അൽ അഫ് രാൽ 8
സാവൂള്‍ ജമാഅത്തിനെ അദാബിലാക്കുന്നു
8 1സാവൂളിന് ഈ വധം മുവാഫിഖത്തായിരുന്നു. അന്ന് ജറുസലെമിലെ ജാമിയാക്കെതിരായി കബീറായ അദാബുകൾ നടന്നു. റസൂലുമാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഖരീയകളിലേക്കു മുതഫറ്വക്കായി. 2മുഅ്മിനീങ്ങൾ (മെഹർഫാത്തുള്ള ലഭിച്ചവർ) സ്‌തേഫാനോസിനെ ഖബറടക്കി. അവനെച്ചൊല്ലി അവര്‍ കബീറായ ഹദ്ദാദ് ആചരിച്ചു. 3എന്നാല്‍, സാവൂള്‍ ജാമിയായെ ഹലാക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ ബൈത്തുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.
ഫാൽബൂസ് സമരിയായില്‍
4മുതഫറക്കാക്കപ്പെട്ടവർ, കലിമ തബലീക്ക് ചെയ്തുകൊണ്ടു മുസാഫിറായിരുന്നു. 5ഫൽബൂസ് സമരിയായിലെ ഒരു മദീനയില്‍ചെന്ന് അവിടെയുള്ളവരോടു കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി വയള് പറഞ്ഞു. 6ഫൽബൂസിന്റെ കലാം സംആക്കുകയും അവന്‍ പ്രവര്‍ത്തിച്ച അലാമത്തുകള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഖൽബ് വാഹിദായി ശ്രദ്ധിച്ചു. 7എന്തെന്നാല്‍, റൂഹുന്നജസുകള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാത മരിളുകാരുടെയും മുടന്തന്‍മാരുടെയും ദീനം ശിഫയായി. 8അങ്ങനെ ആ മദീനയിൽ കബീറായ സആദത്തുണ്ടായി.
9സിഹ്റ് നടത്തിക്കൊണ്ടിരുന്ന ശിമയൂന്‍ എന്നൊരുവന്‍ ആ മദീനയിലുണ്ടായിരുന്നു. അവന്‍ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു. 10ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ എല്ലാവരും അവന്‍ പറയുന്നത് കേട്ടിരുന്നു. അവര്‍ പറഞ്ഞു: ഖുവ്വത്തുൽ അളീമ എന്നു ഇസ്മ് ഉള്ള ഖുദ്റത്തുള്ളാഹി തന്നെയാണ് ഈ ഇൻസാൻ. 11ദീര്‍ഘകാലമായി സിഹിറ് വിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്. 12എന്നാല്‍, അള്ളാഹുവിൻറെ ദൌലയെക്കുറിച്ചും കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെക്കുറിച്ചും ഫൽബൂസ് പ്വയള് പറഞ്ഞപ്പോള്‍ ഹുറുമ പുരുഷഭേദമെന്യേ എല്ലാവരും ഈമാൻ വെച്ചു സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂൽ ചെയ്തു. 13ശിമയോന്‍പോലും ഈമാൻ വച്ചു. അവന്‍ ഗുസൽ ഖുബൂൽ ചെയ്ത് ഫൽബൂസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അലാമത്തുകളും കബീറായ ഖുദ്റത്തുകളും കണ്ട് അവന്‍ മദ്ഹൂശീനായി.
14സമരിയാക്കാര്‍ അള്ളാഹുവിൻറെ കലിമ സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള റസൂലുമാര്‍ സാഫ്ആനെയും യഹിയ്യായെയും അവരുടെയടുത്തേക്ക് മുർസലാക്കി. 15അവര്‍ ചെന്ന് അവിടെയുള്ളവര്‍ റൂഹുൽ ഖുദ്ധൂസിനെ ഖുബൂൽ ചെയ്യേണ്ടതിന് അവര്‍ക്കുവേണ്ടി ദുആ ചെയ്തു. 16കാരണം, അതുവരെ റൂഹുൽ ഖുദ്ധൂസ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ സയ്യിദിനാ റബ്ബിൽ ആലമീൻ ഈസാ മസീഹിന്റെ ഇസ്മിൽ ഗുസൽ ഖബൂലാക്കുക മാത്രമേ ചെയ്തിരുന്നുള്ളു. 17പിന്നീട്, അവരുടെമേല്‍ അവര്‍ യദുകൾ വച്ചു; അവര്‍ റൂഹുൽ ഖുദ്ധൂസിനെ ഖുബൂലാക്കുകയും ചെയ്തു. 18റസൂലുമാരുടെ കൈവെപ്പുവഴി റൂഹുൽ ഖുദ്ധൂസ് നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയൂന്‍ അവര്‍ക്കു നഖ്ദ് നല്‍കിക്കൊണ്ടു 19പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു റൂഹുൽ ഖുദ്ദൂസിനെ ലഭിക്കത്തക്കവിധം ഈ ഖുവ്വത്ത് എനിക്കും തരുക. 20സഫ് വാൻ പറഞ്ഞു: നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ ഹലാക്കിലാകട്ടെ! എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ ഹിബത്ത് നഖ്ദ് കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. 21നിനക്ക് ഈ കാര്യത്തില്‍ ഹഖും ബാത്വിലും ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഖൽബ് അള്ളാഹുവിൻറെ ഹള്റത്തിൽ മുഖ് ലിസല്ല. 22അതിനാല്‍, നിന്റെ ഈ ശർറിനക്കുറിച്ചു നീ തൌബ ചെയ്യുകയും റബ്ബുൽ ആലമീനോടു ദുആ ഇരക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ നീചമായ ഫിഖ്റ് സബൂറാക്കപ്പെടും. 23നീ കടുത്ത കിബ്റിലും ളുൽമ് നിറഞ്ഞവനുമാണെന്നു ഞാന്‍ അറഫാക്കുന്നു. 24ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ റബ്ബുൽ ആലമീനോടു ദുആ ഇരക്കുക.
