സൂറ അൽ-വജ്ഹ 35

വീണ്ടും ബൈത്തുൽ ഇലാഹിൽ

35 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ യാഖൂബിനോട് അരുളിച്ചെയ്തു: ബൈത്തുൽ ഇലാഹിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്റെ അഖുവായ ഈസേരുവിൽ നിന്നു നീ ഓടി രക്ഷപെട്ടപ്പോള്‍ നിനക്കു ളുഹൂറാക്കപ്പെട്ട റബ്ബുൽ ആലമീന് അവിടെ ഒരു ഖുർബാനിപീഠം പണിയുക. 2അതുകൊണ്ട്, യാഖൂബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യ ആലിഹത്തുകളെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി ലിബസുകൾ മാറുക. നമുക്ക് ബൈത്തുൽ ഇലാഹിലേക്കു പോകാം. 3എന്റെ കഷ്ടപ്പാടില്‍ എന്റെ ദുആ ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നവനുമായ റബ്ബുൽ ആലമീന് ഞാന്‍ അവിടെ ഒരു ഖുർബാനി പീഠം പണിയും. 4തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവ വിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാഖൂബിനെ ഏല്‍പിച്ചു. അവന്‍ നബ്ലൂസിന് (ഷേക്കെം) ഖരീബത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ അവ കുഴിച്ചു മൂടി.

5അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ഇലാഹിനെ ഭയമായി. അതുകൊണ്ട് അവര്‍ സഫർ ചെയ്തപ്പോള്‍ ആരും യാഖൂബിൻറെ ഔലാദുകളെ പീഡിപ്പിച്ചില്ല. 6യാഖൂബും കൂടെയുണ്ടായിരുന്നവരും കാനാന്‍ അർളിൽ ബൈത്തുൽ ഇലാഹ്, അതായത് ലൂസ് എന്ന മകാനിൽ എത്തിച്ചേര്‍ന്നു. 7അവിടെ അവന്‍ ഒരു ഖുർബാനി പീഠം പണിയുകയും ആ സ്ഥലത്തിന് അൽ-ബൈത്ത് എന്നു പേരിടുകയും ചെയ്തു. കാരണം, സ്വന്തം സഹോദരനില്‍ നിന്ന് ഒളിച്ചോടിയപ്പോള്‍ അവിടെ വച്ചാണ് അള്ളാഹു സുബുഹാന തഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) അവനു പ്രത്യക്ഷപ്പെട്ടത്. 8റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു. ബൈത്തുൽ ഇലാഹിൻറെ വാദിയിൽ ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ ഖബറടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി.

9പാദാന്‍ആരാമില്‍ നിന്നു പോന്നപ്പോള്‍ അള്ളാഹു സുബുഹാന തഅലാ യാഖൂബിനു വീണ്ടും ളുഹൂറാക്കപ്പെട്ട്, അവനെ അനുഗ്രഹിച്ചു. 10അള്ളാഹു സുബുഹാന തഅലാ അവനോട് അരുളിച്ചെയ്തു: യാഖൂബ് എന്നാണ് നിന്റെ ഇസ്മ്. എന്നാല്‍, ഇനിമേലില്‍ യാഖൂബ് എന്നല്ല, യിസ്രായീൽ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ യിസ്രായീൽ എന്നു വിളിക്കപ്പെട്ടു. 11അള്ളാഹു സുബുഹാന തഅലാ അവനോടു വീണ്ടും അരുളിച്ചെയ്തു: ഞാന്‍ സര്‍വശക്തനായ മഅബൂദാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. ജനതയും ഖൌമിന്റെ ഗണങ്ങളും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. മലിക്കുകളും നിന്നില്‍ നിന്നു ജന്‍മമെടുക്കും. 12ഇബ്രാഹീമിനും യിഷഹാക്കിനും ഞാന്‍ നല്‍കിയ നാടു നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും ഞാന്‍ നല്‍കും. 13ബഅ്ദായായി, അള്ളാഹു സുബുഹാന തഅലാ അവനെ വിട്ടുപോയി. 14അവിടുന്നു തന്നോടു സംസാരിച്ച മകാനിൽ യാഖൂബ് കല്ലുകൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി. 15അതിന്‍മേല്‍ ഒരു പാനീയ ഖുർബാനിയര്‍പ്പിച്ച്, ദഹ്ൻ പകര്‍ന്നു. അള്ളാഹു സുബുഹാന തഅലാ തന്നോടു സംസാരിച്ച സ്ഥലത്തിന് യാഖൂബ് ബൈത്തുൽ ഇലാഹ് എന്നു പേരിട്ടു.

