യഹിയ്യ 20
ശൂന്യമായ ഖബർ
(മത്തായി 28:1-10; മര്‍ക്കോസ് 16:1-8; ലൂക്കാ 24:1-12)
20 1ആഴ്ചയുടെ ഒന്നാം യൌമിൽ സുബ്ഹിന്റെ സമയത്ത് ള്വലമ് ഉള്ളപ്പോൾ തന്നെ മഗ്ദലേനമറിയം ഖബറിന്റെ ഖരീബിലേക്കു വന്നു. ഖബറിന്റെ ഹജറ് മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. 2അവള്‍ ഉടനെ ഓടി ശിമയൂന്‍ സഫ് വാന്റെയും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ഹുബ്ബ് വെച്ചിരുന്ന മറ്റേ സ്വഹാബിയുടെയും ഖരീബിലെത്തി പറഞ്ഞു: റബ്ബിനെ അവര്‍ ഖബറില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, ഈസാ(അ) നെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. 3സഫ് വാൻ ഉടനെ മറ്റേ സ്വഹാബിയോടു കൂടെ ഖബർസ്ഥാൻറെ ഖരീബിലേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. 4എന്നാല്‍, മറ്റേ സ്വഹാബി സഫ് വാനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം ഖബറിൻറെ ഖരീബിലെത്തി. 5കുനിഞ്ഞു നോക്കിയപ്പോള്‍ കഫൻപുട കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു ദാഖിലായില്ല. 6അവന്റെ പിന്നാലെ വന്ന ശിമയൂന്‍ സഫ് വാൻ ഖബറില്‍ പ്രവേശിച്ചു. 7കഫൻപുട അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന ഉറുമാൽ കഫൻപുടയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. 8അപ്പോള്‍ ഖബറിൻറെ ഖരീബിൽ ആദ്യം എത്തിയ മറ്റേ സ്വഹാബിയും അകത്തു ദുഖൂൽ ചെയ്ത് കണ്ടു ഈമാൻ വെച്ചു. 9അവന്‍ മയ്യത്തില്‍ നിന്ന് സയഖൂമാകേണ്ടിയിരിക്കുന്നു എന്ന കലിമ അവര്‍ അതുവരെ അറഫാക്കിയിരുന്നില്ല. 10പിന്നെ സ്വഹാബികൾ മടങ്ങിപ്പോയി.
ഈസാ അൽ മസീഹ് മഗ്ദലേനമറിയത്തിനു ഹാളിറാകുന്നു
(മര്‍ക്കോസ് 16:9-11)
11മറിയം ഖബറിനു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു ഖബറിലേക്കു നോക്കി. 12വെള്ളവസ്ത്രം ധരിച്ച രണ്ടു മലക്കുകൾ ഈസാ അൽ മസീഹിന്‍റെ മയ്യത്ത് വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. 13അവര്‍ അവളോടു ചോദിച്ചു: മഹതിയേ, എന്തിനാണു നിങ്ങൾ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ റബ്ബിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. 14ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ ഈസാഅൽ മസീഹ് നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് ഈസാ അൽ മസീഹാണെന്ന് അവള്‍ക്കു അറഫായില്ല. 15ഈസാ അൽ മസീഹ് അവളോടു ചോദിച്ചു: മഹതിയേ, എന്തിനാണ് നിങ്ങൾ കരയുന്നത്? നിങ്ങൾ ആരെയാണ് തേടുന്നത്? അതു ബുസ്താനിയാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: യാ സയ്യിദ്, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം. 16ഈസാ അൽ മസീഹ് അവളെ വിളിച്ചു: മറിയം! അവള്‍ റുജൂആയി റബ്‌ബോനി എന്ന് ഇബ്രാനി ഭാഷയില്‍ വിളിച്ചു മുഅല്ലീം എന്നര്‍ഥം. 17ഈസാ അൽ മസീഹ് പറഞ്ഞു: നീ എന്നെ മംനൂഅ് ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍ അബ്ബയുടെ ഹളറത്തിലേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ അഖുമാരുടെ ഖരീബിൽചെന്ന് അവരോട് ഞാന്‍ എന്റെ അബ്ബയുടെയും നിങ്ങളുടെ അബ്ബയുടെയും എന്റെ റബ്ബിന്റെയും നിങ്ങളുടെ റബ്ബിന്റെയും ഹള്റത്തിലേക്ക് പോകുന്നു എന്നു പറയുക. 18മഗ്ദലേനമറിയം ചെന്ന് ഞാന്‍ റബ്ബിനെ കണ്ടു എന്നും അൽ മസീഹ് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും സ്വഹാബികളെ അറഫാക്കി.
