സൂറ അൽ-വജ്ഹ 6  

തിന്‍മ വര്‍ധിക്കുന്നു

6 1മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ 2സത്യ നിഷേധികളുടെ പുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് സന്മാര്‍ഗത്തിലുള്ളവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ബീവിമാരായി സ്വീകരിച്ചു. 3അപ്പോള്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തഅലാ പറഞ്ഞു: എന്‍െറ സൂറത്ത് മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ മണ്ണകൊണ്ട് നിര്‍മിക്കപെട്ടവനാണ്. അവന്‍െറ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും. 4സന്മാര്‍ഗത്തിലുള്ളവര്‍ സത്യ നിഷേധികളുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജിച്ച പ്രബലന്‍മാര്‍.

5ഭൂമിയില്‍ മനുഷ്യന്‍െറ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍െറ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും അള്ളാഹു കണ്ടു. 6ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ അള്ളാഹു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു. 7അള്ളാഹു അരുളിച്ചെയ്തു: എന്‍െറ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു. 8എന്നാല്‍, നൂഹ്[b] യഥാർത്ഥ ഹീബ്രു: נֹ֗חַ (nōaḥ) നബി (അ) ക്ക് അള്ളാഹുവിന്‍െറ രിസാലത്തും നുബുവ്വത്തും നല്‍കി.

9ഇതാണ് നൂഹ് നബി (അ) യുടെ വംശാവലി: നൂഹ് നബി (അ) നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ അള്ളാഹുവിന്‍റെ മാര്‍ഗത്തില്‍ നടന്നു. 10നൂഹ് നബി (അ) ക്കു മൂന്നു പുത്രന്‍മാരുണ്ടായി: സാം[c] യഥാർത്ഥ ഹീബ്രു: שֵׁ֖ם (šêm) , ഹൂദ് നബി (അ), ആദ്‌.

11അള്ളാഹുവിന്‍െറ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി. 12ഭൂമി ദുഷിച്ചുപോയെന്നു അള്ളാഹു കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി.

നൂഹ് നബി (അ) യുടെ കപ്പല്‍

13അള്ളാഹു നൂഹ് നബി (അ) യോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍ മൂലം ലോകം അധര്‍മം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടു കൂടി അവരെ ഞാന്‍ നശിപ്പിക്കും. 14ഗോഫെര്‍മരംകൊണ്ടു നീയൊരു കപ്പലുണ്ടാക്കുക. അതില്‍ മുറികള്‍ തിരിക്കുക. അതിന്‍െറ അകത്തും പുറത്തും പശ തേയ്ക്കണം. 15ഇങ്ങനെയാണ് അതുണ്ടാക്കേണ്ടത്: മുന്നൂറു മുഴം നീളം, അമ്പതു മുഴം വീതി, മുപ്പതു മുഴം ഉയരം. 16മേല്‍ക്കൂരയില്‍ നിന്ന് ഒരു മുഴം താഴെ കപ്പലിനൊരു ജനലും വശത്തൊരു വാതിലും വയ്ക്കണം. താഴേയും മേലേയും നടുവിലുമായി മൂന്നു തട്ടായി വേണം കപ്പലുണ്ടാക്കാന്‍. 17ഭൂതലത്തിലെല്ലാം ഞാനൊരു ജലപ്രളയം വരുത്താന്‍ പോകുന്നു. ആകാശത്തിനു കീഴേ ജീവ ശ്വാസമുള്ള എല്ലാ ജഡവും ഞാന്‍ നശിപ്പിക്കും. ഭൂമുഖത്തുള്ളതെല്ലാം നശിക്കും. 18എന്നാല്‍ നീയുമായി ഞാനെന്‍െറ ഉടമ്പടി ഉറപ്പിക്കും. നീ കപ്പലില്‍ കയറണം; നിന്‍െറ കൂടെ നിന്‍െറ ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും. 19എല്ലാ ജീവ ജാലങ്ങളിലും നിന്ന് ആണും പെണ്ണുമായി ഈരണ്ടെണ്ണത്തെയും നീ കപ്പലില്‍ കയറ്റി സൂക്ഷിക്കണം. 20എല്ലായിനം പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും സംരക്ഷിക്കപ്പെടേണ്ടെതിന് ഈരണ്ടെണ്ണം നിന്‍െറ കൂടെ വരട്ടെ. 21നിനക്കും അവയ്ക്കും ആഹാരത്തിനു വേണ്ടി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കണം.

22അള്ളാഹു കല്‍പിച്ചതുപോലെ തന്നെ നൂഹ് നബി (അ) പ്രവര്‍ത്തിച്ചു.


Footnotes