അൽ അഫ് രാൽ 7
സ്‌തേഫാനോസ് ഷഹീദാകുന്നു
7 1പ്രധാനഇമാം ചോദിച്ചു: ഇതെല്ലാം സത്യമാണോ? 2അവന് പ്രതിവചിച്ചു: സഹോദരന്മാരേ, പിതാക്കന്മാരേ, കേട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ ഇബ്രാഹീം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്റെ ഇലാഹ് അവനു പ്രത്യക്ഷനായി 3അവനോടു പറഞ്ഞു: നിന്റെ നാട്ടില്നിന്നും ബന്ധുക്കളില്നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക. 4അവന്‍ കല്‍ദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനില്‍ താമസമാക്കി. പിതാവിന്റെ വഫാത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോള്‍ വസിക്കുന്ന ഈ ദേശത്തേക്ക് അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവനെ കൊണ്ടുവന്നു. 5എങ്കിലും, അവിടുന്ന് അവന് ഒരവകാശവും, ഒരടി സ്ഥലംപോലും, കൊടുത്തില്ല. എന്നാല്‍, ഈ ദേശം അവനും പിന്തലമുറയ്ക്കും അവകാശമായി നല്‍കുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോള്‍ത്തന്നെ, അവിടുന്നു വാഗ്ദാനംചെയ്തു. 6അവന്റെ സന്താനങ്ങള് മറ്റുള്ളവരുടെ ദേശത്തു പ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ നാനൂറു വര്‍ഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നും അള്ളാഹു തഅലാ പറഞ്ഞു. 7അള്ളാഹു തഅലാ വീണ്ടും പറഞ്ഞു: അവര്‍ സേവിക്കുന്ന ജനതയെ ഞാന്‍ വിധിക്കും. അതിനുശേഷം അവര്‍ പുറപ്പെട്ട് ഈ സ്ഥലത്തുവന്ന് എനിക്ക് ഇബാദത്ത് ചെയ്യും. 8പിന്നെ, അവിടുന്ന് അവനുമായി സുന്നത്തിന്റെ അഹദ് ചെയ്തു. ഇബ്രാഹീമില് നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ സുന്നത്ത് ചെയ്തു. ഇസഹാക്കില്നിന്ന് യാക്കൂബും യാക്കൂബില് നിന്ന് പന്ത്രണ്ടു ഗോത്രപിതാക്കന്‍മാരും ജനിച്ചു.
9ഈ ഗോത്രപിതാക്കന്‍മാര്‍ അസൂയകൊണ്ട് യൂസുഫിനെ ഈജിപ്തുകാര്ക്കു വിറ്റു. എന്നാല്‍, അള്ളാഹു തഅലാ അവനോടുകൂടെയുണ്ടായിരുന്നു. 10അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലും നിന്നു സംരക്ഷിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ മുമ്പില്‍ അവനെ സമ്മതനും ജ്ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്തിന്റെയും തന്റെ ഭവനം മുഴുവന്റെയും മേല്‍ ഭരണാധികാരിയായി നിയമിച്ചു. 11അങ്ങയെിരിക്കേ, ഈജിപ്തിലും കാനാനിലും ക്ഷാമവും വലിയ കഷ്ടതയുമുണ്ടായി. നമ്മുടെ പിതാക്കന്മാര്ക്കു ഭക്ഷ്യസാധനങ്ങള്‍ ഇല്ലാതെ വന്നു. 12ഈജിപ്തില് ധാന്യമുണ്ടെന്നുകേട്ട് യാക്കൂബ് നമ്മുടെ പിതാക്കന്മാരെ അങ്ങോട്ടയച്ചു. 13അവര്‍ രണ്ടാംപ്രാവശ്യം ചെന്നപ്പോള്‍ യൂസുഫ് സഹോദരന്മാര്ക്കു തന്നെത്തന്നെ വെളിപ്പെടുത്തി യൂസുഫിന്റെ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്സിലാക്കി. 14യൂസുഫ് ആളയച്ച് പിതാവായ യാക്കൂബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവര്‍ എഴുപത്തഞ്ചുപേരുണ്ടായിരുന്നു. 15യാക്കൂബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു. 16അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് കല്ലറയില് ഖബറടക്കി. ഈ ഖബർ ഇബ്രാഹീം ഷെക്കെമിലെ ഏമോറിന്റെ പുത്രന്‍മാരില്‍നിന്നു വെള്ളിനാണയങ്ങള്‍ കൊടുത്തുവാങ്ങിയതാണ്.
