യഹിയ്യ 21
ഈസാ അൽ മസീഹ് വീണ്ടും ളുഹൂറാകുന്നു
21 1ഇതിനുശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തിബേരിയാസ് ബഹറിനടുത്തുവച്ച് സ്വഹാബികൾക്കു വീണ്ടും നഫ്സിയായി ളുഹൂറാക്കി. അവന്‍ ളുഹൂറാക്കിയത് ഇപ്രകാരമാണ്: 2ശിമയൂന്‍ സഫ് വാൻ, ദിദിമോസ് എന്നു ഇസ്മ് ഉള്ള തുുമാസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിയുടെ ഇബ്നുമാർ എന്നിവരും വേറെ രണ്ടു സ്വഹാബികളും ഒരുമിച്ചിരിക്കുകയായിരുന്നു. 3ശിമയൂന്‍ സഫ് വാൻ പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി തോണിയിൽ കേറി. എന്നാല്‍, ആ ലൈലത്തിൽ അവര്‍ക്ക് ഒന്നും കിട്ടിയില്ല.
4സുബഹിന്റെ വഖ്ത് ആയപ്പോള്‍ ഈസാ അൽ മസീഹ് ബഹറിന്റെ കരയില്‍ വന്നു നിന്നു. എന്നാല്‍, അതു ഈസാ അൽ മസീഹാണെന്നു സ്വഹാബികൾക്ക് അറഫായില്ല. 5ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങൾക്ക് മീനൊന്നും കിട്ടിയില്ലേ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. 6ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: തോണിയുടെ യമീൻ വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കേറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 7ഈസാ അൽ മസീഹ് ഹുബ്ബ് വെച്ചിരുന്ന ആ സ്വഹാബി സഫ് വാനോടു പറഞ്ഞു: അതു റബ്ബാണ്. അതു റബ്ബാണെന്നുകേട്ടപ്പോള്‍ ശിമയൂന്‍ സഫ് വാൻ താന്‍ നഗ്‌നനായിരുന്നതുകൊണ്ടു കമ്മീസ് എടുത്തു ധരിച്ചു ബഹറിലേക്കു ചാടി. 8എന്നാല്‍, മറ്റു സ്വഹാബികൾ മീൻ മത്റൂസായ വലയും വലിച്ചുകൊണ്ടു തോണിയില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് തഖ് രീബൻ ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.
9കരയ്ക്കിറങ്ങിയപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും ഖുബ്ബൂസും അവര്‍ കണ്ടു. 10ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. 11ഉടനെ ശിമയൂന്‍ സഫ് വാൻ തോണിയില്‍ കയറി കബീറായ മത്‌സ്യങ്ങള്‍കൊണ്ടു മത്റൂസായ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്‌സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം മത്റൂസായിട്ടും വല കീറിയില്ല. 12ഈസാ അൽ മസീഹ് പറഞ്ഞു: വന്നു നാശ്ത കഴിക്കുവിന്‍. സ്വഹാബികളിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍ മുതിര്‍ന്നില്ല; അതു റബ്ബാണെന്ന് അവര്‍ക്ക് അറഫായിരുന്നു. 13ഈസാ അൽ മസീഹ് വന്ന് ഖുബ്ബൂസെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെ തന്നെ മീനും. 14ഈസാ അൽ മസീഹ് വഫാത്തായവരില്‍നിന്ന് സയഖൂമാക്കപ്പെട്ടശേഷം സ്വഹാബികൾക്ക് ളുഹൂറാകുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.
