അൽ അഫ് രാൽ 6
ഏഴു ഡീക്കന്മാര്‍
6 1സാഹബാക്കളുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. 2അതുകൊണ്ട്, റസൂലുമാർ സാഹബാക്കളുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ കലാം ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. 3അതിനാല്‍ സഹോദരരേ, സുസമ്മതരും റൂഹുൽ ഖുദ്ധൂസും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പിക്കാം. 4ഞങ്ങള്‍ ദുആയിലും കലാം ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. 5അവര്‍ പറഞ്ഞത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. അവര്‍ ഈമാനും റൂഹുള്ളാ വൽ ഖുദ്ധൂസും നിറഞ്ഞ സ്‌തേഫാനോസ്, ഫൽബൂസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. 6അവരെ റസൂലുമാരുടെ മുമ്പില്‍ നിറുത്തി. അവര്‍ ദുആ ചെയ്ത് അവരുടെമേല്‍ കൈകള്‍ വച്ചു.
7അള്ളാഹുവിൻറെ കലാം പ്രചരിക്കുകയും ജറുസലെമില്‍ സാഹബാക്കളുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്തു. ഇമാംമാരില്‍ വളരെപ്പേരും ഈമാൻ സ്വീകരിച്ചു.
സ്തേഫാനോസിനെബന്ധിക്കുന്നു
8സ്‌തേഫാനോസ് റഹമത്തും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു. 9കിറേനേക്കാരും അലക്‌സാണ്‍ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു. 10എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും റൂഹുള്ളായോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 11അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മൂസാ നബിക്കും അള്ളാഹുവിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു. 12അവര്‍ ജനങ്ങളെയും സഫാരിയൂങ്ങളെയും ഉലമാക്കളെയും ഇളക്കുകയും അവനെ ബന്ധിച്ച് ന്യായാധിപസംഘത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു. 13കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും ശരീഅത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. 14നസറായനായ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) ഈ സ്ഥലം നശിപ്പിക്കുകയും മൂസാ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു. 15മജിലിസിലുണ്ടായിരുന്നവര്‍ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു മുഹ്ജിസാത്തിന്റെ മുഖം പോലെ കാണപ്പെട്ടു.