സൂറ അൽ-വജ്ഹ 50

בְּרֵאשִׁית (Bereshit)

യാഖൂബിനെ ഖബറടക്കുന്നു

50 1യൂസുഫ് തന്‍റെ പിതാവിന്‍റെ മുഖത്തേയ്ക്കു കമിഴ്ന്നു വീണു കരഞ്ഞുകൊണ്ട് അവനെ തഖ്ബീൽ ചെയ്തു. 2അവന്‍ തന്‍റെ ഇബാദായ വൈദ്യന്‍മാരോടു പിതാവിന്‍റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശാന്‍ അംറ് ചെയ്തു. അവര്‍ അങ്ങനെ ചെയ്തു. 3അതിനു അർബഊന ദിവസമെടുത്തു. കാരണം, പരിമള ദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം. മിസ്രുകാര്‍ എഴുപതു യൌമിൽ അവനെയോര്‍ത്തു ബുകാഅ് ചെയ്തു.

4അവനു വേണ്ടിയുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍, യൂസുഫ് ഫിർഔന്‍റെ വീട്ടുകാരോടു പറഞ്ഞു: നിങ്ങള്‍ എന്നില്‍ സംപ്രീതരാണെങ്കില്‍ ദയവു ചെയ്ത് ഫിർഔനോട് ഇങ്ങനെ ഉണര്‍ത്തിക്കുക: 5എന്‍റെ അബ്ബ എന്നെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ്യിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ മരിക്കാറായി; കാനാന്‍ദേശത്ത് എനിക്കുവേണ്ടി ഞാന്‍ തയ്യാറാക്കിയിരിക്കുന്ന ഖബറിടത്തിൽത്തന്നെ നീ എന്നെ ഖബറടക്കണം. അതുകൊണ്ട്, ഞാന്‍ പോയി എന്‍റെ അബിനെ ഖബറടക്കട്ടെ; അതുകഴിഞ്ഞു ഞാന്‍ തിരിച്ചുവരും. 6ഫിർഔൻ പറഞ്ഞു: നീ പോയി അവന്‍ പ്രതിജ്ഞ ചെയ്യിച്ചതനുസരിച്ച് അവനെ ഖബറടക്കുക. 7യൂസുഫ് അബിനെ ഖബറടക്കാൻ പോയി. ഫിർഔന്‍റെ വേലക്കാരും കൊട്ടാരത്തിലെ ഹാകിമുകളും മിസ്ർലെ റഈസുമാരും അവനോടൊപ്പംപോയി. 8യൂസുഫിന്‍റെ വീട്ടുകാരും അഖുമാരും പിതാവിന്‍റെ അഹ് ല്ബൈത്തും അവന്‍റെ കൂടെ ഉണ്ടായിരുന്നു. കുട്ടികളും ആടുമാടുകളും മാത്രമേ കേസെം (ഗോഷെൻ) ബലദിൽ ശേഷിച്ചുള്ളൂ. 9മർകബുകളും കുതിരക്കാരും അവനെ ഇതിബാഅ് ചെയ്തു. അതു വലിയൊരു സംഘമായിരുന്നു. 10ഉർദൂന് അക്കരെയുള്ള അത്താദിലെ മെതിസ്ഥലത്തെത്തിയപ്പോള്‍ അവര്‍ ഉച്ചത്തില്‍ ബുകാഅ് ചെയ്തു. അവന്‍ സബ്അത്ത് അയ്യാം പിതാവിനെയോര്‍ത്തു ബുകാഅ് ചെയ്തു. 11അന്നാട്ടുകാരായ കാനാന്യര്‍ അത്താദിന്‍റെ മെതിക്കളത്തില്‍ നടന്ന ഈ ഹദ്ദാദ് കേട്ടപ്പോള്‍, മിസ്ർകാര്‍ക്കു വളരെ ഗൗരവമുള്ള ഒരു വിലാപമാണിത് എന്നുപറഞ്ഞു. അതുകൊണ്ട്, ആ സ്ഥലത്തിന് ആബേല്‍ മിസ്രയിം എന്നു പേരുണ്ടായി. അതു ഉർദൂന് അക്കരെയാണ്. 12അങ്ങനെ, യാഖൂബ് ത്വലബാക്കിയതു പോലെ അവന്‍റെ ഔലാദുകള്‍ പ്രവര്‍ത്തിച്ചു. 13അവര്‍ അവനെ കാനാന്‍ ബലദിൽ കൊണ്ടു പോയി. മാമ്രേക്കു കിഴക്ക് മക്‌പെലായിലുള്ള ഹഖ്ലിലെ കഹ്ഫില്‍ ഖബറടക്കി. ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) ഹിത്യനായ എഫ്രോണില്‍ നിന്നു ഖബർസ്ഥാനു വേണ്ടി വയലുള്‍പ്പെടെ മീറാസായി വാങ്ങിയതാണ് ആ ഗുഹ. അബിനെ ഖബറടക്കിയതിനുശേഷം, 14യൂസുഫ് അഖുമാരും കൂടെപ്പോയ എല്ലാവരുമൊത്ത്, മിസ്ർലേക്കു റുജൂആയി.

