സൂറ അൽ-വജ്ഹ 23
സാറായുടെ വഫാത്ത്
23 1സാറായുടെ ഹയാത്ത് നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു. 2കാനാനിലുള്ള അൽ-ഹാലീൽ എന്നറിയപ്പെടുന്ന കിരിയാത്ത് അര്‍ബായില്‍വച്ച് അവള്‍ വഫാത്തായി. ഇബ്രാഹീം[a] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) സാറായെപ്പറ്റി വിലപിച്ചു. 3വഫാത്തായവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന് അവന്‍ ഹിത്യരോടു പറഞ്ഞു: 4ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്. മയ്യത്തായവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ഖബർസ്ഥാൻ തരുക. 5ഹിത്യര്‍ അവനോടു പറഞ്ഞു: ഉസ്താദ്, കേട്ടാലും. 6അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മയ്യത്തായവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയില് അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറ അങ്ങേക്കു നിഷേധിക്കില്ല. മയ്യത്തായവളെ അടക്കാന്‍ തടസ്സം നില്‍ക്കുകയുമില്ല. 7ഇബ്രാഹീം എഴുന്നേറ്റ് നാട്ടുകാരായ ഹിത്യരെ വണങ്ങി. 8അവന്‍ അവരോടു പറഞ്ഞു: ഞാന്‍ മയ്യത്തായവളെ ഇവിടെ ഖബറടക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, അഫ്റുആന ഇബ്നു സോഹാറിനോടു എനിക്കുവേണ്ടി മാധ്യസ്ഥ്യം പറയുക. 9അവന്‍ മക്‌പെലായില്‍ തന്റെ വയലിന്റെ അതിര്‍ത്തിയിലുള്ള ഗുഹ അതിന്റെ മുഴുവന്‍ വിലയ്ക്ക് എനിക്കു തരട്ടെ. ഖബഞസ്ഥാനായി ഉപയോഗിക്കാന്‍ അതിന്റെ കൈവശാവകാശം നിങ്ങളുടെ മുമ്പില്‍ വച്ച് അവന്‍ എനിക്കു നല്‍കട്ടെ.
10അഫ്റുആന ഹിത്യരുടെ ഇടയില്‍ ഇരിപ്പുണ്ടായിരുന്നു. ഹിത്യരും നഗരവാതിലിലൂടെ കടന്നുപോയ എല്ലാവരും കേള്‍ക്കേ അവന്‍ ഇബ്രാഹീമിനോടു പറഞ്ഞു: 11അങ്ങനെയല്ല, ഉസ്താദ്, ഞാന്‍ പറയുന്നതു കേള്ക്കുക. നിലവും അതിലുള്ള ഗുഹയും എന്റെ ആള്‍ക്കാരുടെ മുമ്പില്‍ വച്ച് അങ്ങേക്കു ഞാന്‍ തരുന്നു. അങ്ങയുടെ മയ്യത്തായവളെ ഖബറടക്കിക്കൊള്ളുക. 12ഇബ്രാഹീം നാട്ടുകാരെ കുമ്പിട്ടു വണങ്ങി. 13നാട്ടുകാര് കേള്‍ക്കേ അവന്‍ അഫ്റുആനോടു പറഞ്ഞു: നിങ്ങള്‍ എനിക്ക് അത് തരുമെങ്കില്‍ ദയചെയ്ത് ഞാന്‍ പറയുന്നതു കേള്ക്കുക. നിലത്തിന്റെ വില ഞാന്‍ തരാം. അതു സ്വീകരിക്കണം. മയ്യത്തായവളെ ഞാന്‍ അതില്‍ അടക്കിക്കൊള്ളാം. 14അഫ്റുആൻ ഇബ്രാഹീമിനോടു പറഞ്ഞു: 15ഉസ്താദ്, എന്റെ സ്ഥലത്തിനു നാനൂറു ഷെക്കല് വെള്ളിയേ വിലയുള്ളൂ. നാം തമ്മിലാവുമ്പോള്‍ അതു വലിയൊരു കാര്യമാണോ? അങ്ങയുടെ മയ്യത്തായവളെ സംസ്‌കരിച്ചുകൊള്ളുക. 16അഫ്റുആണിന്റെ വാക്ക് ഇബ്രാഹീം സ്വീകരിച്ചു. ഹിത്യര്‍ കേള്‍ക്കേ അഫ്റുആൻ പറഞ്ഞതുപോലെ നാനൂറു ഷെക്കല് വെള്ളി കച്ചവടക്കാരുടെയിടയിലെ നടപ്പനുസരിച്ച് അവന്‍ അഫ്റുആണിനു തൂക്കിക്കൊടുത്തു.
17മാമ്രേക്കു കിഴക്കുവശത്ത് മക്‌പെലായില്‍ അഫ്റുആണിനുണ്ടായിരുന്ന നിലം അതിന്റെ നാല് അതിര്‍ത്തികള്‍വരെയും, 18അതിലെ ഗുഹയും വൃക്ഷങ്ങളും സഹിതം ഹിത്യരുടെയും നഗരവാതില്‍ക്കല്‍ക്കൂടി കടന്നുപോയവരുടെയും മുമ്പാകെ വച്ച് ഇബ്രാഹീമിന് അവകാശമായിക്കിട്ടി. 19അതിനുശേഷം ഇബ്രാഹീം ബീവി സാറായെ കാനാന്‍ ദേശത്തു മാമ്രേയുടെ കിഴക്ക്, അൽ-ഹാലീലിൽ മക്‌പെലായിലെ വയലിലുള്ള ഗുഹയില് അടക്കി. 20ആ നിലവും അതിലെ ഗുഹയും ഇബ്രാഹീമിന് ഹിത്യരില്‍നിന്നു ഖബർസ്താനായി കൈവശം കിട്ടി.