ഇബ്രാനി 8  

ഈസാ അൽ മസീഹ് പുതിയ ഉടമ്പടിയുടെ മധ്യസ്ഥന്‍

8 1ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: ജന്നത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാന ഇമാം നമുക്കുണ്ട്. 2അവന്‍ വിശുദ്ധ വസ്തുക്കളുടെയും മനുഷ്യ നിര്‍മിതമല്ലാത്തതും റബ്ബുൽ ആലമീനാല്‍ സ്ഥാപിതവുമായ സത്യ കൂടാരത്തിന്റെയും ശുശ്രൂഷകനാണ്. 3പ്രധാന ഇമാംമാര്‍ കാഴ്ച കളും ഖുർബാനികളും സമര്‍പ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. 4അവന്‍ ദുനിയാവില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകളര്‍പ്പിക്കുന്ന ഇമാംമാര്‍ അവിടെ ഉള്ളതുകൊണ്ടു ഇമാമേ ആകുമായിരുന്നില്ല. 5ജന്നത്തിലെ വസ്തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മൂസാ നബി കൂടാരം തീര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഇപ്രകാരം അവനെ ഉപദേശിച്ചു: പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം ചെയ്യാന്‍ ശ്രദ്ധിച്ചുകൊള്ളുക. 6ഇപ്പോഴാകട്ടെ, റബ്ബുൽ ആലമീൻ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു ശുശ്രൂഷകസ്ഥാനവും അവനു ലഭിച്ചിരിക്കുന്നു. 7ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല.

8അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളിചെയ്യുന്നു: റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ഇസ്രായിലാഹ് കുടുംബവും ജൂദാ കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു. 9ആ ഉടമ്പടി, അവരുടെ പിതാക്കന്‍മാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആദിവസം അവരുമായി ചെയ്ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍, 10റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്ധിച്ചില്ല. റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്‌സില്‍ ഞാന്‍ സ്ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു മഅബൂദായിരിക്കും, അവര്‍ എനിക്കു ജനവും. 11ആരും തന്റെ സഹ പൗരനെയോ സഹോദരനെയോ റബ്ബുൽ ആലമീനെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയവന്‍ വരെ എല്ലാവരും എന്നെ അറിയും. 12അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ റഹമത്തുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.

13പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതുകൊണ്ട് ആദ്യത്തേതിനെ അവൻ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ വേഗം അപ്രത്യക്ഷമാകും.


Footnotes