അൽ അഫ് രാൽ 3  

മുടന്തനെ ശിഫയാക്കുന്നു

3 1ഒരു യൌമിൽ ളുഹ്റ് നമസ്കാരത്തിന്റെ സമയത്തെ ദുആയ്ക്കായി സഫ് വാനും യഹിയ്യായും ബൈത്തുള്ളയിലേക്കു പോവുകയായിരുന്നു. 2ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ബൈത്തുൽ മുഖദ്ദസ്സിലേക്കു പ്രവേശിക്കുന്നവരോടു സ്വദഖ യാചിക്കാനായി ബാബുൽ ജമീൽ എന്നു ഇസ്മ് ഉള്ള ബൈത്തുള്ളയുടെ ബാബിങ്കൽ അവനെ കിടത്തുക പതിവായിരുന്നു. 3സഫ് വാനും യഹിയ്യായും ബൈത്തുള്ളയിലേക്കു പ്രവേശിക്കുന്നതു കണ്ട് അവന്‍ അവരോടു സ്വദഖ യാചിച്ചു. 4സഫ് വാനും യഹിയ്യായും അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. 5അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ നോക്കി. 6സഫ് വാൻ പറഞ്ഞു: ഫിള്ളത്തോ ദഹബോ എന്റെ കൈയിലില്ല. എന്റെ ഹദിയ ഞാന്‍ നിനക്കു തരുന്നു. കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) നസറായൻറെ ഇസ്മിൽ എഴുന്നേറ്റു നടക്കുക. 7സഫ് വാൻ യമീൻ കൈയ്ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും താഖത്ത് ലഭിച്ചു. 8അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും അള്ളാഹുവിന് മദ്ഹ് പാടി കൊണ്ട് അവന്‍ അവരോടൊപ്പം ബൈത്തുള്ളയില്‍ പ്രവേശിച്ചു. 9അവന്‍ നടക്കുന്നതും അള്ളാഹുവിന് മദ്ഹ് പാടുന്നതും ഖൌമെല്ലാം കണ്ടു. 10ബൈത്തുള്ളയിലെ ബാബുൽ ജമീലിൽ സ്വദഖ യാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് അറഫായി, അവനു സംഭവിച്ച ഖൈറിനെക്കുറിച്ച് അവര്‍ അമ്പരന്നു.

സഫ് വാന്റെ വയള്

11അവന്‍ സഫ് വാനെയും യഹിയ്യായെയും വിട്ടുമാറാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും മദ്ഹൂശീനായി സുലൈമാൻ നബിയുടെ മണ്‍ഡപത്തില്‍ അവരുടെ അടുത്ത് ഓടിക്കൂടി. 12ഇതുകണ്ട് സഫ് വാൻ അവരോടു പറഞ്ഞു: യാ ബനീ ഇസ്റാഈൽ, നിങ്ങളെന്തിന് ഇതില്‍ മദ്ഹൂശാകുന്നു? ഞങ്ങള്‍ സ്വന്തം ഖുവ്വത്ത് കൊണ്ടോ ശ്വിഫാത്തുള്ളാഹ് കൊണ്ടോ ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? 13ഇബ്രാഹിം നബിയുടെയും ഇസഹാക്ക് നബിയുടെയും യഅ്ക്കൂബ് നബിയുടെയും റബ്ബുൽ ആലമീൻ, നമ്മുടെ ആബാക്കന്‍മാരുടെ റബ്ബ്, തന്റെ ഖാദിമായ കലിമത്തുള്ളാ ഈസാ അൽ മസീഹിനെ തംജീദ് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച് നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു. 14ഖുദ്ധൂസിയും സ്വാലിഹുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു ഖാതിലിനെ വിട്ടുകിട്ടാന്‍ ത്വലബ് ചെയ്തു. 15സയ്യിദുൽ ഹയാത്തിനെ[b] 3.15 സയ്യിദുൽ ഹയാത്തിനെ (കലിമ ഖാലിഖ്അള്ളാ) നിങ്ങള്‍ വധിച്ചു. എന്നാല്‍, അള്ളാഹു [c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അവനെ മൌത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ ശാഹിദുകളാണ്. 16അവന്റെ ഇസ്മിലുള്ള ഈമാൻ മൂലം, അവന്റെ ഇസ്മാണ് നിങ്ങള്‍ കാണുകയും അറഫാവുകയും ചെയ്യുന്ന ഈ ഇൻസാനെ ശിഫയാക്കിയത്. അവനിലുള്ള ഈമാനാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു കാമിലായ ആഫിയത്ത് സ്വദഖ ചെയ്തത്.

17ഇഖ് വാനീങ്ങളേ, നിങ്ങളുടെ നേതാക്കളെപ്പോലെ തന്നെ നിങ്ങളും ജാഹിലിയത്ത് മൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറഫാണ്. 18എന്നാല്‍, അൽ മസീഹ് അദാബുകളെല്ലാം സഹിക്കണമെന്നു അംബിയാക്കൾ വഴി അള്ളാഹു തഅലാ മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ കാമിലാക്കി. 19അതിനാല്‍, നിങ്ങളുടെ ഖതീഅകള്‍ മായിച്ചുകളയാന്‍ തൌബ ചെയ്ത് റബ്ബിലേക്കു മടങ്ങുവിന്‍. 20നിങ്ങള്‍ക്കു റബ്ബുൽ ആലമീന്റെ ഹള്റത്തിൽ നിന്നു റാഹത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി അൽ മസീഹ് ഖറാർ ചെയ്യപ്പെട്ടിരിക്കുന്ന ഈസായെ അവിടുന്ന് അയയ്ക്കുകയും ചെയ്യും. 21ആദിമുതല്‍ തന്റെ നബിയുൻ ഖുദ്ധൂസി വഴി റബ്ബുൽ ആലമീൻ അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ ജന്നത്ത് അവനെ ഖുബൂൽ ചെയ്യേണ്ടിയിരിക്കുന്നു. 22മൂസാ നബി ഇപ്രകാരം പറഞ്ഞു: മഅബൂദ് അള്ളാ നിങ്ങള്‍ക്കായി, നിങ്ങളുടെ അഖുമാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു നബിയെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. 23ആ നബിയുടെ വാക്കു കേള്‍ക്കാത്തവരെല്ലാം ഖൌമിന്റെ ഇടയില്‍നിന്നു കാമിലായി വിച്‌ഛേദിക്കപ്പെടും. 24സാമൂയിലും തുടര്‍ന്നുവന്ന നബിമാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 25നിങ്ങള്‍ നബിമാരുടെയും നമ്മുടെ ഉപ്പാപ്പമാരോടു അള്ളാഹു ചെയ്ത ഉടമ്പടിയുടെയും അത് ഫാലുകളാണ്. അവിടുന്ന് ഇബ്രാഹീമിനോട് അരുളിച്ചെയ്തു: ദുനിയാവിലെ എല്ലാ അഹ് ല് കാര് നിന്റെ സന്തതിവഴി അനുഗൃഹീതമാകും. 26അള്ളാഹു തഅലാ തന്റെ ഖാദിമിനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ശർറില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍ വേണ്ടിയാണ് അത്.


Footnotes