യാഖൂബ് 2  

പക്ഷപാതത്തിനെതിരേ

2 1എന്റെ അൽ മുഅമിനീൻ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്. 2നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണ മോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. 3നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്‍ക്കുക എന്നോ എന്റെ പാദ പീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. 4അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ട വിചാരങ്ങള്‍ പുലര്‍ത്തുന്ന വിധി കര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്? 5എന്റെ പ്രിയ സഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത മാമലക്കത്തുള്ളായിലെ അവകാശികളും ഈമാനില്‍ സമ്പന്നരുമായി അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തെരഞ്ഞെടുത്തത് ദുനിയാവിലെ പാവപ്പെട്ടവരെയല്ലേ? 6എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെ ന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നത് അവരല്ലേ? 7നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നത് അവരല്ലേ?

8നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന കിത്താബുൽ ആയത്തിലെ ലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍ യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു. 9നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ പാപം ചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. 10ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. 11എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്‍പിച്ചവന്‍ തന്നെ കൊല്ലരുത് എന്നും കല്‍പിച്ചിട്ടില്ലേ? നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു. 12സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. 13കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യ രഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു.

ഈമാനും പ്രവൃത്തിയും

14എന്റെ സഹോദരരേ, ഈമാനുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ ഈമാന് അവനെ രക്ഷിക്കാന്‍ കഴിയുമോ? 15ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ 16നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? 17പ്രവൃത്തികള്‍ കൂടാതെയുള്ള ഈമാൻ അതില്‍ തന്നെ നിര്‍ജീവമാണ്.

18എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു ഈമാനുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ ഈമാൻ എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ ഈമാൻ നിന്നെ കാണിക്കാം. 19അള്ളാഹു സുബുഹാന തഅലാ ഏകനാണെന്നു നീ ഈമാൻ വെക്കുന്നു; അതു നല്ലതുതന്നെ. ഇബിലീസും അങ്ങനെ ഈമാൻ വെക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു. 20മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള ഈമാൻ ഫല രഹിതമാണെന്നു നിനക്കു തെളിയിച്ചു തരേണ്ടതുണ്ടോ? 21നമ്മുടെ അബ്ബാ ഇബ്രാഹീം പീഠത്തിന്‍മേല്‍ ഖുർബാനിയര്‍പ്പിച്ചതുവഴിയല്ലേ? 22അവന്റെ ഈമാൻ അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും ഈമാൻ പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടുവെന്നും നിങ്ങള്‍ അറിയുന്നുവല്ലോ. 23ഇബ്രാഹീം അള്ളാഹുവില്‍ ഈമാൻ വെച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്ന തിരുവെഴുത്തു നിറവേറി. അവന്‍ അള്ളാഹുവിന്റെ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയും ചെയ്തു. 24മനുഷ്യന്‍ ഈമാൻ കൊണ്ടു മാത്രമല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു. 25റാഹാബ് എന്ന വേശ്യ, ദൗത്യ വാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയും ചെയ്ത പ്രവൃത്തികള്‍ മൂലമല്ലേ നീതീകരിക്കപ്പെട്ടത്? 26റൂഹില്ലാത്ത ശരീരം മൃതമായിരിക്കുന്നതു പോലെ പ്രവൃത്തി കൂടാതെയുള്ള ഈമാനും മൃതമാണ്.


Footnotes