16ബൈത്തുൽ ഇലാഹിൽ നിന്ന് അവര്‍ സഫർ തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹീലിനു പ്രസവവേദന തുടങ്ങി. 17പ്രസവ മശഖ്ഖത്ത് കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും. 18എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ഹയാത്ത് വേര്‍പെടുന്ന വഖ്തിൽ, അവള്‍ അവനെ ബനോനി എന്നു ഇസ്മ് വിളിച്ചു. പക്‌ഷേ, അവന്റെ അബ്ബ അവനു ബിൻയാമിന്‍ എന്നാണു പേരിട്ടത്. 19റാഹീൽ വഫാത്തായി. ബേത്‌ലെഹം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള സബീലിൽ അവളെ ഖബറടക്കി. 20അവളുടെ ഖബറിൽ യാഖൂബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹീലിൻറെ ഖബറിലെ സ്മാരകസ്തംഭമായി നില്‍ക്കുന്നു. 21ബനൂ ഇസ്റായേൽ യാത്ര തുടര്‍ന്ന്, ഏദെര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചു. 22യിസ്രായീൽ ആ ബലദിൽ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ അബ്ബയുടെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. യിസ്രായീൽ അതറിയാനിടയായി.

യാഖൂബിൻറെ ഇബ്നുമാർ

23യാഖൂബിനു പന്ത്രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ലെയായുടെ ഇബ്നുമാർ: യാഖൂബിൻറെ കടിഞ്ഞൂല്‍ പുത്രന്‍ റൂബന്‍, ശിമയൂന്‍, ലീവി, യൂദാ, ഇസ്‌സാക്കാര്‍, സിബുലൂൻ. 24റാഹീലിൻറെ ഇബ്നുമാർ: യൂസുഫ്, ബിൻയാമിന്‍. 25റാഹീലിൻറെ പരിചാരികയായ ബില്‍ഹായുടെ ഇബ്നുമാർ: ദാന്‍, നഫ്താലി. 26ലെയായുടെ പരിചാരികയായ സില്‍ഫായുടെ ഇബ്നുമാർ: ഗാദ്, ആശീര്‍. യാഖൂബിന് പാദാന്‍ ആരാമില്‍വച്ചു ജനിച്ചമക്കളാണ് ഇവര്‍.

ഇഷഹാഖിൻറെ വഫാത്ത്

27യാഖൂബ് ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ തന്റെ അബ്ബയായ ഇഷഹാഖിൻറെ ഖരീബിലേക്കു പോയി. ഇബ്രാഹീമും ഇഷഹാഖും പാര്‍ത്തിരുന്നത് അവിടെയാണ്. 28ഇഷഹാഖിൻറെ ആയുഷ്‌കാലം നൂറ്റെണ്‍പതു വര്‍ഷമായിരുന്നു. 29ഇഷഹാഖ് വഫാത്തായി. വൃദ്ധനായ അവന്‍ തന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വഫാത്തായി സ്വന്തം ഖൌമിനോടു ചേര്‍ന്നു. വലദുകളായ യീസേരുവും യാഖൂബും അവനെ ഖബറടക്കി.


Footnotes