അൽ അഫ് രാൽ 13  

ബാര്‍ണബാസും ബുലൂസും അയയ്ക്കപ്പെടുന്നു.

13 1അന്ത്യോക്യായിലെ ജാമിയായില്‍ സഫാരീയീങ്ങളും അംബിയാക്കളും ഉണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നു ഇസ്മ് ഉള്ള ശിമയൂന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, താലൂത് എന്നിവര്‍. 2അവര്‍ റബ്ബുൽ ആലമീനെ ഇബാദത്ത് ചെയ്തും നോമ്പ് നോറ്റും കഴിയവേ, റൂഹുൽ ഖുദ്ധൂസ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും താലൂത്തിനെയും ഞാന്‍ വിളിച്ചിരിക്കുന്ന അമലിനായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക. 3നോമ്പിനും ദുആയ്ക്കും ബഅ്ദായായി അവര്‍ അവരുടെമേല്‍ കൈവയ്പു നടത്തി പറഞ്ഞയച്ചു.

പാഫോസിലെ സാഹിർ

4റൂഹുൽ ഖുദ്ധൂസിനാല്‍ മുർസലാക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു സഫീന കയറുകയും ചെയ്തു. 5സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ ജൂദരുടെ പള്ളികളില്‍ അള്ളാഹുവിൻറെ കലിമ വയള് പറഞ്ഞു. അവരെ മുസായിദ ചെയ്യാൻ യഹിയ്യായും ഉണ്ടായിരുന്നു. 6അവര്‍ ജസീറ മുഴുവന്‍ മുസാഫിറായിരുന്ന് പാഫോസിലെത്തിയപ്പോള്‍ ഒരു സാഹിറിനെ കണ്ടുമുട്ടി. അവന്‍ ബർഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) എന്നു ഇസ്മുള്ള ജൂദനായ ഒരു വ്യാജ നബിയയായിരുന്നു. 7മുഹാഫിളും ഹാകിമുമായ സേര്‍ജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവന്‍ . ഈ മുഹാഫിള് അള്ളാഹുവിൻറെ കലിമ ശ്രവിക്കാന്‍ താത്പര്യപ്പെട്ട് ബാര്‍ണബാസിനെയും താലൂതിനെയും വിളിപ്പിച്ചു. 8എന്നാല്‍, സാഹിറായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്റെ മഅന - മുഅ്മിനായ മുആഫിളിനെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു. 9ഷാഹിദുൽ ഇലാഹ് ബുലൂസ് എന്നുകൂടിപേരുണ്ടായിരുന്ന താലൂതാകട്ടെ, റൂഹുൽ ഖുദ്ധൂസിനാൽ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചു നോക്കി 10പറഞ്ഞു: ഇബിലീസിന്റെ സന്താനമേ, സകല ഖൈറിനും എതിരായവനേ, ശർറും ഹറാമും നിറഞ്ഞവനേ, റബ്ബുൽ ആലമീന്റെ നേര്‍വഴികള്‍ ദുഫസാദാക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ? 11ഇതാ റബ്ബുൽ ആലമീന്റെ യദ് ഇപ്പോള്‍ നിന്റെ മേല്‍ വാഖിആആകും. നീ അഅ്മിയായിത്തീരും; കുറെക്കാലത്തേക്ക് ശംസിനെ കാണാൻ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും ളുൽമത്തും അവനെ ഇഗ്ശാഅ് ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു. 12ഈ സംഭവം കണ്ടപ്പോള്‍ മുഹാഫിള് കലിമത്തുള്ളാഹി ഈസാ അൽ മസീഹിന്റെ തഅ് ലീമാത്തിനെക്കുറിച്ച് അജബിലാകുകയും ഈമാൻ ഖുബൂലാക്കുകയും ചെയ്തു.

ബുലൂസ് അന്ത്യോക്യായില്‍

13ശാഹിദുൽ ഇലാഹ് ബുലൂസും കൂടെയുള്ളവരും പാഫോസില്‍നിന്ന് സഫീന സഫർ ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യഹിയ്യ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി. 14എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തു യൌമിൽ അവര്‍ പള്ളിയില്‍ ദുഖൂൽ ചെയ്ത് അവിടെ ഉപവിഷ്ടരായി. 15അംബിയാ സൂറ മിൻ കിത്താബുൽ തൌറാത്ത് ഖിറാഅത്ത് ചെയ്ത് കഴിഞ്ഞപ്പോള്‍ പള്ളിയിലെ സുൽത്താനിയത്തുകള്‍ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: അഖുമാരേ, നിങ്ങളിലാര്‍ക്കെങ്കിലും ഖൌമുകള്‍ക്ക് തഅലീം നല്‍കാനുണ്ടെങ്കില്‍ പറയാം.

