തീത്തൊസ് 1  

അഭിവാദനം

1 1അള്ളാഹുവിൻറെ ദാസനും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ റസൂലായ പൗലോസില്‍ നിന്ന്: 2അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തെരഞ്ഞെടുത്തവരുടെ ഈമാനെയും അള്ളാഹുവിൻറെ ഭക്തിക്കു ചേര്‍ന്ന സത്യത്തിന്റെ ജ്ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. 3ഈ പ്രത്യാശ, വ്യാജം പറയാത്തവനായ അള്ളാഹു സുബുഹാന തഅലാ യുഗങ്ങള്‍ക്കു മുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്റെ വചനത്തിന്റെ പ്രഘോഷണം വഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.

4നമ്മുടെ രക്ഷകനായ അള്ളാഹുവിൻറെ കല്‍പനയാല്‍ ഈ പ്രഘോഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന ഈമാൻ വഴി യഥാര്‍ഥത്തില്‍ എന്റെ പുത്രനായ തീത്തോസിന് എഴുതുന്നത്. അബ്ബാ അൽ ഖാലിഖ് അള്ളാഹുവില്‍ നിന്നും നമ്മുടെ രക്ഷകനായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിന്നും ഫദുലുള്ളാഹിയും കാരുണ്യവും സമാധാനവും.

ക്രേത്തേയിലെ ദൗത്യം

5ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്‍മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്. 6ശ്രേഷ്ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകബീവിയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ ദീനികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം. 7ജാമിയ്യാ റസൂൽ അള്ളാഹുവിന്റെ കാര്യസ്ഥന്‍ എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്; 8മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്‍മയോടു പ്രതിപത്തി ഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മ നിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. 9അന്യൂനമായ ദീനി സംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്‍, താന്‍ തഅലീം പ്രാപിച്ചറിഞ്ഞ സത്യ വചനത്തെ മുറുകെപ്പിടിക്കണം.

10എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച് സുന്നത്ത് വാദികള്‍. 11അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നം വച്ചുകൊണ്ട് തഅലീം കൊടുക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തഅലീം കൊടുക്കുന്നതു മുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടം മറിക്കുന്നു. 12അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെ തന്നെ ഒരു നബി- ഇപ്രകാരം പറയുകയുണ്ടായി: ക്രേത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജന പ്രിയരുമാണ്. 13ഈ പ്രസ്താവം സത്യമാണ്. 14അതിനാല്‍, ജൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെ നിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ ദീനില്‍ ഉറച്ചു നില്‍ക്കുന്നതിനു വേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക. 15നിര്‍മല ഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്; എന്നാല്‍, മലിന ഹൃദയര്‍ക്കും ഖാഫിറുകള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്ഷിയും ദുഷിച്ചതാണ്. 16തങ്ങള്‍ അള്ളാഹുവിനെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെ നിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.


Footnotes