സൂറ അൽ-ഹശ്ർ 25

ഖയാമത്തുൽ-ഇബാദ (വിശുദ്ധ കൂടാരം) നിര്‍മാണത്തിന് സ്വദഖ (കാണിക്ക)

25 1റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2എനിക്ക് ഒരു സ്വദഖ (കാണിക്ക) സമര്‍പ്പിക്കണമെന്ന് നീ യിസ്രായിലാഹ്യരോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള സ്വദഖ (കാണിക്ക) നീ സ്വീകരിക്കുക. 3അവരില്‍ നിന്നു സ്വീകരിക്കേണ്ട കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ്: സ്വര്‍ണം, വെള്ളി, ഓട്, 4നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം, 5ഊറയ്ക്കിട്ട മുട്ടാടിന്‍ തോല്, നിലക്കരടിത്തോല്, കരുവേലത്തടി, 6വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗന്ധ വസ്തുക്കള്‍, 7എഫോദും ഉരസ്ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - വൈഡൂര്യ രത്‌നങ്ങള്‍. 8ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക് ഒരു ഖയാമത്തുൽ-ഇബാദ (വിശുദ്ധകൂടാരം) സജ്ജമാക്കണം. 9ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം ഖയാമത്തുൽ-ഇബാദ (വിശുദ്ധ കൂടാരം) വും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്.

സാക്ഷ്യ (പേടകം); (താബൂത്-അൽഅഹദ്)

10കരുവേലമരം കൊണ്ട് ഒരു (പേടകം) താബൂത്-അൽഅഹദ് നിര്‍മിക്കണം. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം. 11ശുദ്ധിചെയ്ത സ്വര്‍ണം കൊണ്ട് അതിന്‍റെ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം. 12നാലു സ്വര്‍ണ വളയങ്ങളുണ്ടാക്കി താബൂത്-അൽഅഹദിന്‍റെ (പേടകം) ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും ആയിരിക്കണം. 13കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണം കൊണ്ടു പൊതിയണം. 14താബൂത്-അൽഅഹദ് (പേടകം) വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം. 15തണ്ടുകള്‍ എപ്പോഴും താബൂത്-അൽഅഹദിന്‍റെ (പേടകം) വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍ നിന്നെടുത്തു മാറ്റരുത്. 16ഞാന്‍ നിനക്കു തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക താബൂത്-അൽഅഹദിൽ (പേടകം) നിക്‌ഷേപിക്കണം.

17ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് ഒരു റഹമത്താസനം (കൃപാസനം) നിര്‍മിക്കണം. അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. 18റഹമത്താസന (കൃപാസനം) ത്തിന്‍റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണം കൊണ്ട് രണ്ടു ഖെരൂബുകളെ നിര്‍മിക്കണം. 19റഹമത്തസന (കൃപാസനം) ത്തിന്‍റെ രണ്ടറ്റത്തും അതിനോട് ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം ഖെരൂബുകളെ നിര്‍മിക്കാന്‍. 20റഹമത്താസനം (കൃപാസനം) മൂടത്തക്കവിധം ഖെരൂബുകൾ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. ഖെരൂബുകൾ റഹമത്താസന (കൃപാസനം) ത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. 21റഹമത്താസനം (കൃപാസനം) താബൂത്-അൽഅഹദിനു (പേടകം) മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക താബൂത്-അൽഅഹദിനു (പേടകം) ള്ളില്‍ നിക്‌ഷേപിക്കണം. 22അവിടെവച്ചു ഞാന്‍ നിന്നെ കാണും. റഹമത്താസന (കൃപാസനം) ത്തിനു മുകളില്‍ നിന്ന്, സാക്ഷ്യതാബൂത്-അൽഅഹദിനു (പേടകം) മീതേയുള്ള കെരൂബുകളുടെ നടുവില്‍ നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. യിസ്രായിലാഹിനു വേണ്ടിയുള്ള എന്‍റെ കല്‍പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.

തിരുസാന്നിധ്യ അപ്പത്തിന്‍റെ മേശ

23കരുവേലമരം കൊണ്ട് രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം. 24തനി സ്വര്‍ണം കൊണ്ട് അതു പൊതിയുകയും സ്വര്‍ണം കൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം. 25അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണം കൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം. 26സ്വര്‍ണം കൊണ്ടുള്ള നാലു വളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക. 27വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടു പോകത്തക്ക വിധം വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരിക്കണം. 28മേശ ചുമന്നുകൊണ്ടു പോകാനായി കരുവേലമരം കൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണം കൊണ്ടു പൊതിയണം. 29താലങ്ങളും തളികകളും കലശങ്ങളും പാനീയ ഖുർബാനിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണം കൊണ്ടുണ്ടാക്കണം. 30തിരുസാന്നിധ്യത്തിന്‍റെ അപ്പം എപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.

വിളക്കുകാല്‍

31തനി സ്വര്‍ണം കൊണ്ട് ഒരു വിളക്കു കാലുണ്ടാക്കണം. അതിന്‍റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഒരേ സ്വര്‍ണത്തകിടില്‍ തീര്‍ത്തതായിരിക്കണം. 32ഒരു വശത്തു നിന്നു മൂന്ന്, മറുവശത്തു നിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കു കാലിന്‍റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം. 33ഓരോ ശാഖയിലും ബദാം പൂവിന്‍റെ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്പ ദലങ്ങളോടും കൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം. 34വിളക്കുതണ്ടിന്‍മേല്‍ ബദാം പൂവിന്‍റെ ആകൃതിയില്‍ മുകുളങ്ങളും പുഷ്പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം. 35വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം. 36അടിച്ചു പരത്തിയ തനി സ്വര്‍ണത്തിന്‍റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മിക്കുന്നത്. 37വിളക്കുതണ്ടിന്‍മേലും അതിന്‍റെ ശാഖകളിന്‍മേലും വയ്ക്കാന്‍ വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കു കാലിനു മുന്‍പില്‍ പ്രകാശം വീശത്തക്കവിധം സ്ഥാപിക്കണം. 38തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണം കൊണ്ടുള്ളവയായിരിക്കണം. 39വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി സ്വര്‍ണം കൊണ്ടു വേണം നിര്‍മിക്കാന്‍. 40മലയില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മിക്കാന്‍ ശ്രദ്ധിക്കണം.