സൂറ അൽ-വജ്ഹ 17  

സുന്നത്ത് കഴിപ്പിക്കല്‍

17 1ഇബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ളുഹൂറാക്കപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ അള്ളാഹുവാണ് ഞാന്‍; എന്‍െറ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. 2നീയുമായി ഞാന്‍ എന്‍െറ അഹ്ദ് വള്അ് ചെയ്യും. ഞാന്‍ നിനക്കു വളരെയേറെ ഔലാദുകളെ നല്‍കും. 3അപ്പോള്‍ ഇബ്രാം[b] യഥാർത്ഥ ഹീബ്രു: אַבְרָ֔ם (’aḇrām) . നബിയുടെ ആദ്യ പേരു ഇബ്രാം എന്നായിരുന്നു. പിന്നിടാണ് അള്ളാഹു ഇബ്രാഹീംഎന്ന പേര് നല്കിടയത്. അള്ളാഹുവിന് സുജൂദ് ചെയ്തു. അള്ളാഹു അവനോട് അരുളിച്ചെയ്തു: 4ഇതാ! നീയുമായുള്ള എന്‍െറ അഹ്ദ്: നീ അനവധി ഖൌമുകള്‍ക്കു പിതാവായിരിക്കും. 5ഇനിമേല്‍ നീ ഇബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്‍െറ ഇസ്മ് ഇബ്രാഹീം[c] യഥാർത്ഥ ഹീബ്രു: אַבְרָהָ֔ם (’aḇrāhām) എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ഖൌമുകളുടെ പിതാവാക്കിയിരിക്കുന്നു. 6നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ഉമ്മത്തുകള്‍ പുറപ്പെടും. 7മലിക്കുകളും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കു ബഅ്ദായായി നിന്‍െറ നസ് ലുകളും തമ്മില്‍ ജീൽ തലമുറയായി അബദിയായി ഞാന്‍ എന്‍െറ അഹ്ദ് വള്അ് ചെയ്യും; ഞാന്‍ അബദിയായി നിനക്കും നിന്‍െറ ഔലാദുകള്‍ക്കും ഇലാഹായിരിക്കും. 8നീ അജ്നബിയായി പാര്‍ക്കുന്ന ഈ കാനാന്‍ ദൌല മുഴുവന്‍ നിനക്കും നിനക്കു ബഅ്ദായായി നിന്‍െറ വലദുകള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ആരാധ്യനായിരിക്കുകയും ചെയ്യും.

9അള്ളാഹു ഇബ്രാഹീം നബി (അ) ത്തോടു അംറാക്കി: നീയും നിന്‍െറ നസ് ലുകളും ജീലുകളോളം എന്‍െറ അഹ്ദ് ഹിഫാളത്ത് ചെയ്യണം. 10നിങ്ങള്‍ പാലിക്കേണ്ട അഹ്ദ് ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും സുന്നത്ത് ചെയ്യണം. 11നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള അഹ്ദിന്റെ അടയാളമായിരിക്കും അത്. 12നിങ്ങളില്‍ എട്ടു യൌമിൽ പ്രായമായ ആണ്‍കുട്ടിക്കു സുന്നത്ത് ചെയ്യണം. നിന്‍െറ ബൈത്തിൽ പിറന്നവനോ, നിന്‍െറ സന്താനങ്ങളില്‍ പെടാത്ത വിലയ്ക്കു വാങ്ങിയ ഗരീബോ ആകട്ടെ, ജീലുകളോളം എല്ലാ പുരുഷന്‍മാര്‍ക്കും സുന്നത്ത് ചെയ്യണം. 13നിന്‍െറ ബൈത്തിൽ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും സുന്നത്ത് ചെയ്യപ്പെടണം. അങ്ങനെ എന്‍െറ അഹ്ദ് നിന്‍െറ ലഹ്മില്‍ അബദിയായ ഒരുടമ്പടിയായി നിലനില്‍ക്കും. 14സുന്നത്ത് ചെയ്യപ്പെടാത്ത റജുലിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളണം. അവന്‍ എന്‍െറ അഹ്ദ് ലംഘിച്ചിരിക്കുന്നു.

ഇസ്ഹാഖ് നബി (അ)

15അള്ളാഹു ഇബ്രാഹീം നബി (അ) ത്തോട് അരുളിച്ചെയ്തു: നിന്‍െറ സൌജത്ത് സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ ഇസ്മ് സാറാ (റ) എന്നായിരിക്കും. 16ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ഖൌമുകളുടെ മാതാവാകും. അവളില്‍നിന്നു ഖൌമുകളുടെ മലിക്കുകൾ ഉദ്ഭവിക്കും. 17അപ്പോള്‍ ഇബ്രാഹീം നബി (അ) കമിഴ്ന്നു വീണു ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ (റ) ഇനി പ്രസവിക്കുമോ? 18ഇബ്രാഹീം നബി (അ) അള്ളാഹുവോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി. 19അള്ളാഹു അരുളിച്ചെയ്തു: നിന്‍െറ സൌജത്ത് സാറാ (റ) തന്നെ നിനക്കൊരു പുത്രനെ പ്രസവിക്കും. നീ അവനെ ഇസ്ഹാഖ് എന്നു വിളിക്കണം. അവനുമായും അവന്‍െറ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു അഹ്ദ് വള്അ് ചെയ്യും. 20ഇസ്മായീല്‍[d] യഥാർത്ഥ ഹീബ്രു: יִשְׁמָעֵ֖אל (yišmā‘êl) നബി (അ) നുവേണ്ടിയുള്ള നിന്‍െറ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ മുബാറക്കാക്കിയിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്‍െറ ഔലാദുകളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍ നിന്നു ഞാനൊരു കബീറായ ഖൌമിനെ പുറപ്പെടുവിക്കും. 21എന്നാല്‍, സാറാ (റ) യില്‍നിന്ന് അടുത്ത സനത്ത് ഈ വഖ്തിൽ നിനക്കു ജനിക്കാന്‍പോകുന്ന ഇസ്ഹാഖുമായിട്ടാണ് എന്‍െറ അഹ്ദ് ഞാന്‍ സ്ഥാപിക്കുക.

22ഇബ്രാഹീം നബി (അ) ത്തോടു സംസാരിച്ചു കഴിഞ്ഞു അള്ളാഹു അവനെ വിട്ടുപോയി. 23അള്ളാഹു അംറ് ചെയ്തതുപോലെ ആ യൌമിൽ തന്നെ ഇബ്രാഹീം നബി (അ) ഴബ്നായ ഇസ്മായീലിനെയും തന്‍െറ ബൈത്തിൽ പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല രിജാലിനെയും സുന്നത്ത് കഴിപ്പിച്ചു. 24സുന്നത്ത് വഖ്തിൽ ഇബ്രാഹീം നബി (അ) ത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും 25ഇസ്മായീലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു. 26അന്നുതന്നെ ഇബ്രാഹീം നബി (അ) വും ഴബ്നായ ഇസ്മായീലും സുന്നത്ത് കഴിക്കപ്പെട്ടു. 27ഇബ്രാഹീം നബി (അ) ത്തിന്‍െറ വീട്ടിലെ എല്ലാ രിജാലും ബൈത്തിൽ പിറന്നവരും പരദേശികളില്‍ നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം സുന്നത്ത് കഴിക്കപ്പെട്ടു.


Footnotes