25റബ്ബുൽ ആലമീനായ റബ്ബുൽ ആലമീന്റെ കലാമിനെ ശഹാദത്ത് നൽകുകയും അതിനെക്കുറിച്ച് വയള് പറയുകയും ചെയ്ത് സർഫാസും യഹ് യയും ബൈത്തുൽ മുഖദസ്സിലേക്ക് തിരിച്ചു. കലിമത്തുള്ളാഹി ഈസാ മസീഹിന്റെ ബിശാറത്ത് സംബന്ധിച്ച് സമര്യയിലെ കസീറായി ഖരീയ്യകളിൽ ചെന്ന് അവർ വയള് പറഞ്ഞു.
ഫൽബൂസും എത്യോപ്യാക്കാരനും
26റബ്ബുൽ ആലമീന്റെ ഒരു മലക് ഫൽബൂസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള സബീലിൽ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു. 27അവന്‍ എഴുന്നേറ്റു സഫർ തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്‍ഡന്‍, എത്യോപ്യാ മലിക്കത്തായ കന്‍ദാക്കെയുടെ ഭണ്‍ഡാര വിചാരിപ്പുകാരന്‍, ജറുസലെമില്‍ ഇബാദത്ത് ചെയ്യാന്‍ പോയിട്ടു തിരിച്ചു വരുകയായിരുന്നു. 28രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെ കിതാബുന്നുബുവത്ത് ഖിറാഅത്ത്ചെയ്ത്കൊണ്ടിരുന്നു. 29റൂഹ് ഫൽബൂസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേര്‍ന്നു നടക്കുക. 30ഫൽബൂസ് അവന്റെയടുക്കല്‍ ഓടിയെത്തി; അവന്‍ ഇശയ്യാ നബിയുടെ കിതാബുന്നുബുവത്ത് ഖിറാഅത്ത്ചെയ്യുന്നതുകേട്ട്, ചോദിച്ചു: ഖിറാഅത്ത്ചെയ്യുന്നതു നിനക്കു അറഫാകുന്നുണ്ടോ? 31അവന്‍ പ്രതിവചിച്ചു: ആരെങ്കിലും സ്വഹീഹായ മഅന പറയാതെ എങ്ങനെയാണു ഞാന്‍ അറഫാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ ഫൽബൂസിനോട് അവന്‍ ത്വലബ് ചെയ്തു. 32അവന്‍ ഖിറാഅത്ത്ചെയ്ത്കൊണ്ടിരുന്ന കിത്താബുൽ ആയത്ത് (മിനൽ തൌറാത്ത് അൽ ഷരീഫ്) ഇതാണ്: ഖുർബാനിക്കു കൊണ്ടുപോകുന്ന ആടിനെപ്പോലെയും ശഅറ് കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല. 33അപമാനിതനായ അവന് അദ്ൽ നിഷേധിക്കപ്പെട്ടു. അവന്റെ അത് ഫാലുകളെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ദുനിയാവില്‍നിന്ന് അവന്റെ ഹയാത്ത് അപഹരിക്കപ്പെട്ടു.
34ഷണ്‍ഡന്‍ ഫൽബൂസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് നബി ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ? 35അപ്പോള്‍ ഫൽബൂസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്‍ഡന്‍ ഖിറാഅത്ത്ചെയ്ത കിത്താബുൽ ആയത്തിൽനിന്ന് ആരംഭിച്ച്, അവനോട് കലിമത്തുള്ളാഹി ഈസാ അൽ മസീഹ് ഹബീബുള്ള അൽ കരീമിനെ കുറിച്ച് വയള് പറഞ്ഞു. 36അവര്‍ പോകുമ്പോള്‍ ഒരു ബുഹൈറയുടെ ഖരീബിലെത്തി. അപ്പോള്‍ ഷണ്‍ഡന്‍ പറഞ്ഞു: 37ഇതാ മാഅ്; എനിക്ക് ഗുസൽ നൽകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? 38രഥം നിര്‍ത്താന്‍ അവന്‍ അംറ് ചെയ്തു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി ഫൽബൂസ് ഷണ്‍ഡന് സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ നല്‍കി. 39അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ റബ്ബുൽ ആലമീന്റെ റൂഹ് ഫൽബൂസിനെ സംവഹിച്ചുകൊണ്ടു പോയി. ഷണ്‍ഡന്‍ അവനെ പിന്നീടു കണ്ടില്ല. സആദത്തിലായി അവന്‍ സഫർ തുടര്‍ന്നു. 40താന്‍ അസോത്തൂസില്‍ എത്തിയതായി ഫൽബൂസ് കണ്ടു. എല്ലാ മദീനകളിലും മുസാഫിറായിരുന്ന് ഇഞ്ചീൽ (ഖുർബാനുള്ളാഹി ഈസാ അൽ മസീഹ്) തബലീഖ് ചെയ്ത് കേസറിയായില്‍ എത്തി.