അൽ അഫ് രാൽ 12  

യാക്കൂബിന്റെ വധം

12 1അക്കാലത്ത് ഹേറോദേസ് രാജാവ് ജാമിയായില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. 2അവന്‍ യഹിയ്യായുടെ സഹോദരനായ യാക്കൂബിനെ വാളിനിരയാക്കി. 3ജൂദരെ ഇതു സന്തോഷിപ്പിച്ചുവെന്നു കണ്ട് അവന്‍ സഫ്ആനെയും ബന്ധനസ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു ഈദുൽ ഫിത്തർ (പുളിപ്പില്ലാത്ത അപ്പത്തിന്റെ) ദിവസങ്ങളായിരുന്നു. 4അവനെ കാരാഗൃഹത്തിലടച്ചതിനു ശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പാസ്കാ കഴിയുമ്പോള്‍ അവനെ ജനത്തിന്റെ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്‌ദേശ്യം. 5അങ്ങനെ സഫ്ആൻ കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. ജാമിയ്യാ അവനുവേണ്ടി അള്ളാഹുനിനോടു തീക്ഷണമായി ദുആ ചെയ്തുകൊണ്ടിരുന്നു.

കാരാഗൃഹത്തില്‍ നിന്നും സഫ്ആൻ മോചിതനാകുന്നു

6പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേ രാത്രി സഫ്ആൻ ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹ വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. 7പെട്ടെന്ന് അള്ളാഹുവിൻറെ ഒരു മലക്ക് പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവന്‍ സഫ്ആനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍നിന്നു ചങ്ങലകള്‍ താഴെ വീണു. 8മലക്ക് അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകള്‍ അണിയുക. അവന്‍ അങ്ങനെ ചെയ്തു. മലക്ക് വീണ്ടും പറഞ്ഞു:മേലങ്കി ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക. 9അവന്‍ പുറത്തിറങ്ങി മലക്കിനെ അനുഗമിച്ചു. എങ്കിലും, മലക്ക് വഴി സംഭവിച്ച ഇക്കാര്യം യാഥാര്‍ഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു മിറാജ് ഉണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ. 10അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍സ്ഥാനങ്ങള്‍ പിന്നിട്ടു നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്ന് ഒരു തെരുവു പിന്നിട്ടപ്പോള്‍ മലക്ക് പെട്ടെന്ന് അപ്രത്യക്ഷനായി. 11അപ്പോഴാണ് സഫ്ആന് പൂര്‍ണബോധം വന്നത്. അവന്‍ പറഞ്ഞു: റബ്ബുൽ ആലമീൻ തന്റെ മലക്കിനെ അയച്ച് ഹേറോദേസിന്റെ കരങ്ങളില്‍ നിന്നും ജൂദന്‍മാരുടെ വ്യാമോഹങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു വ്യക്തമായി.

12ഇക്കാര്യം ഗ്രഹിച്ചപ്പോള്‍ അവന്‍, മര്‍ക്കൂസ് എന്ന് അപരനാമമുള്ള യഹിയ്യായുടെ ഉമ്മയായ മറിയത്തിന്റെ വീട്ടിലേക്കു പോയി. അവിടെ വളരെപ്പേര്‍ സമ്മേളിച്ച് ദുആ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 13അവന്‍ പടിവാതില്‍ക്കല്‍ മുട്ടിയപ്പോള്‍ റോദാ എന്ന വേലക്കാരി ഇറങ്ങിവന്നു നോക്കി. 14സഫ്ആന്റെ സ്വരം തിരിച്ചറിഞ്ഞഅവള്‍ സന്തോഷഭരിതയായി വാതില്‍ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, സഫ്ആൻ വാതില്‍ക്കല്‍ നില്‍ക്കുന്നു എന്നറിയിച്ചു. 15നിനക്കു ഭ്രാന്താണ് എന്ന് അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്റെ കാവല്‍മലക്കായിരിക്കും എന്നായിരുന്നു അവരുടെ മറുപടി. 16സഫ്ആൻ വാതില്‍ക്കല്‍ മുട്ടിക്കൊണ്ടിരുന്നു. അവര്‍ കതകു തുറന്നപ്പോള്‍ അവനെക്കണ്ടു വിസ്മയിച്ചു. 17നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് റബ്ബുൽ ആലമീൻ തന്നെ കാരാഗൃഹത്തില്‍നിന്നു രക്ഷ പെടുത്തിയതെന്ന് അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കൂബിനോടും സഹോദരന്‍മാരോടും പറയണമെന്ന് അവന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി. പ്രഭാതമായപ്പോള്‍, 18സഫ്ആന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു പടയാളികളുടെയിടയില്‍ വലിയ പരിഭ്രാന്തിയുണ്ടായി. 19അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോള്‍ ഹേറോദേസ് കാവല്‍ക്കാരെ വിചാരണ ചെയ്യുകയും അവരെ കൊല്ലാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം സഫ്ആൻ ജൂദയായില്‍നിന്ന് കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.

ഹേറോദേസിന്റെ ദുരന്തം

20ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസിന് വൈരമുണ്ടായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന് രാജാവിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്‌ളാസ്‌തോസിനെ സ്വാധീനിച്ച്, സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു. കാരണം, അവരുടെ ദേശം ഭക്ഷ്യസാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് അവന്റെ രാജ്യത്തെയാണ്. 21ഒരു നിശ്ചിത ദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. 22ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്‍േറതല്ല. 23പെട്ടെന്നു റബ്ബുൽ ആലമീന്റെ ഒരു മലക്ക് അവനെ അടിച്ചു വീഴ്ത്തി. എന്തെന്നാല്‍, അള്ളാഹുവിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു.

24ദൈവവചനം വളര്‍ന്നു വ്യാപിച്ചു.

25ബാര്‍ണബാസും താലൂത്തും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍നിന്നു തിരിച്ചുവന്നു. മര്‍ക്കൂസ് എന്ന് അപരനാമമുള്ള യഹിയ്യായെയും അവര്‍ കൂടെക്കൊണ്ടു പോന്നു.