യഹിയ്യാ 1  

കലിമത്തുള്ളാ മനുഷ്യനായി

1 1ആദിയില്‍ കലാം ഉണ്ടായിരുന്നു; കലാം അള്ളാഹുവിനോടു കൂടെയായിരുന്നു; കലാം അള്ളാഹുവാായിരുന്നു. 2അങ്ങുന്നു ആദിയില്‍ അള്ളാഹുവിനോടു കൂടെയായിരുന്നു. 3സമസ്തവും കലിമത്തുള്ളയിലൂടെ ഉണ്ടായി; ഒന്നും അൽ ഈസായെക്കൂടാതെ ഉണ്ടായിട്ടില്ല. 4ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അല്‍ മസീഹിൽ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.

6അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേരു യഹ്യാ എന്നാണ്. 7അദ്ദേഹം സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അദ്ദേഹം വഴി എല്ലാവരും വിശ്വസിക്കാന്‍. 8അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.

9എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. 10അദ്ദേഹം ലോകത്തിലായിരുന്നു. ലോകം അൽ ഈസായിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അൽ ഈസയെ അറിഞ്ഞില്ല. 11ഈസാ അൽ മസീഹ് സ്വജനത്തിന്‍റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ ഈസാ അൽ മസീഹിനെ സ്വീകരിച്ചില്ല. 12തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, അള്ളാഹുവിന്‍റെ മക്കളാകാന്‍ ഈസാ അൽ മസീഹ് കഴിവു നല്‍കി. 13അവര്‍ ജനിച്ചതു രക്തത്തില്‍ നിന്നോ ശാരീരികാഭിലാഷത്തില്‍ നിന്നോ പുരുഷന്‍റെ ഇച്ഛയില്‍ നിന്നോ അല്ല, അള്ളാഹുവില്‍ നിന്നത്രേ.

14കലിത്തുള്ള മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അദ്ദേഹത്തിന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - ഫദുലുൽ ഇലാഹും ഹഖും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍േറതുമായ മഹത്വം. 15യഹ്യാ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബിക്കു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചു പറഞ്ഞു: ഇദ്ദേഹത്തെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു. 16ഈസാ അൽ മസീഹിൻറെ പൂര്‍ണതയില്‍ നിന്നു നാമെല്ലാം ഫദുലുൽ ഇലാഹിനുമേല്‍ ഫദുലുള്ളാ സ്വീകരിച്ചിരിക്കുന്നു. 17എന്തുകൊണ്ടെന്നാല്‍, ശരീഅത്ത് മൂസാ നബി (അ) വഴി നല്‍കപ്പെട്ടു; ഫദുലുള്ളായും ഹഖുമാകട്ടെ, ഈസാ അല്‍ മസീഹ് വഴി ഉണ്ടായി. 18അള്ളാഹുവിനെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന അള്ളാഹു തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

സ്നാപക യഹ്യാെവിന്‍റെ സാക്ഷ്യം

19നീ ആരാണ് എന്നു ചോദിക്കാന്‍ യൂദര്‍ ജറുസലെമില്‍ നിന്നു പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യഹ്യാെവിന്‍റെ സാക്ഷ്യം ഇതായിരുന്നു 20ഞാന്‍ അല്‍ മസീഹ് അല്ല, അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഇലിയാസ് നബി (അ) ആണോ? അല്ല എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: 21എങ്കില്‍, നീ ആ നബി ആണോ? അല്ല എന്ന് അദ്ദേഹം മറുപടി നല്‍കി. 22അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചു തന്നെ നീ എന്തു പറയുന്നു? 23അദ്ദേഹം പറഞ്ഞു: യസ്സയ്യാ നബി (അ) പറഞ്ഞതുപോലെ, അള്ളാഹുവിന്‍റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണു ഞാന്‍.

24ഫരിസേയരാണ് അവരെ അയച്ചത്. 25അവര്‍ അദ്ദേഹത്തോടു ചോദിച്ചു: നീ അല്‍ മസ്സീഹോ, ഇലിയാസോ ആ നബിയോ അല്ലെങ്കില്‍, പിന്നെ ഗുസല്‍ നല്‍കാന്‍ കാരണമെന്ത്? 26യഹ്യാ നബി (അ) പറഞ്ഞു: ഞാന്‍ ജലം കൊണ്ടു ഗുസല്‍ നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. 27എന്‍റെ പിന്നാലെ വരുന്ന നബിയുടെ ചെരിപ്പിന്‍റെവാറഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല. 28യഹ്യാ നബി (അ) ഗുസല്‍ നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്‍റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.