സ്വഹാബികൾക്കു ഹാളിറാകുന്നു
(മത്തായി 28:16-20; മര്‍ക്കോസ് 16:14-18; ലൂക്കാ 24:36-49)
19ആഴ്ചയുടെ ആദ്യദിവസമായ അന്നു മഗ് രിബിന്റെ വഖ്തിൽ സ്വഹാബികൾ യഹൂദരെക്കുറിച്ചുള്ള ഖോഫ് കൊണ്ട് കതകടച്ചിരിക്കെ, ഈസാഅൽ മസീഹ് വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 20ഇപ്രകാരം പറഞ്ഞുകൊണ്ട് അൽ മസീഹ് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. റബ്ബിനെ കണ്ട് സ്വഹാബികൾ സആദത്തിലായി. 21ഈസാ അൽ മസീഹ് വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! അബ്ബ എന്നെ മുർസലാക്കിയതുപോലെ ഞാനും നിങ്ങളെ മുർസലാക്കുന്നു. 22ഇതു പറഞ്ഞിട്ട് അവരുടെമേല്‍ ഊതികൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ റൂഹുൽ ഖുദ്ദൂസിനെ ഖുബൂലാക്കുവിന്‍. 23നിങ്ങള്‍ ആരുടെ ഖതീഅ യഅ്ഫിറാക്കുന്നുവോ അവ അവരോടു യഅ്ഫിറാക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ ഖതീഅ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
തുമാസിന്റെ ശക്ക്
24പന്ത്രണ്ടാളിൽലൊരാളും ദിദിമോസ് എന്നു ഇസ്മുള്ളവനുമായ തുുമാസ് ഈസാഅൽ മസീഹ് വന്നപ്പോള്‍ അവരോടുകൂടെ മൌജൂദായിരുന്നില്ല. 25അതുകൊണ്ടു മറ്റു സ്വഹാബികൾ അവനോടു പറഞ്ഞു: ഞങ്ങള്‍ റബ്ബിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അദ്ദേഹത്തിന്റെ യദുകളില്‍ മിസ്മാറിന്റെ ഓട്ട ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അദ്ദേഹത്തിന്‍െറ പാര്‍ശ്വത്തില്‍ എന്റെ യദ് വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ ഈമാൻ വെക്കുകയില്ല.
26എട്ടു ദിവസങ്ങള്‍ക്കു ബഅ്ദായായി വീണ്ടും അൽ മസീഹിന്‍റെ സ്വഹാബികൾ ബൈത്തിൽ ആയിരുന്നപ്പോള്‍ തുമാസും അവരോടുകൂടെ മൌജൂദായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. ഈസാ അൽ മസീഹ് വന്ന് അവരുടെ വസ്വ്തില്‍ നിന്നു കൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 27ഈസാഅൽ മസീഹ് തുമാസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ യദുകൾ കാണുക; നിന്റെ യദ് നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. കാഫിറാകാതെ മുഅ്മിനായിരിക്കുക. 28തുുമാസ് പറഞ്ഞു: എന്റെ ഇലാഹായ റബ്ബേ! 29ഈസാഅൽ മസീഹ് അവനോടു പറഞ്ഞു: നീ എന്നെ മുഖദാവിൽ കണ്ടതുകൊണ്ടു ഈമാൻ വെച്ചു; കാണാതെ തന്നെ ഈമാൻ വെക്കുന്നവര്‍ നസീബുള്ളവർ.
30ഈ കിത്താബിൽ എഴുതപ്പെടാത്ത മറ്റനേകം അലാമത്തുകളും ഈസാ അൽ മസീഹ് സ്വഹാബികളുടെ മുന്നിൽ പ്രവര്‍ത്തിച്ചു. 31എന്നാല്‍, ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, ഈസാ അൽ മസീഹ്, റബ്ബുൽ ആലമീനായ തമ്പുരാനാണെന്നു നിങ്ങള്‍ ഈമാൻ വെക്കുന്നതിനും അതു നിമിത്തം നിങ്ങള്‍ക്ക് അള്ളാഹുവിൻറെ ഇസ്മിൽ ഹയാത്തുണ്ടാകുന്നതിനും വേണ്ടിയാണ്.