള്‍ ഈമാൻ വെക്കുന്നതു നീ ചൊല്ലിയതുകൊണ്ടല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു കേൾക്കുകയും ഇദ്ദേഹമാണു യഥാര്‍ഥത്തില്‍ ദുനിയാവിൻറെ രക്ഷകന്‍ എന്ന് അറഫാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്‍റെ ഇബ്നിനെ ശിഫയാക്കുന്നു

(മത്തി 8:5-8:13; ലൂക്കാ 7:1-7:10)

43രണ്ടു യൌമിൽ കഴിഞ്ഞ് ഈസാ(അ) അവിടെ നിന്നു ഗലീലിയിലേക്കു പോയി. 44നബിമാർ സ്വന്തം മഹല്ലില്‍ ആദരിക്കപ്പെടുന്നില്ല എന്ന് ഈസാ(അ) തന്നെ ശഹാദത്ത് നൽകിയിരുന്നു. 45ഈസാ(അ) ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അദ്ദേഹത്തെ മർഹബ പാടി ഖുബൂൽ ചെയ്തു. എന്തെന്നാല്‍, ഈദ് നാളില്‍ ഈസാ(അ) ജറുസലെമില്‍ ചെയ്ത മുഹ്ജിസാത്തുകള്‍ അവര്‍ കണ്ടിരുന്നു. അവരും ഈദിനു പോയിട്ടുണ്ടായിരുന്നു.

46ഈസാ(അ) വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് ഈസാ(അ) വെളളം നബീദാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്‍റെ ഴബ്നായ മരീളായിരുന്നു. 47ഈസാ(അ) യഹൂദിയായില്‍ നിന്നു ഗലീലിയിലേക്കു വന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് സഖറാത്തിൽ മൌത്തിൽ കിടക്കുന്ന തന്‍റെ ഇബ്നിനെ ഷിഫയാക്കിത്തരണമെന്നപേക്ഷിച്ചു. 48അപ്പോള്‍ ഈസാ(അ) പറഞ്ഞു: ഖറാമത്തുകളും മുഅ്ജിസാത്തുക്കളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒന്നിലും ഈമാൻ വെക്കുകയില്ലല്ലോ. 49അപ്പോള്‍, ആ രാജസേവകന്‍ ഈസാ(അ)നോട് ത്വലബ് ചെയ്തു: ഉസ്താദേ, എന്‍റെ ഴബ്നായ മയ്യത്താകും മുമ്പ് വരണമേ! ഈസാ(അ) പറഞ്ഞു: പൊയ്ക്കൊള്ളുക. നിന്‍റെ ഴബ്നായ ഹയാത്തിലുണ്ടാകും. 50ഈസാ(അ) പറഞ്ഞ കലാമിൽ ഈമാൻ വെച്ച് അവന്‍ പോയി. 51പോകും വഴി ഴബ്നായ ഷിഫയാരിക്കുന്നു എന്ന വാര്‍ത്തയുമായി ഖിദ്മത്ത്കാര്‍ എതിരേ വന്നു. 52ഏതു വക്ത്തിലാണ് അവന്‍റെ ദീനം ഷിഫയായതെന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ളുഹ്റിനു ശേഷമാണ് ദീനം വിട്ടുമാറിയതെന്ന് അവര്‍ പറഞ്ഞു. 53നിന്‍റെ ഴബ്നായ ഹയാത്തിലുണ്ടാകുമെന്ന് ഈസാ(അ) പറഞ്ഞത് ആ വക്ത്തിൽത്തന്നെയാണെന്ന് ആ അബ്ബ മനസ്സിലാക്കി; അദ്ദേഹവും അഹലുൽ ബൈത്ത് മുഴുവനും ഈസാ(അ)ൽ ഈമാൻ വെച്ചു 54ഇത് യഹൂദിയായില്‍ നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ ഈസാ(അ) പ്രവര്‍ത്തിച്ച രണ്ടാമത്തെ മുഹജിസാത്താണ്.


Footnotes