17അബ്രാഹീമിനോടു അള്ളാഹു തഅലാ ചെയ്ത വാഗ്ദാനം പൂര്‍ത്തിയാകാറായപ്പോള്‍ ഈജിപ്തില് ജനം വളര്ന്നുപെരുകി. 18അവസാനം യൂസുഫിനെ അറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തില് വന്നു. 19അവന്‍ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട് പിതാക്കന്മാരോടു ക്രൂരമായി പെരുമാറി. ശിശുക്കള്‍ ജീവിക്കാതിരിക്കാന് അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിര്‍ബന്ധിച്ചു. 20ഈ കാലത്തു മൂസാ ജനിച്ചു. അവന് റബ്ബുൽ ആലമീനു പ്രിയങ്കരനായിരുന്നു. മൂന്നു മാസത്തോളം പിതൃഭവനത്തില് അവന് വളര്‍ന്നു. 21പുറത്തെറിയപ്പെട്ട അവനെ ഫറവോയുടെപുത്രി എടുത്ത് സ്വന്തം മകനായി വളര്‍ത്തി. 22ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മൂസാ നേടി. വാക്കിലും പ്രവൃത്തിയിലും അവന് കരുത്തനായിരുന്നു.
23അവനു നാല്പതു വയസ്‌സ് തികഞ്ഞപ്പോള്‍ തന്റെ സഹോദരരായ ഇസ്രായിലാഹ് മക്കളെ സന്ദര്ശിക്കാന് അവന് അഭിലഷിച്ചു. 24അവരിലൊരാള്‍ ഉപദ്രവിക്കപ്പെടുന്നതു കണ്ട് അവന് സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു. 25അള്ളാഹു തഅലാ അവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര് മനസ്സിലാക്കുമെന്നാണ് അവന് വിചാരിച്ചത്. എന്നാല്‍, അവര്‍ അതു മനസ്സിലാക്കിയില്ല. 26അടുത്ത ദിവസം അവര്‍ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവന് അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച് അവന്‍ പറഞ്ഞു: നിങ്ങള്‍ സഹോദരന്മാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു? 27അപ്പോള്‍, അയല്ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന് മൂസയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്ത്താവുമായി നിന്നെ ആരു നിയമിച്ചു? 28ഇന്നലെ ഈജിപ്തുകരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം? 29ഇതുകേട്ടു മൂസ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രന്മാര് ജനിച്ചു.
30നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്ജ്വാലകളുടെ മധ്യേ ഒരു ദൂതന് അവനു പ്രത്യക്ഷനായി. 31മൂസ ആ ദര്ശനത്തില് അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാന്‍ അവന് അടുത്തേക്കു ചെന്നു. അപ്പോള്‍ റബ്ബുൽ ആലമീന്റെ സ്വരം കേട്ടു: 32നിന്റെ പിതാക്കന്മാരുടെ ഇലാഹാണു ഞാന്‍ - ഇബ്രാഹൂമിന്റെയും ഇസഹാക്കിന്റെയും യാക്കൂബിന്റെയും ഇലാഹ്. ഭയവിഹ്വലനായ മൂസ അങ്ങോട്ടു നോക്കാന്‍ ധൈര്യപ്പെട്ടില്ല. 33റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്. 34ഈ ജിപ്തില് എന്റെ ജനം അനുഭവിക്കുന്ന പീഡനങ്ങള് ഞാന്‍ വ്യക്തമായി കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ ഈജിപ്തിലേക്ക് അയയ്ക്കും.
