ഇബ്രാനി 7
മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം ഇമാം
7 1രാജാക്കന്മാരെ വധിച്ചതിനു ശേഷം മടങ്ങിവന്ന ഇബ്രാഹീമിനെ കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ മഅബൂദ് അള്ളാഹുവിന്റെ ഇമാമുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. 2സകലത്തിന്റെയും ദശാംശം ഇബ്രാഹീം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്ഥം. 3അവനു ബാപ്പയോ ഉമ്മയോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ഹബീബുള്ള അൽ ഖരീമിനു സദൃശനായ അവന്‍ എന്നേക്കും ഇമാമാണ്.
4അവന്‍ എത്ര വലിയവന്‍ എന്നു കാണുവിന്‍! അൽ അൻമ്പിയാ അബ്ബാ ഇബ്രാഹീം യുദ്ധത്തില് പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ. 5ലേവിയുടെ പുത്രന്മാരില് ഇമാം സ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും ഇബ്രാഹീമിന്റെ മക്കളുമായിരുന്ന ജനങ്ങളില് നിന്നുപോലും ദശാംശം വാങ്ങാന്‍ നിയമത്തിന്റെ അനുശാസനം ഉണ്ടായിരുന്നു. 6എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക് ഇബ്രാഹീമില്‍ നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനം സ്വീകരിച്ചിരുന്ന ഇബ്രാഹീമിനെ അനുഗ്രഹിക്കുകയും ചെയ്തു. 7ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല. 8ലേവ്യ ഇമാമാംമാരുടെ കാര്യത്തില്‍ മരണമുള്ള മനുഷ്യരാണ് ദശാംശം വാങ്ങുന്നത്. മെല്‍ക്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്ഷ്യമുള്ളവന്‍ വാങ്ങുന്നു. 9ദശാംശം വാങ്ങിയിരുന്ന ലേവി പോലും ഇബ്രാഹീമിലൂടെ ദശാംശം കൊടുത്തു എന്നു പറയാവുന്നതാണ്. 10എന്തെന്നാല്‍, മെല്‍ക്കിസെദേക്ക് ഇബ്രാഹീമിനെ കണ്ടുമുട്ടുമ്പോള്‍ ലേവി ഇബ്രാഹീമിന്റെ അജാതസന്താനം ആയിരുന്നു.
11ലേവ്യ ഇമാമി വഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്‍കപ്പെട്ടത്. ആ ഇമാമിവഴി പൂര്‍ണത പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, ഹാറൂന്റെ ക്രമത്തില്‍ നിന്നു വ്യത്യസ്തമായി മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം വേറൊരു ഇമാം ഉണ്ടാവുക ആവശ്യമായിരുന്നോ? 12ഇമാമിയില്‍ വ്യത്യാസം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു. 13ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്. ആ വംശത്തില് നിന്നാകട്ടെ ആരും ഖുർബാനി പീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടുമില്ല. 14നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള ജനിച്ചതു ജൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്റെ ഇമാമിത്വത്തെക്കുറിച്ചു മൂസാ നബി ഒന്നും പറഞ്ഞിട്ടില്ല.
15മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില് മറ്റൊരു ഇമാം പ്രത്യക്ഷനാകുന്നതില്‍ നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു. 16ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണ് ഇമാമായത്. 17എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും ഇമാമാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.
18ആദ്യകല്‍പന അസാധുവാക്കപ്പെട്ടത് അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടാണ്. 19നിയമം ഒന്നിനെയും പൂര്‍ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രേഷ്ഠവും അള്ളാഹുവിലേക്കു നമ്മെ അടുപ്പിക്കുന്നതുമായ പ്രത്യാശ അതിന്റെ സ്ഥാനത്തു നിലവില്‍വന്നു.
20അതും ശപഥത്തോടുകൂടെയാണ്. മുന്‍പു ഇമാമായവര്‍ ശപഥം കൂടാതെയാണ് തങ്ങളുടെ സ്ഥാനം ഏറ്റത്. 21ഇവനാകട്ടെ, റബ്ബുൽ ആലമീൻ ശപഥം ചെയ്തിട്ടുണ്ട്, അവന്‍ മനസ്‌സു മാറ്റുകയില്ല, നീ എന്നേക്കും ഇമാമാണ് എന്നു തന്നോടു പറഞ്ഞവന്റെ ശപഥത്തോടുകൂടെയാണ് ഇമാമായത്.
22ഇതു കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ശ്രേഷ്ഠമായ ഒരു ഉടമ്പടിക്ക് അച്ചാരമാക്കുന്നു.
23മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില് തുടരാന്‍ മരണം അവരെ അനുവദിച്ചില്ല. 24ഈസാ അൽ മസീഹാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതു കൊണ്ട് അവന്റെ ഇമാമിത്വം കൈമാറപ്പെടുന്നില്ല. 25തന്നിലൂടെ അള്ളാഹുവിനെ സമീപിക്കുന്നവരെ പൂര്ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
26പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവനും ജന്നത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനഇമാം നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. 27അന്നത്തെ പ്രധാന ഇമാംമാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്ക്കു വേണ്ടിയും അനുദിനം അവന്‍ ഖുർബാനിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ഖുർബാനിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ 28മനുഷ്യരെയാണ് പ്രധാന ഇമാംമാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട ഹബീബുള്ള അൽ ഖരീബിനെ നിയോഗിക്കുന്നു.