സൂറ അൽ-വജ്ഹ 7
ജലപ്രളയം
7 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) നൂഹ് നബി (അ) യോട് അരുളിച്ചെയ്തു:നീയും കുടുംബവും കപ്പലില്‍ പ്രവേശിക്കുക. ഈ തലമുറയില് നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു. 2ഭൂമുഖത്ത് അവയുടെ വംശം നില നിര്‍ത്താന്‍ വേണ്ടി ശുദ്ധിയുള്ള സര്‍വ മൃഗങ്ങളിലും നിന്ന് ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്ധിയില്ലാത്ത മൃഗങ്ങളില് നിന്ന് ആണും പെണ്ണുമായി ഒരു ജോഡിയും 3ആകാശത്തിലെ പറവകളില്‍നിന്ന് പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടു പോവുക. 4ഏഴു ദിവസവും കൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്ടിച്ച സകല ജീവജാലങ്ങളെയും ഭൂതലത്തില്‍ നിന്നു തുടച്ചു മാറ്റും. 5അള്ളാഹു കല്‍പിച്ചതെല്ലാം നൂഹ്[b] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) ചെയ്തു.
6നൂഹ് നബി (അ) യ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. 7വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന് നൂഹ് നബി (അ) യും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും കപ്പലില്‍ കയറി. 8അള്ളാഹു കല്പിച്ചതു പോലെ ശുദ്ധിയുള്ളവയും 9അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നൂഹ് നബി (അ) യോടു കൂടെ കപ്പലില്‍ കയറി. 10ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില് വെള്ളം പൊങ്ങിത്തുടങ്ങി.
11നൂഹ് നബി (അ) യുടെ ജീവിതത്തിന്‍െറ അറുനൂറാം വര്ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്‍െറ ജാലകങ്ങള്‍ തുറന്നു. 12നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു. 13അന്നു തന്നെ നൂഹ് നബി (അ) യും ബീവിയും അവന്‍െറ പുത്രന്മാരായ സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , ഹൂദ് നബി (അ), ആദ് എന്നിവരും അവരുടെ ബീവിമാരും കപ്പലില്‍ കയറി. 14അവരോടൊത്ത് എല്ലായിനം വന്യ മൃഗങ്ങളും കന്നു കാലികളും ഇഴജന്തുക്കളും പക്ഷികളും കപ്പലില്‍ കടന്നു. 15ജീവനുള്ള സകല ജഡത്തിലും നിന്ന് ഈരണ്ടു വീതം നൂഹ് നബി (അ) യോടുകൂടി കപ്പലില്‍ കടന്നു. 16സകല ജീവജാലങ്ങളും, നൂഹ് നബി (അ) യോടു അള്ളാഹു കല്‍പിച്ചിരുന്നതു പോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. അള്ളാഹു നൂഹ് നബി (അ) യെ കപ്പലിലടച്ചു.
17വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; കപ്പല് പൊങ്ങി ഭൂമിക്കു മുകളിലായി. 18ഭൂമിയില് ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. കപ്പല് വെള്ളത്തിനു മീതേയൊഴുകി. 19ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന് കീഴേ തലയുയര്‍ത്തി നിന്ന സകല പര്വതങ്ങളും വെള്ളത്തിനടിയിലായി. 20പര്വതങ്ങള്ക്കു മുകളില് പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു. 21ഭൂമുഖത്തു ചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി. 22കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു. 23ഭൂമുഖത്തു നിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നൂഹ് നബി (അ) യും അവനോടൊപ്പം കപ്പലിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. 24വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടു നിന്നു.