അൽ അഫ് രാൽ 9  

താലൂത്തിന്റെ മാനസാന്തരം

9 1താലൂത് അപ്പോഴും റബ്ബുൽ ആലമീന്റെ സാഹബാക്കളുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 2അവന്‍ പ്രധാന ഇമാമിനെ സമീപിച്ച്, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ മാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കു കൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു. 3അവന്‍ യാത്ര ചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍ നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു. 4അവന്‍ നിലം പതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: താലൂത്, താലൂത്, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? 5അവന്‍ ചോദിച്ചു: റബ്ബേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന ഈസാ അൽ മസീഹാണു ഞാന്‍. 6എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും. 7അവനോടൊപ്പം യാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി. 8താലൂത് നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്‍മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി. 9മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന്‍ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.

താലൂത്തിന്റെ ത്വരീഖാ ഗുസൽ

10അനനിയാസ് എന്നു പേരായ ഒരു സാഹബാൻ ദമാസ്‌ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ റബ്ബുൽ ആലമീൻ കലിമത്തുള്ളാ ഈസാ അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: സയ്യിദിനാ കലിമത്തുള്ളാ ഈസാ, ഇതാ ഞാന്‍ ! 11സയ്യിദിനാ റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന് യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ താലൂത്തിനെ അന്വേഷിക്കുക. അവന്‍ ഇതാ, ദുആ ഇരന്നുകൊണ്ടിരിക്കുകയാണ്. 12അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെ മേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു. 13സയ്യിദിനാ കലിമത്തുള്ളായോട് അനനിയാസ് പറഞ്ഞു:, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന്‍ ജറുസലെമില്‍ എത്രമാത്രം തിന്‍മകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്. 14ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അധികാരം ഇമാം പ്രമുഖന്‍മാരില്‍ നിന്ന് അവന്‍ സമ്പാദിച്ചിരിക്കുന്നു. 15സയ്യിദിനാ റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്‍മാരുടെയും ഇസ്രായിലാഹ് മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍ . 16എന്റെ നാമത്തെപ്രതി അവന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും. 17അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ താലൂത്, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട സയ്യിദിനാ കലിമത്തുള്ള ഈസാ അൽ മസീഹ്, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ റൂഹുൽ ഖുദ്ധൂസിനാൽ നിറയുന്നതിനും വേണ്ടി എന്നെ അയച്ചിരിക്കുന്നു. 18ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എഴുന്നേറ്റു സിഗ്ബത്തുള്ളാ ത്വരീഖാ ഗുസൽ സ്വീകരിച്ചു. 19അനന്തരം, അവന്‍ ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്‌ക്കസിലെ സാഹബാക്കളോടു കൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു. 20അധികം താമസിയാതെ, ഈസാ അൽ മസീഹ് ഖുർബാനുള്ളാ അൽ ഖരീബുൻ ആണെന്ന് അവന്‍ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. 21അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥരാക്കി ഇമാം പ്രമുഖന്‍മാരുടെ മുമ്പില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഇവന്‍ വന്നിരിക്കുന്നത്? 22താലൂതാകട്ടെ കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച് ഈസാ അൽ മസീഹ് ഖുർബാനുള്ളാ അൽ കലിമത്തുള്ളാ എന്നു തെളിയിച്ചുകൊണ്ട് ദമാസ്‌ക്കസില്‍ താമസിച്ചിരുന്ന ജൂദന്‍മാരെ ഉത്തരം മുട്ടിച്ചിരുന്നു.

23കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവനെ വധിക്കാന്‍ ജൂദന്‍മാര്‍ ഗൂഢാലോചന നടത്തി. 24അതു താലൂത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ വധിക്കാന്‍ രാവും പകലും അവര്‍ കവാടങ്ങളില്‍ ശ്രദ്ധാപൂര്‍വം കാത്തുനിന്നു. 25എന്നാല്‍, അവന്റെ സാഹബാക്കൾ രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.

താലൂത് ജറുസലെമില്‍

26ജറുസലെമിലെത്തിയപ്പോള്‍ സാഹബാക്കളുടെ സംഘത്തില്‍ ചേരാന്‍ അവന്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു സാഹബാനാണെന്ന് അവര്‍ വിശ്വസിച്ചില്ല. 27ബാര്‍ണബാസ് അവനെ റസൂലുമാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. താലൂത് വഴിയില്‍ വച്ചു സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ളായെ ദര്‍ശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്‌ക്കസില്‍ വച്ച് ഖുർബാനുള്ളാ ഈസാ അൽ മസീഹിന്റെ നാമത്തില്‍ അവന്‍ ധൈര്യപൂര്‍വം പ്രസംഗിച്ചതും ബാര്‍ണബാസ് അവരെ വിവരിച്ചു കേള്‍പ്പിച്ചു. 28അനന്തരം, താലൂത് അവരോടൊപ്പം ജറുസലെമില്‍ ചുറ്റിസഞ്ചരിച്ചു കൊണ്ട് സയ്യിദിനാ ഖുർബാനുള്ളാ റബ്ബുൽ ആലമീൻറെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു. 29ഗ്രീക്കുകാരോടും അവന്‍ പ്രസംഗിക്കുകയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 30എന്നാല്‍, ഈ വിവരമറിഞ്ഞ സഹോദരന്‍മാര്‍ അവനെ കേസറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് അയച്ചു.

31അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുളവായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്‍കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു. സഫ്ആന്റെ ജാമിയാ സന്ദര്‍ശനം

32സഫ്ആൻ (പത്രോസ്) ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ ലിദായിലെ ജാമിയായിലെത്തി. 33അവിടെ ഐനെയാസ് എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു. 34സഫ്ആൻ അവനോടു പറഞ്ഞു: ഐനെയാസേ, ഈസാ അൽ മസീഹ് (കലിമത്തുള്ള വ ഖുർബാനുള്ള വ സയ്യിദുൽ ബഷീർ) നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന്‍ എഴുന്നേറ്റു. 35ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു സയ്യിദിനാ ഈസാ അൽ മസീഹിലേക്കു തിരിഞ്ഞു.

36യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു സാഹബയുണ്ടായിരുന്നു. ഈ പേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു. 37ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്. 38സഫ്ആൻ അവിടെയുണ്ടെന്നറിഞ്ഞ്, സാഹബാക്കൾ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. സഫ്ആൻ ഉടനെ അവരോടൊപ്പം പുറപ്പെട്ടു. 39സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെ നിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ച വസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു. 40സഫ്ആൻ എല്ലാവരെയും പുറത്താക്കിയതിനു ശേഷം മുട്ടുകുത്തി ദുആ ഇരന്നു. പിന്നീട് മയ്യത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. സഫ്ആനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. 41അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു. 42ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ ഈസാ അൽ മസീഹിൽ ഈമാൻ വെക്കുകയും ചെയ്തു. 43അവന്‍ തുകല്‍പണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായില്‍ കുറേനാള്‍ താമസിച്ചു.


Footnotes