16അപ്പോള്‍ ശാഹിദുൽ ഇലാഹ് ബുലൂസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ബനീ ഇസ്രാഈൽ, അള്ളാഹുവിനെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍. 17ഈ ബനൂ ഇസ്റായേൽ ഉമ്മത്തിന്റെ റബ്ബ് നമ്മുടെ ഉപ്പാപ്പമാരെ തെരഞ്ഞെടുത്തു. മിസ്റില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു കബീറായ ജനമാക്കി. തന്റെ ഖവ്വിയായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു. 18അവിടുന്നു നാല്‍പതു വര്‍ഷത്തോളം സഹ്റായില്‍ അവരോടു സബൂറോടെ പെരുമാറി. 19കാനാന്‍ദേശത്തുവച്ച് ഏഴു ജാതികളെ ഹലാക്കാക്കിയതിനുശേഷം അവരുടെ അർള് 20നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായീലുകാര്‍ക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു ശാമുഈൽ നബിയുടെ കാലംവരെ അവര്‍ക്കു ഖാളിമാരെ നല്‍കി. 21പിന്നീട് അവര്‍ ഒരു മലിക്കിനുവേണ്ടി ത്വലബ് ചെയ്തു. ബിൻയാമിന്‍ ഖബീലയില്‍പ്പെട്ട കിഷിന്റെ പുത്രന്‍ താലൂതിനെ നാല്‍പതു വര്‍ഷത്തേക്ക് അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവര്‍ക്കു നല്‍കി. 22ബഅ്ദായായി അവനെ നീക്കംചെയ്തിട്ട് ദാവൂദിനെ അവരുടെ മലിക്കായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം ശഹാദത്ത് നൽകിയിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവൂദില്‍ എന്റെ ഖൽബിനിണങ്ങിയ ഒരു ഇൻസാനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 23അവന്‍ എന്റെ മുറാദ് നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ ഉസ്രത്തിൽ നിന്ന് ഇസ്രായീലിനു മുഖ് ലിസായി ഈസാ അൽ മസീഹിനെ അള്ളാഹു തഅലാ ഉയര്‍ത്തിയിരിക്കുന്നു. 24അവന്റെ ആഗമനത്തിനുമുമ്പ് യഹിയ്യ നബി ബനൂ ഇസ്റായേലികളുടെ എല്ലാ ഇൻസാനിയത്തുകളോടും തൌബാ സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ വയള് പറഞ്ഞു. 25തന്റെ അമലുകൾ കാമിലാകാറായപ്പോള്‍ യഹിയ്യ നബി പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.

26ഇഖ് വാനീങ്ങളേ, ഇബ്രാഹീമിന്റെ ഔലാദുകളേ, അള്ളാഹുവിനെ ഭയമുള്ളവരേ, നമ്മുടെ ഖരീബിലേക്ക് ഈ ഇഖ് ലാസിന്റെ കലിമ മുർസലാക്കപ്പെട്ടിരിക്കുന്നു. 27ജറുസലെം മുഖീമിനായവരും അവരുടെ സുൽത്താനുകളും അവനെ അറഫാവാതെയും എല്ലാ സാബത്തിലും ഖിറാഅത്ത് ചെയ്യുന്ന നബി ആയത്തുകൾ ഗ്രഹിക്കാതെയും അവനെ അദാബിനു വിധിച്ചുകൊണ്ട് ആ ആയത്തുകൾ കാമിലാക്കി. 28മരണശിക്ഷയര്‍ഹിക്കുന്ന ഒരു ജറീമത്തും അവനില്‍ കാണാതിരുന്നിട്ടും അവനെ ഖതിൽ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. 29അവനെക്കുറിച്ച് കിതാബത്തുകൾ കാമിലായപ്പോള്‍ അവര്‍ അവനെ കുരിശില്‍നിന്നു താഴെയിറക്കി ഖബറില്‍ ഖബറടക്കി. 30എന്നാല്‍, അള്ളാഹു തഅലാ അവനെ മൌത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. 31അവനോടൊപ്പം ഗലീലിയില്‍ നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും ളുഹൂറായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ ശാഹിദുകളാണ്. 32ഞങ്ങള്‍ നിങ്ങളോടു വയള് പറയുന്ന ഇഞ്ചീൽ ഇതാണ്; 33ഉപ്പാപ്പമാര്‍ക്കു നല്‍കിയിരുന്ന മൌഊദ് കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെ ഉയിര്‍പ്പിച്ചുകൊണ്ട് അള്ളാഹു തഅലാ വലദുകളായ നമുക്കു കാമിലാക്കിത്തന്നിരിക്കുന്നു. രണ്ടാം സബൂറില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ ഖലീഫതുള്ളാഹ് അൽ ഖരീബൂൻ. ഇന്നു ഞാന്‍ നിനക്കു വിലാദത്ത് നല്‍കി.

34അഴുകാതിരിക്കുന്ന അവസ്ഥയിലേക്കു തിരിച്ചു ചെല്ലാനാവാത്ത വിധം മൌത്തായവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവൂദിനു മൌഊദ് ചെയ്യപ്പെട്ട മുഖ് ലിസും മുഖദ്ദസതുമായ ബർകത്തുകൾ നിങ്ങള്‍ക്കു ഞാന്‍ തരും.