അള്ന്‍ളാഹുവിൻറെ കുഞ്ഞാട് (കുർബാനുള്ളാ)

29അടുത്ത ദിവസം ഈസാ അൽ മസീഹ് തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് അദ്ദേഹം പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന അള്ളാഹുവിന്‍റെ കുഞ്ഞാട് (കുർബാനുള്ളാ). 30എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇദ്ദേഹത്തെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പു തന്നെ ഇദ്ദേഹമുണ്ടായിരുന്നു. 31ഞാനും ഇദ്ദേഹത്തെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇദ്ദേഹത്തെ ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ ഗുസല്‍ നല്‍കുന്നത്. 32റൂഹ് പ്രാവിനെപ്പോലെ ജന്നത്തില്‍ നിന്ന് ഇറങ്ങിവന്ന് ഈസാ അൽ മസീഹിന്‍റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യഹ്യാ സാക്ഷ്യപ്പെടുത്തി. 33ഞാന്‍ ഈസാ അൽ മസീഹിനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലം കൊണ്ടു ഗുസല്‍ നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: റൂഹ് ഇറങ്ങിവന്ന് ആരുടെ മേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അദ്ദേഹമാണു റൂഹുല്‍ ഖുദ്ദൂസു കൊണ്ടു ഗുസല്‍ നല്‍കുന്നവന്‍. 34ഞാന്‍ അതു കാണുകയും ഈസാ അൽ മസീഹ് അള്ളാഹുവിന്‍റെ പുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആദ്യസഹാബാക്കള്‍

35അടുത്ത ദിവസം യഹ്യാ നബി (അ) തന്‍റെ സഹാബാക്കളില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ 36ഈസാ അൽ മസീഹ് നടന്നു വരുന്നതു കണ്ടു പറഞ്ഞു: ഇതാ, അള്ളാഹുവിന്‍റെ കുഞ്ഞാട് (കുർബാനുള്ളാ)! 37അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു സാഹബാക്കള്‍ ഈസാ അൽ മസീഹിനെ അനുഗമിച്ചു. 38ഈസാ അൽ മസീഹ് തിരിഞ്ഞ്, അവര്‍ തന്‍റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ - ഉസ്താദ്. എന്നാണ് ഇതിനര്‍ഥം - അങ്ങ് എവിടെയാണു വസിക്കുന്നത്? 39അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അൽ മസീഹ് വസിക്കുന്നിടം കാണുകയും അന്ന് അൽ ഈസാനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു. 40യഹ്യാ നബി (അ) പറഞ്ഞതു കേട്ട് അൽ മസീഹിനെ അനുഗമിച്ച ആ രണ്ടുപേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്‍റെ സഹോദരന്‍ അന്ത്രയോസായിരുന്നു. 41അവന്‍ ആദ്യമേ തന്‍റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ ഈസാ -അല്‍ -മസ്സീഹിനെ കണ്ടു എന്നു പറഞ്ഞു. 42അവനെ ഈസാ അൽ മസീഹിന്‍റെ അടുത്തു കൊണ്ടുവന്നു. ഈസാ അൽ മസീഹ് അവനെ നോക്കി പറഞ്ഞു: നീ യഹ്യാെന്‍റെ പുത്രനായ ശിമയോനാണ്. കേപ്പാ - പാറ - എന്നു നീ വിളിക്കപ്പെടും.

പീലിപ്പോസും നഥാനയേലും

43പിറ്റേദിവസം ഈസാ അൽ മസീഹ് ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോള്‍ ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. 44പീലിപ്പോസ് അന്ത്രയോസിന്‍റെയും പത്രോസിന്‍റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു. 45പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മൂസാ നബി (അ) തൗറാത്തിലും നബിമാരുടെ മറ്റ് ഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അൽ മസീഹ് നെ - ജോസഫിന്‍റെ മകന്‍, നസറത്തില്‍ നിന്നുള്ള ഈസായെ - ഞങ്ങള്‍ കണ്ടു. 46നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! 47നഥാനയേല്‍ തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് ഈസാ അൽ മസീഹ് അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍! 48അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അത്തി മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. 49നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ഇബ്നുള്ളാ ആണ്; ഇസ്രായേലിന്‍റെ രാജാവാണ്. 50ഈസാ അൽ മസീഹ് പറഞ്ഞു: അത്തി മരത്തിന്‍റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതു കൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും. 51ഈസാ അൽ മസീഹ് തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ജന്നത്ത് തുറക്കപ്പെടുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ മലക്കുകള്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.


Footnotes