സഫ് വാൻ റാഇ
15അവരുടെ നാശ്ത കഴിഞ്ഞപ്പോള്‍ ഈസാ അൽ മസീഹ് ശിമയൂന്‍ സഫ് വാനോടു ചോദിച്ചു: യാ ശിമയോൻ ഇബ്നു യഹിയ്യ, നീ ഇവരെക്കാള്‍ അധികമായി എന്നെ ഹുബ്ബ് വെക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബേ, ഞാന്‍ നിന്നെ ഹുബ്ബ് വെക്കുന്നുവെന്നു നിനക്ക് അറഫാകുന്നുവല്ലോ. ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എന്റെ ശാത്തുകളെ[b] 21.15 ശാത്തുകളെ [c] 21.15 ശാത്തുകളെ please do the exeget check KJV says Lamp മേയിക്കുക. 16രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യാ ശിമയോൻ ഇബ്നു യഹിയ്യ, നീ എന്നെ ഹുബ്ബ് വെക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് റബ്ബേ, ഞാന്‍ നിന്നെ ഹുബ്ബ് വെക്കുന്നുവെന്ന് നിനക്ക് അറഫാകുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ[d] 21.16 കുഞ്ഞാടുകളെ in KJV sheep മേയിക്കുക. 17ഈസാ അൽ മസീഹ് മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യാ ശിമയോൻ ഇബ്നു യഹിയ്യ, നീ എന്നെ ഹുബ്ബ് വെക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ ഹുബ്ബ് വെക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് സഫ് വാൻ ഹസീനായി. അവന്‍ പറഞ്ഞു: റബ്ബേ, നിനക്ക് എല്ലാം അറഫാകുന്നു. ഞാന്‍ നിന്നെ ഹുബ്ബ് വെക്കുന്നുവെന്നും നിനക്ക് അറഫാകുന്നു. ഈസാ അൽ മസീഹ് പറഞ്ഞു: എന്റെ ശാത്തുകളെ[e] 21.17 ശാത്തുകളെ KJV sheep മേയിക്കുക. 18ഹഖ് ഹഖായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ നഫ്സിയായി അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ യദുകൾ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. 19ഇത് അവന്‍ പറഞ്ഞത്, വഫാത്തിനാല്‍ സഫ് വാൻ അള്ളാഹുവിനെ തംജീദ് ചെയ്യും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം ഈസാ അൽ മസീഹ് അവനോട് എന്നെ ഇത്തിബാഅ് ചെയ്യുക എന്നു പറഞ്ഞു.
ഈസാ അൽ മസീഹും ഇഷ്ടമുള്ള സ്വഹാബിയും
20സഫ് വാൻ തിരിഞ്ഞു നോക്കിയപ്പോള്‍ ഈസാ അൽ മസീഹ് ഹുബ്ബ് വെച്ചിരുന്ന ആ സ്വഹാബി പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് ഇശാഅ്ന്റെ സമയത്ത് ഈസാ അൽ മസീഹിന്റെ നെഞ്ചില്‍ ചാരിക്കിടന്നുകൊണ്ട്, റബ്ബേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്. 21അവനെ കണ്ടപ്പോള്‍ സഫ് വാൻ ഈസാ അൽ മസീഹ്നോടു ചോദിച്ചു: റബ്ബേ, ഇവന്റെ കാര്യം എന്ത്? 22ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ഹയാത്തിലായിരിക്കണമെന്നാണ് എന്റെ മശീഹത്തെങ്കില്‍ നിനക്കെന്ത്? നീ എന്നെ ഇതിബാഅ് ചെയ്യുക. 23ആ സ്വഹാബി മൌത്താകുകയില്ല എന്ന ഒരു അഖ്ബാറ് അഖുമാരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മൌത്താകുകയില്ല എന്നല്ല ഈസാ അൽ മസീഹ് പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ഹയാത്തിലിരിക്കണമെന്നാണ് എന്റെ മശീഅത്തെങ്കില്‍ നിനക്കെന്ത് എന്നാണ്.
24ഈ സ്വഹാബി തന്നെയാണ് ഈ കാര്യങ്ങള്‍ക്കു ശഹാദത്ത് നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ ശഹാദത്ത് ഹഖാണെന്നു ഞങ്ങള്‍ക്കറഫാണ്.
25ഈസാ അൽ മസീഹ് ചെയ്ത കസീറായ അമലുകളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ കിത്താബുകള്‍ ഉള്‍ക്കൊള്ളാന്‍ ദുനിയാവിനുതന്നെ സാധിക്കാതെവരുമെന്ന് ഞാൻ കരുതുന്നു.