സൂറ അൽ-ദുമ്മാ അർസൽനാ 18

പുരോഹിതരുടെയും ലീവ്യരുടെയും ഓഹരി

18 1ഇമാം ഗോത്രമായ ലേവിക്ക് ഇസ്രായീലിന്റെ മറ്റു ഖബീലകളെപ്പോലെ ഖിസ്മത്തും മിറാസും ഉണ്ടായിരിക്കുകയില്ല. റബ്ബുൽ ആലമീന്റെ മുഹരിഖത്തുകളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി. 2സഹോദരന്‍മാര്‍ക്കിടയില്‍ അവര്‍ക്ക് ഓഹരി ഉണ്ടായിരിക്കുകയില്ല. റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുള്ളതു പോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി. 3ഖർബാനിയര്‍പ്പിക്കുന്ന ജനത്തില്‍ നിന്നു പുരോഹിതന്‍മാര്‍ക്കുള്ള വിഹിതം ഇതായിരിക്കും: ഖർബാനിയര്‍പ്പിക്കുന്ന കാളയുടെയും ശാത്തിന്റെയും കൈക്കുറകുകള്‍, കവിള്‍ത്തടങ്ങള്‍, ഉദരഭാഗം ഇവ പുരോഹിതനു നല്‍കണം. 4ഹബ്ബ്, നബീദ്, ദഹ്ൻ ഇവയുടെ ആദ്യഫലവും ശാത്തുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവനു കൊടുക്കണം. 5നിങ്ങളുടെ സകല ഖബീലകളിലും നിന്നു തന്റെ മുന്നില്‍ നില്‍ക്കാനും തന്റെ ഇസ്മിൽ ഖിദ്മത്ത് ചെയ്യാനും അവനെയും അവന്റെ പുത്രന്‍മാരെയുമാണല്ലോ എന്നേക്കുമായി നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ മുഖ്താറാക്കിയിരിക്കുന്നത്.

6ഇസ്രായീല്‍ മദീനത്തുകളില്‍ എവിടെയെങ്കിലും താമസിക്കുന്ന ഒരു ലേവ്യന്‍ റബ്ബുൽ ആലമീൻ മുഖ്താറാക്കുന്ന മകാനിൽവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വന്നുകൊള്ളട്ടെ. 7റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ ഖിദ്മത്ത് ചെയ്യാനായി നില്‍ക്കുന്ന സഹോദര ലീവ്യരെപ്പോലെ അവനും നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ഇസ്മിൽ ഖിദ്മത്ത് ചെയ്യാം. 8പിതൃസമ്പത്തു വിറ്റുകിട്ടുന്നതുകയ്ക്കു അലാവത്തായി ഭക്ഷണത്തില്‍ മറ്റു ലീവ്യരോടൊപ്പം തുല്യമായ ഓഹരി അവനുണ്ടായിരിക്കും.

9നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ തരുന്ന ബലദിൽ നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. 10മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, 11വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. 12ഇത്തരക്കാര്‍ റബ്ബുൽ ആലമീനു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്നത്. 13നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം. 14നീ തംലീക്കാക്കാന്‍ പോകുന്ന ഖൌമുകള്‍ ജ്യോത്‌സ്യരെയും പ്രാശ്‌നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്നെ അതിനനുവദിച്ചിട്ടില്ല.

മോശയെപ്പോലെ ഒരു പ്രവാചകന്‍

15നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. 16ഹൂറിബില്‍ സമ്മേളിച്ച ദിവസം നിന്റെ മഅബൂദായ റബ്ബുൽ ആലമീനോടു നീയാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ സൌത്ത് വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്‌നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. 17അന്നു റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. 18അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ ഖൌൽ ഞാന്‍ അവന്റെ ലിസാനില്‍ നിക്‌ഷേപിക്കും. ഞാന്‍ അംറാക്കുന്നതെല്ലാം അവന്‍ അവരോടു പറയും. 19എന്റെ ഇസ്മിൽ അവന്‍ പറയുന്ന എന്റെ ഖൌൽ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ നിഖ്മത്ത് ചെയ്യും. 20എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്‍പിക്കാത്ത കാര്യം എന്റെ ഇസ്മിൽ പറയുകയോ മിൻദൂനില്ലാഹിയുടെ ഇസ്മിൽ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ ഖത്ൽ ചെയ്യപ്പെടണം. 21റബ്ബുൽ ആലമീൻ അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. 22ഒരു പ്രവാചകന്‍ റബ്ബുൽ ആലമീന്റെ ഇസ്മിൽ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ പേടിക്കേണ്ട.