സൂറ അൽ-വജ്ഹ 15  

ഇബ്രാഹിമുമായി ഉടമ്പടി

15 1ഇബ്രാമിനു ദര്‍ശനത്തില്‍ അള്ളാഹുവിന്‍െറ അരുളപ്പാടുണ്ടായി: ഇബ്രാമേ, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്‍െറ പ്രതിഫലം വളരെ വലുതായിരിക്കും. 2ഇബ്രാം[a] യഥാർത്ഥ ഹീബ്രു: אַבְרָ֔ם (’aḇrām) . നബിയുടെ ആദ്യ പേരു ഇബ്രാം എന്നായിരുന്നു. പിന്നിടാണ് അള്ളാഹു ഇബ്രാഹീംഎന്ന പേര് നല്കിടയത്. ചോദിച്ചു: റബ്ബില്‍ ആലമീനായ തമ്പുരാനേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്കസുകാരന്‍ ഏലിയേസറാണ് എന്‍െറ വീടിന്‍െറ അവകാശി. 3ഇബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്‍െറ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍െറ അവകാശി. 4വീണ്ടും അവനു അള്ളാഹുവിന്‍െറ അരുളപ്പാടുണ്ടായി: നിന്‍െറ അവകാശി അവനായിരിക്കുകയില്ല; നിന്‍െറ മകന്‍ തന്നെയായിരിക്കും. 5അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടു വന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍െറ സന്താന പരമ്പരയും അതു പോലെയായിരിക്കും. 6അവന്‍ അള്ളാഹുവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.

7അവിടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായിത്തരാന്‍ വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍ നിന്നു കൊണ്ടുവന്ന അള്ളാഹുവാണു ഞാന്‍. 8അവന്‍ ചോദിച്ചു: റബ്ബില്‍[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) ആലമീനായ തമ്പുരാനേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും? 9അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളം പ്രാവിനെയും എനിക്കായി കൊണ്ടുവരുക. 10അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെ രണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല. 11പിണത്തിന്‍ മേല്‍ കഴുകന്‍മാര്‍ ഇറങ്ങിവന്നപ്പോള്‍ ഇബ്രാം അവയെ ആട്ടിയോടിച്ചു.

12സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ ഇബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു. 13അപ്പോള്‍ അള്ളാഹു[c] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്‍െറ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു കൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. 14എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും. 15നീ സമാധാനത്തോടെ നിന്‍െറ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്കരിക്കപ്പെടും. 16നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്ടത ഇനിയും പൂര്‍ത്തിയായിട്ടില്ല.

17സൂര്യന്‍ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോള്‍ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി. 18അന്നു അള്ളാഹു ഇബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്‍െറ സന്താന പരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തു നദി മുതല്‍ മഹാ നദിയായ യൂഫ്രട്ടീസ് വരെയുള്ള സ്ഥലങ്ങള്‍. 19കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍, 20ഹിത്യര്‍, പെരിസ്യര്‍, റഫായിം, 21അമോര്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, ജബൂസ്യര്‍ എന്നിവരുടെ പ്രദേശമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു.


Footnotes