ഇബ്രാനി 5
5 1ജനങ്ങളില് നിന്നു ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന ഇമാം, ദീനി കാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ഖുർബാനികളും തഹിയ്യത്തുകളും അര്‍പ്പിക്കാനാണ്. 2അവന്‍ തന്നെ ബലഹീനനായതു കൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും. 3ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ ഖത്തീഅകൾക്കു വേണ്ടിയെന്ന പോലെ, സ്വന്തം ഖത്തീഅകൾക്കു വേണ്ടിയും ഖുർബാനി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. 4ഹാറൂനെപ്പോലെ അള്ളാഹുവിനാല്‍ വിളിക്കപ്പെടുകയല്ലാതെ ആരും നഫ്സിയായി ഈ ബഹുമതി ഏറ്റെടുക്കുകയല്ല.
5അതുപോലെ തന്നെ, കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹും പ്രധാന ഇമാമാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്. കാണുക സബൂർ 2:7
6അവിടുന്ന് വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ അബദിയായി ഇമാമാണ്. കാണുക സബൂർ 110:4
7തന്റെ ഐഹിക ജീവിതകാലത്ത് അൽ മസീഹാ, മരണത്തില് നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും കബീറായ വിലാപത്തോടും കൂടെ ദുആകളും യാചനകളും തഖ്ദീം ചെയ്തു. അവന്റെ അള്ളാഹുവിലുള്ള ഭയംമൂലം അവന്റെ ദുആ കേട്ടു. 8ഹബീബായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ ഇത്വാഅത്ത് അഭ്യസിച്ചു. 9പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി. 10എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാന ഇമാമായി അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലായാല്‍ നിയോഗിക്കപ്പെട്ടു.
ഈമാൻ ത്യാഗത്തിനെതിരേ
11ഇതേക്കുറിച്ച് ഇനിയും കസീറായി ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില് പിന്നോക്കമായതു കൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്. 12ഇതിനകം നിങ്ങളെല്ലാവരും മുഅലീമുകളാകേണ്ടിയിരുന്നവരാണ്. പക്‌ഷേ, കനൂനള്ളാഹുവിന്റെ പ്രഥമ തഅലീമുകള്‍പോലും നിങ്ങളെ വീണ്ടും തഅലീം നൽകാൻ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല. 13പാലു കുടിച്ചു ജീവിക്കുന്നവന്‍ അദ്ൽന്റെ കലിമ വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന്‍ ശിശുവാണ്. 14കട്ടിയുള്ള ഒചീനം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ഖുവ്വത്ത് വിശേഷങ്ങളുടെ പരിശീലനത്താല്‍ ഖൈറ് തിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്.