15തങ്ങളുടെ അബ്ബ മരിച്ചപ്പോള്‍ യൂസുഫിന്‍റെ അഖുമാര്‍ പറഞ്ഞു: ഒരു പക്‌ഷേ, യൂസുഫ് നമ്മെ വെറുക്കുകയും നാം ചെയ്ത ദ്രോഹത്തിനെല്ലാം ബദൽ വീട്ടുകയും ചെയ്യും. 16അബ്ബ മൌത്താകുന്നതിനു മുമ്പ് ഇങ്ങനെ കല്‍പിച്ചിരുന്നു, എന്നുപറയാന്‍ അവര്‍ ഒരു ദൂതനെ അവന്‍റെ അടുത്തേക്കയച്ചു. 17യൂസുഫിനോടു പറയുക: അങ്ങയുടെ അഖുമാരുടെ തെറ്റുകളും ജറാമത്തുകളും ദയവായി അവരോടു ക്ഷമിക്കുക. അവര്‍ അങ്ങയെ ദ്രോഹിച്ചു. അങ്ങയുടെ പിതാവിന്‍റെ മഅബൂദിൻറെ അബ്ദുമാരുടെ ഖത്വഉകൾ പൊറുക്കണമെന്നു ഞങ്ങള്‍ ത്വലബ് ചെയ്യുന്നു. അവര്‍ ഇതു പറഞ്ഞപ്പോള്‍ യൂസുഫ് ബുകാഇലായി പോയി. 18സഹോദരന്‍മാര്‍വന്ന് അവന്‍റെ മുന്‍പില്‍ വീണുപറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ്. 19യൂസുഫ് പറഞ്ഞു: നിങ്ങള്‍ പേടിക്കേണ്ടാ, ഞാന്‍ മഅബൂദിൻറെ സ്ഥാനത്താണോ? 20നിങ്ങള്‍ എനിക്കു ശർറ് ചെയ്തു. പക്‌ഷേ, അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതു പോലെ അനേകം പേരുടെ ഹയാത്ത് രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. 21അതുകൊണ്ടു ബേജാറാകണ്ട, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഞാന്‍ പോറ്റിക്കൊള്ളാം. അങ്ങനെ, അവന്‍ അവരെ ധൈര്യപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.

യൂസുഫിന്‍റെ വഫാത്ത്

22യൂസുഫും അവന്‍റെ പിതാവിന്‍റെ അഹ് ല്ബൈത്തും മിസ്ർല്‍ പാര്‍ത്തു. യൂസുഫ് നൂറ്റിപ്പത്തു കൊല്ലം ജീവിച്ചു. 23തോയിബിൻറെ (എഫ്രായീം) മൂന്നാം ജീലിലെ ഔലാദുകളെ അവന്‍ കണ്ടു. മനാസ്‌സെയുടെ ഇബ്നായ മാക്കീറിന്‍റെ അത്വ്ഫാലും യൂസുഫിന്‍റെ മടിയില്‍ കിടന്നിട്ടുണ്ട്. 24യൂസുഫ് അഖുമാരോടു പറഞ്ഞു: ഞാന്‍ മരിക്കാറായി; എന്നാല്‍, അള്ളാഹു സുബുഹാന വതഅലാ[c] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) നിങ്ങളെ സന്ദര്‍ശിക്കും. ഇബ്രാഹീമിനും യിഷഹാക്കിനും യാഖൂബിനും മൌഊദ് ചെയ്ത നാട്ടിലേക്ക് അവിടുന്നു നിങ്ങളെ കൊണ്ടു പോകും. 25അള്ളാഹു സുബുഹാന വതഅലാ നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍, നിങ്ങള്‍ എന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നു കൊണ്ടു പോകണം, എന്നു തന്‍റെ അഖുമാരോടു പറഞ്ഞ് യൂസുഫ് അവരെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചു. 26നൂറ്റിപ്പത്തു വയസ്‌സായപ്പോള്‍ യൂസുഫ് വഫാത്തായി. അവര്‍ അവനെ പരിമള ദ്രവ്യം പൂശി മിസ്ർല്‍ ഒരു തഅബൂത്തിൽ സൂക്ഷിച്ചു.


Footnotes