35ഞങ്ങളുടെമേല്‍ അധികാരിയും വിധികര്ത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവര്‍ നിരാകരിച്ച മൂസയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷ നായ മുഹ്ജിസാത്ത് വഴി അള്ളാഹു തഅലാ അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു. 36ഈജിപ്തിലും ചെങ്കടലിലും നാല്‍പതുവര്‍ഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ അവരെ നയിച്ചു. 37അള്ളാഹു തഅലാ നിങ്ങളുടെ സഹോദരരില്നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തും എന്ന് ഇസ്രായിലാഹ് മക്കളോടു പ്രഖ്യാപിച്ചത് ഈ മൂസയാണ്. 38സീനായ്മലയില്വച്ച് തന്നോടു സംസാരിച്ച മുഹ്ജിസാത്തിനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങള്‍ക്കു നല്‍കാനായി ജീവവചസ്സുകള് സ്വീകരിച്ചവനും ഇവനാണ്. 39നമ്മുടെ പിതാക്കന്മാര് അവനെ അനുസരിച്ചില്ല, അവര്‍ അവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു. 40അവര്‍ ഹാറൂനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാന്‍ ദേവന്മാരെ നിര്‍മിച്ചു തരുക. ഞങ്ങളെ ഈജിപ്തില്നിന്നു നയിച്ചുകൊണ്ടുവന്ന മൂസയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ. 41അവര്‍ ആദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മിച്ച് ആ വിഗ്രഹത്തിനു ബലിയര്പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്‌ളാദപ്രകടനം നടത്തി. 42അള്ളാഹു തഅലാ അവരില്‍നിന്നു മുഖം തിരിക്കുകയും ആകാശശക്തികളെ ആരാധിക്കാന് അവരെ കൈവെടിയുകയും ചെയ്തു. അംബിയാക്കളുടെ പുസ്തകത്തില് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായിലാഹ് ഭവനമേ, നാല്‍പതുവര്‍ഷം മരുഭൂമിയില് നിങ്ങള്‍ എനിക്കു ബലിമൃഗങ്ങളെ നല്‍കുകയോ ബലികളര്പ്പിക്കുകയോ ചെയ്തിട്ടുണ്ടോ? 43ആരാധിക്കാനായി നിങ്ങള്‍ നിര്‍മിച്ച ബിംബങ്ങളായ മോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
44മരുഭൂമിയില് നമ്മുടെ പിതാക്കന്മാര്ക്ക് ഒരു (കായമത്തുൽ ഇബാദ) സാക്ഷ്യകൂടാരമുണ്ടായിരുന്നു - മൂസ കണ്ട മാതൃകയില്‍ നിര്‍മിക്കണമെന്ന് അള്ളാഹു തഅലാ അവനോടു കല്‍പിച്ചതനുസരിച്ചു തീര്‍ത്ത കൂടാരം. 45തങ്ങളുടെ മുമ്പില്‍നിന്നു അളളാഹു തഅലാ ബഹിഷ്കരിച്ചവിജാതീയരുടെ ദുനിയാവിലേക്കു നമ്മുടെ പിതാക്കന്മാര് ജോഷ്വയുമൊത്ത്പ്രവേശിച്ചപ്പോള് അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് അവിടെയുണ്ടായിരുന്നു. അള്ളാഹു തഅലാ അവനില്‍ പ്രസാദിച്ചു. 46യാക്കൂബിന്റെ ഇലാഹിനായി ഒരു ആലയം പണിയാന്‍ അവന്‍ അനുവാദം അപേക്ഷിച്ചു. 47എങ്കിലും സുലൈമാനാണ് അവിടുത്തേക്ക് ബൈത്തുള്ള പണിയിച്ചത്. 48എന്നാല്‍, കരങ്ങളാല് നിര്മിതമായ ഭവനങ്ങളില് അത്യുന്നതന് വസിക്കുന്നില്ല. നബി ഇപ്രകാരം പറയുന്നു: 49ജന്നത്ത് എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ഏതു തരം ഭവനം നിങ്ങള്‍ എനിക്കുവേണ്ടി നിര്‍മിക്കും? ഏതാണ് എന്റെ വിശ്രമസ്ഥലം? 50ഇവയെല്ലാം എന്റെ കരവേലകള്‍ തന്നെയല്ലേ?
51മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും റൂഹുൽ ഖുദ്ധൂസിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. 52ഏതു നബിയുണ്ട് നിങ്ങളുടെ പിതാക്കന്മാര് പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു. 53നിങ്ങള്‍ക്ക് മലായിക്കത്തിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങള്‍ അതു പാലിച്ചില്ല.
സ്‌തേഫാനോസിനെ വധിക്കുന്നു
54അവര്‍ ഇതു കേട്ടപ്പോള്‍ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. 55എന്നാല്‍, അവന്‍ റൂഹുൽഖുദ്ധൂസിനാല്‍ നിറഞ്ഞ്, ജന്നത്തിലേക്കു നോക്കി അള്ളാഹുവിൻറെന്റെ ഷെക്കേനാ ദര്‍ശിച്ചു; അള്ളാഹുവിന്റെ ഇലാഹ് ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് നില്‍ക്കുന്നതും കണ്ടു. 56അവന്‍ പറഞ്ഞു: ഇതാ, ജന്നത്ത് തുറന്നിരിക്കുന്നതും സയ്യദുൽ ബഷീർ അള്ളാഹുവിൻറെ അധികാരത്തിൽ നില്‍ക്കുന്നതും ഞാന്‍ കാണുന്നു. 57അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. 58അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള് തങ്ങളുടെ വസ്ത്രങ്ങള് താലൂത്ത് എന്ന ഒരുയുവാവിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. 59അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ ദുആ ഇരന്നു: സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ളാ ഈസാ അൽ മസീഹ് കുർബാനുള്ളാ, എന്റെ റൂഹിനെ കൈക്കൊള്ളണമേ. 60അവന് മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു: റബ്ബുൽ ആലമീൻ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ വഫാത്തായി.