തീത്തൊസ് 2  

നിര്‍ദേശങ്ങള്‍

2 1നീ ശരിയായ ഈമാൻ സംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക. 2പ്രായം ചെന്ന പുരുഷന്‍മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവ ബുദ്ധികളും വിവേകികളും ഈമാനിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക. 3പ്രായം ചെന്ന സ്ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ. 4ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്ര ശുദ്ധിയും കുടുംബ ജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ. 5അങ്ങനെ, അള്ളാഹുവിൻറെ കലാമിനെ അപകീര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരം തന്നെ, ആത്മ നിയന്ത്രണം പാലിക്കാന്‍ യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക. 6നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും, 7ആരും കുറ്റം പറയാത്ത വിധം നിര്‍ദോഷമായ സംസാര രീതിയും പ്രകടമാക്കുക. 8അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും. 9അടിമകളോട് യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാ കാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക. 10അവര്‍ എതിര്‍ത്തു സംസാരിക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാകാര്യങ്ങളിലും നമ്മുടെ നാസിറുൽ ഇലാഹായ അള്ളാഹുവിന്റെ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വസ്തത പുലര്‍ത്തണം.

11എല്ലാ മനുഷ്യരുടെയും നാസിറുൽ ഇലാഹായ അള്ളാഹുവിന്റെ ഫദുലുൽ ഇലാഹി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 12നിര്‍മതത്വവും ലൗകിക മോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും അള്ളാഹുവിൽ ഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. 13അതേസമയം, നമ്മുടെ നാസിറുൽ ഇലാഹായ അള്ളാഹുവിന്റെയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. 14കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് എല്ലാ തിന്‍മകളിലും നിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

15ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.


Footnotes