35മറ്റൊരു സബൂറില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ ഖുദ്ദൂസിൽ ഇലാഹ് ഈസാ അൽ മസീഹായെ ഫസാദാക്കാൻ അവിടുന്ന് അനുവദിക്കുകയില്ല.

36ദാദാവൂദ് തന്റെ ജീലിൽ അള്ളാഹുവിൻറെ ഹുബ്ബ് കാമിലാക്കിയതിനുശേഷം വഫാത്തായി. അവന്‍ ഉപ്പാപ്പമാരോടു ചേരുകയും ജീര്‍ണത പ്രാപിക്കുകയും ചെയ്തു. 37എന്നാല്‍, അള്ളാഹു ഉയിര്‍പ്പിച്ചവനാകട്ടെ ജീര്‍ണത പ്രാപിച്ചില്ല. 38ഇഖ് വാനീങ്ങളേ, നിങ്ങള്‍ ഇത് അറഫായികൊള്ളുവിന്‍. നിങ്ങള്‍ക്കു മഅ്ഫിറത് (മഗ്ഫറ) പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവന്‍ വഴിയത്രേ. മൂസായുടെ ശരീഅത്ത് വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്. 39ഈമാൻ വെക്കുന്നവര്‍ക്ക് അവന്‍ വഴി അവയില്‍ നീതീകരണം ലഭിക്കും. 40അതുകൊണ്ട്, കലിമത്തുൽ അമ്പിയാഇല്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; 41നിന്ദകരേ, കാണുവിന്‍, മദ്ഹൂശീനാകുവിൻ; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു അമല് ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ ഈമാൻ വെക്കാത്ത ഒരു അമല്. 42ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു. 43പള്ളിയിലെ ഇജ്തിമാഅ് പിരിഞ്ഞപ്പോള്‍ പല ജൂദരും ജൂദമതത്തില്‍ പുതുതായി ചേര്‍ന്ന അള്ളാഹുവിനെ ഭയമുള്ളവർ പലരും ബുലൂസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും റഹമത്തുള്ളയാല്‍ നിലനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

44അടുത്ത സാബത്തില്‍ അള്ളാഹുവിൻറെ കലിമ ശ്രവിക്കാന്‍ അഹ് ലുൽ മദീനയിലെ എല്ലാവരുംതന്നെ ഇസ്തിമാഇലിരുന്നു. 45ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ജൂദര്‍ കിബ്റ് പൂണ്ട് ബുലൂസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ഫസാദ് പറയുകയും ചെയ്തു. 46ബുലൂസും ബാര്‍ണബാസും ശജാഅത്തോടെ ഇങ്ങനെ പറഞ്ഞു: അള്ളാഹുവിൻറെ കലിമ ആദ്യം നിങ്ങളോടു വയള് പറയുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതു കൊണ്ടും ഹയാത്തുൽ അബ് ദിയ നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതു കൊണ്ടും ഇതാ, ഞങ്ങള്‍ കാഫിറുകളുടെ ഖരീബിലേക്കു തിരിയുന്നു. 47കാരണം, റബ്ബുൽ ആലമീൻ ഞങ്ങളോട് ഇങ്ങനെ അംറ് ചെയ്തിരിക്കുന്നു: ദുനിയാവിൻറെ അതിര്‍ത്തികള്‍ വരെ ഇഖ് ലാസ് വ്യാപിപ്പിക്കുന്നതിന് കാഫിറുകൾക്ക് ഒരു അൽനൂറായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.

48ഈ ഖൌൽ കേട്ടപ്പോള്‍ കാഫിറുകൾ സആദത്തിലായി റബ്ബുൽ ആലമീന്റെ കലാമിന്റെ മദ്ഹ് പറഞ്ഞു. ഹയാത്തുൽ അബ് ദിയ നിയോഗം ലഭിച്ചവരെല്ലാം ഈമാൻ വെക്കുകയും ചെയ്തു. 49റബ്ബുൽ ആലമീൻറെ കലിമ ആ ബിലാദിലെല്ലാം വ്യാപിച്ചു. 50എന്നാല്‍, ജൂദന്‍മാര്‍ ശരീഫത്തും ദീനിയുമായ ഹുർമകളെയും മദീനയിലെ ഹാകിമുകളെയും പ്രേരിപ്പിച്ച് ബുലൂസിനും ബാര്‍ണബാസിനുമെതിരായി അദാബ് ഇളക്കിവിടുകയും അവരെ ആ ബിലാദില്‍ നിന്ന് ഖുറൂജാക്കുകയും ചെയ്തു. 51അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. 52ഹവാരിയൂങ്ങൾ സആദത്തിനാലും റൂഹിൽ ഖുദ്ധൂസിനാലും നിറഞ്ഞവരായി.


Footnotes